പു​തി​യ ശ്രേ​ണി​യു​മാ​യി കെ​എ​ഫ്എ​ഫ്
പു​തി​യ  ശ്രേ​ണി​യു​മാ​യി കെ​എ​ഫ്എ​ഫ്
Monday, April 2, 2018 3:12 PM IST
പ്ര​മു​ഖ ഗൃ​ഹോ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ കെ​എ​എ​ഫ്എ​ഫ് (കാ​ഫ്) എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ളു​ടെ പു​തി​യൊ​രു ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ​വി​ശേ​ഷ​ത​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​ണ് പു​തി​യ ഉ​ത്പ​ന്ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ത​ര​ത്തി​ൽ വാ​യു മ​ലി​നീ​ക​ര​ണം ഉ​യ​ർ​ന്ന​തോ​ടെ നി​ത്യ ജീ​വി​ത​ത്തി​ൽ എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ അ​നി​വാ​ര്യ​മാ​യി. കാ​ഫ് വൈ​വി​ധ്യ​മാ​ർ​ന്ന എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 4,990 രൂ​പ മു​ത​ൽ 32,990 രൂ​പ​വ​രെ​യാ​ണ് ഇ​വ​യു​ടെ വി​ല.

360 ഡി​ഗ്രി വാ​യു ശു​ദ്ധീ​ക​ര​ണ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ 90 ശ​ത​മാ​ന​വും പൊ​ടി കൂ​ന്പാ​രം, പൂ​പ്പ​ൽ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു. ആ​വ​ശ്യ​മ​നു​സ​രി​ച്ച് ത​നി​യെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന ഉ​പ​ക​ര​ണം കൂ​ടു​ത​ൽ ഉൗ​ർ​ജ​ക്ഷ​മ​വു​മാ​ണ്. കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ടം പ​റ്റാ​ത്ത രീ​തി​യി​ൽ ചൈ​ൽ​ഡ് ലോ​ക്ക് സം​വി​ധാ​ന​വും ഇ​വ​യി​ലു​ണ്ട്. 270 മു​ത​ൽ 810 ച​തു​ര​ശ്ര അ​ടി​വ​രെ​യു​ള്ള സ്ഥ​ല​ത്ത് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ലം അ​നു​ഭ​വി​ക്കാം. ഓ​രോ ഉ​പ​ക​ര​ണ​ത്തി​ന്‍റെ​യും ഭാ​രം 4.8 കി​ലോ​ഗ്രാം മു​ത​ൽ 10 കി​ലോ​ഗ്രാം വ​രെ​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ന​സ​രി​ച്ചു​ള്ള എ​യ​ർ പ്യൂ​രി​ഫ​യ​റു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും കാ​ഫ് അ​പ്ല​യ​ൻ​സ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ദീ​പ​ക് ആ​ന​ന്ദ് പ​റ​ഞ്ഞു.