ഗൂ​ഗി​ൾ സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക്
ഗൂ​ഗി​ൾ  സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ  ഇ​ന്ത്യ​യി​ലേ​ക്ക്
Thursday, April 5, 2018 3:07 PM IST
ഹി​ന്ദി പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കു​ന്ന ഗൂ​ഗി​ൾ ഹോം, ​ഹോം മി​നി സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നു. ഹി​ന്ദി വോ​യ്സ് ക​മാ​ന്‍റു​ക​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ്പീ​ക്ക​റു​ക​ൾ ഗൂ​ഗി​ൾ പ്ലേ ​മ്യൂ​സി​ക്, ഗൂ​ഗി​ൾ സെ​ർ​ച്ച് തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ൾ അ​ട​ക്ക​മാ​ണ് എ​ത്തു​ന്ന​ത്. ഈ​മാ​സം പ​ത്തി​ന് സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നാ​ണ് ഗൂ​ഗി​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് ആ​മ​സോ​ണ്‍ എ​ക്കോ സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​ധാ​ന​മാ​യും വി​പ​ണി​യി​ലു​ള്ള​ത്. ഗൂ​ഗി​ൾ അ​സി​സ്റ്റ​ന്‍റി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ​യു​ള്ള ഗൂ​ഗി​ൾ ഹോം ​സ്പീ​ക്ക​റു​ക​ളു​ടെ വ​ര​വ് വി​പ​ണി​യി​ൽ വ​ൻ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ഗൂ​ഗി​ൾ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത താ​ത്പ​ര്യ​മാ​ണ് ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ​യെ മു​ന്നി​ൽ​ക്ക​ണ്ടു​മാ​ത്ര​മാ​യി ഒ​രു​ക്കി​യ ഗൂ​ഗി​ൾ തേ​സ് ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു​ദാ​ഹ​ര​ണം. രാ​ജ്യ​ത്തെ മു​ൻ​നി​ര മ്യൂ​സി​ക് സ്ട്രീ​മിം​ഗ് സ​ർ​വീ​സു​ക​ൾ ഏ​തെ​ങ്കി​ലു​മാ​യി ഗൂ​ഗി​ൾ കൈ​കോ​ർ​ക്കു​മോ എ​ന്നും ഉ​റ്റു​നോ​ക്ക​പ്പെ​ടു​ന്നു​ണ്ട്.


കാ​ലാ​വ​സ്ഥാ സൂ​ച​ന​ക​ൾ, പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ, റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​നൊ​പ്പം ഗൂ​ഗി​ൾ ഹോം ​സ്പീ​ക്ക​റു​ക​ൾ മു​ൻ​കൂ​ട്ടി പ​റ​ഞ്ഞു​വ​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ക്കു​ക​യും ചെ​യ്യും. ഹി​ന്ദി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ലും സ്മാ​ർ​ട്ട് സ്പീ​ക്ക​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന​ത് ഇ​തി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു​ണ്ട്. വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ വി​ല​നി​ല​വാ​ര​മ​നു​സ​രി​ച്ച് ഗൂ​ഗി​ൾ ഹോ​മി​ന് ഏ​താ​ണ്ട് 8500 രൂ​പ​യും ഹോം ​മി​നി​ക്ക് 3200 രൂ​പ​യു​മാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.