ഫേ​സ്ബു​ക്ക് (ഇ​ല്ലാ​ത്ത) ജീ​വി​തം
ഫേ​സ്ബു​ക്ക് (ഇ​ല്ലാ​ത്ത) ജീ​വി​തം
Saturday, March 31, 2018 2:24 PM IST
പ്ര​ശ്ന​മാ​കു​മോ, ഫേ​സ്ബു​ക്ക് പൂ​ട്ടു​മോ എ​ന്നു ചി​ന്തി​ക്കു​ന്ന കു​റ​ച്ചു​പേ​രെ​ങ്കി​ലു​മു​ണ്ട്. അ​തു​നേ​രി​ട്ട വി​ശ്വാ​സ​പ്ര​തി​സ​ന്ധി അ​ത്ര​യ്ക്കു ഗൗ​ര​വ​മു​ള്ള​താ​ണ്. വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​പോ​കു​ന്നു എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ പ​ല​രും ഫേ​സ്ബു​ക്കി​ൽ​നി​ന്നു പി​ൻ​വാ​ങ്ങു​ന്നു​മു​ണ്ട്. എ​ന്‍റെ എ​ന്തു വി​വ​രം വേ​ണ​മെ​ങ്കി​ലും എ​ടു​ത്തോ​ട്ടെ എ​ന്നു പ​റ​യു​ന്ന ധൈ​ര്യ​വാന്മാ​രും, ഫേ​സ്ബു​ക്ക് പൂ​ട്ടി​യാ​ൽ ഞാ​ൻ അ​തു​പോ​ലെ വേ​റൊ​ന്നു​ണ്ടാ​ക്കും എ​ന്നു പ്ര​ഖ്യാ​പി​ച്ച ശു​ഭാ​പ്തി​വി​ശ്വാ​സ​ക്കാ​രു​മു​ണ്ട്. എ​ന്താ​യാ​ലും ഫേ​സ്ബു​ക്ക് ജീ​വി​ത​വും ഫേ​സ്ബു​ക്ക് ഇ​ല്ലാ​ത്ത ജീ​വി​ത​വും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടാ​കും- കു​റ​ച്ചു​കാ​ല​ത്തേ​ക്കെ​ങ്കി​ലും.

ഏ​താ​ണ്ടു പ​ത്തു​കൊ​ല്ല​മാ​യി​ക്കാ​ണും ന​മ്മു​ടെ​യി​ട​യി​ൽ ഫേ​സ്ബു​ക്ക് സ​ജീ​വ​മാ​യി​ട്ട്. പ​ത്തു​കൊ​ല്ലം​മു​ന്പ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ ഒ​രാ​ൾ എ​ന്തു​മാ​ത്രം ഡാ​റ്റ അ​തി​ലേ​ക്കു ന​ൽ​കി​ക്കാ​ണും! എ​ഴു​ത്തും, സെ​ൽ​ഫി​യ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളു​മാ​യി പോ​സ്റ്റു​ക​ളു​ടെ ഒ​രു കൂ​ന്പാ​രം​ത​ന്നെ​യു​ണ്ടാ​കും. സേ​വ​നം നി​ർ​ത്തു​ക​യാ​ണെ​ന്ന് ഒ​രു​നാ​ൾ ഫേ​സ്ബു​ക്ക് പ്ര​ഖ്യാ​പി​ച്ചാ​ൽ ആ ​ഡാ​റ്റ​യു​ടെ അ​വ​സ്ഥ​യെ​ന്താ​കും? അ​ങ്ങ​നെ പൂ​ട്ടി​പ്പോ​കി​ല്ല എ​ന്നു പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടു​ത​ന്നെ ഒ​രു മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ന്ന​ത് എ​ന്താ​യാ​ലും ന​ന്നാ​കും.


ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ തി​രി​ച്ചെ​ടു​ക്കാ​ൻ നി​ശ്ചി​ത സ​മ​യ​പ​രി​ധി വ​യ്ക്കാ​റു​ണ്ട്. മു​ൻ​കൂ​ട്ടി അ​റി​യി​പ്പു​ത​ന്നാ​ണ് സാ​ധാ​ര​ണ അ​ങ്ങ​നെ ചെ​യ്യാ​റു​ള്ള​ത്. ഫേ​സ്ബു​ക്കി​ൽ ന​മ്മ​ൾ അപ്‌ലോഡ് ചെ​യ്തി​ട്ടു​ള്ള ഡാ​റ്റ​യു​ടെ കോ​പ്പി ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ൾ​ത​ന്നെ​യു​ണ്ട്. അ​ക്കൗ​ണ്ടി​ൽ ലോ​ഗ്ഇ​ൻ ചെ​യ്താ​ൽ സെ​റ്റിം​ഗ്സ് പേ​ജി​ൽ പോ​യി ആ​ർ​ക്കൈ​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക. ബാ​ക്കി നി​ർ​ദേ​ശ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ത​ന്നു​കൊ​ള്ളും.

റി​ക്വ​സ്റ്റ് ന​ൽ​കി​യാ​ൽ ഫേ​സ്ബു​ക്ക് ര​ണ്ട് ഇ-​മെ​യി​ലു​ക​ൾ അ​യ​യ്ക്കും. ഒ​ന്നാ​മ​ത്തേ​ത് ആ​ർ​ക്കൈ​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള റി​ക്വ​സ്റ്റ് കി​ട്ടി എ​ന്നു സ്ഥി​രീ​ക​രി​ക്കു​ന്ന​താ​കും. ര​ണ്ടാ​മ​ത്തേ​തി​ലാ​ണ് നി​ങ്ങ​ളു​ടെ ഫ​യ​ൽ ത​യാ​റാ​യാ​ൽ അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ഉ​ണ്ടാ​കു​ക. ഫ​യ​ലി​ന്‍റെ വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് അ​തു ത​യാ​റാ​ക്കാ​ൻ എ​ടു​ക്കു​ന്ന സ​മ​യ​ത്തി​ലും മാ​റ്റം​വ​രാം. ഒ​രു​പ​ക്ഷേ ഫേ​സ്ബു​ക്ക് സേ​വ​നം നി​ർ​ത്തി​യാ​ൽ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കാ​നു​ള്ള ഉ​പാ​ധി​യാ​കും ആ ​ഫ​യ​ൽ എ​ന്നു​റ​പ്പ്. -വി.ആർ