നോ​ക്കി​യ 7 പ്ല​സ് ഏപ്രില്‍ നാലിനു എത്തും
നോ​ക്കി​യ 7 പ്ല​സ് ഏപ്രില്‍ നാലിനു  എത്തും
Tuesday, April 3, 2018 2:36 PM IST
നോ​ക്കി​യ​യു​ടെ പു​ത്ത​ൻ മോ​ഡ​ലു​ക​ളു​മാ​യി വി​പ​ണി​യി​ൽ സാ​ന്നി​ധ്യ​മു​റ​പ്പി​ക്കാ​ൻ എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ഒ​രു​ങ്ങു​ന്നു.

മൂ​ന്നു സ്മാ​ർ​ട്ട്ഫോ​ണു​ക​ളും ഒ​രു ഫീ​ച്ച​ർ​ഫോ​ണും ഏപ്രില്‍ നാലിനു അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നോ​ക്കി​യ 7 പ്ല​സ്, നോ​ക്കി​യ 6 (2018), പു​ത്ത​ൻ ഫ്ളാ​ഗ്ഷി​പ് മോ​ഡ​ലാ​യ നോ​ക്കി​യ 8 സി​റോ​ക്കോ എ​ന്നി​വ​യും ഫീ​ച്ച​ർ ഫോ​ണാ​യ നോ​ക്കി​യ 8110യു​മാ​ണ് നാ​ളെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ എ​ത്തു​ന്ന​ത്.

നോ​ക്കി​യ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഡ​ലാ​ണ് നോ​ക്കി​യ 7 പ്ല​സ്. ആ​മ​സോ​ണ്‍ എ​ക്സ്ക്ലൂ​സി​വ് ആ​യി എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​മോ​ഡ​ലി​ന് 20,000 മു​ത​ൽ 25,000 രൂ​പ​വ​രെ​യാ​കും വി​ല.

മി​ക​ച്ച ഫീ​ച്ച​റു​ക​ളാ​ണ് നോ​ക്കി​യ 7 പ്ല​സി​ന്‍റെ ആ​ക​ർ​ഷ​ണം. മെ​റ്റ​ൽ യൂ​ണി​ബോ​ഡി ഡി​സൈ​നി​ൽ എ​ത്തു​ന്ന ഫോ​ണി​ന് 6 ഇ​ഞ്ച് ഐ​പി​എ​സ് എ​ൽ​സി​ഡി ഡി​സ്പ്ലേ (ഫു​ൾ എ​ച്ച്ഡി, 18:9 റേ​ഷ്യോ, കോ​ർ​ണിം​ഗ് ഗോ​റി​ല്ല ഗ്ലാ​സ് 3) ആ​യി​രി​ക്കും.


ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 660 ചി​പ്സെ​റ്റ് (ഒ​ക്ടാ​കോ​ർ, 2.2 ജി​ഗാ​ഹെ​ർ​ട്സ്), 4 ജി​ബി റാം, 64 ​ജി​ബി മെ​മ്മ​റി (കാ​ർ​ഡ് വ​ഴി 256 ജി​ബി വ​രെ), 12 എം​പി പ്ല​സ് 13 എം​പി ഡ്യു​വ​ൽ കാ​മ​റ, 2എ​ക്സ് ഒ​പ്ടി​ക്ക​ൽ സൂം, 30 ​എ​ഫ്പി​എ​സ് 4കെ ​വീ​ഡി​യോ, 16 എം​പി സെ​ൽ​ഫി കാ​മ​റ, 3800 എം​എ​എ​ച്ച് ബാ​റ്റ​റി, ആ​ൻ​ഡ്രോ​യ്ഡ് 8.0 ഓ​റി​യോ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളും ഫോ​ണി​ലു​ണ്ടാ​കും.

അ​ടു​ത്ത​യി​ടെ വി​പ​ണി​യി​ലെ​ത്തി​യ വി​വോ വി9, ​ഒ​പ്പോ എ​ഫ്7 , മോ​ട്ടോ എ​ക്സ്4 തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് നോ​ക്കി​യ 7 പ്ല​സി​ന് ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ടേ​ണ്ടി​വ​രി​ക.