ഫോർഡ് ഫ്രീസ്റ്റൈൽ വിപണിയിൽ
മും​ബൈ: ഫോ​ര്‍ഡ് ഇ​ന്ത്യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കോം​പാ​ക്ട് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാ​യ ഫോ​ര്‍ഡ് ഫ്രീ​സ്റ്റൈ​ല്‍ അ​വ​ത​രി​പ്പി​ച്ചു. എ​സ്‌​യു​വി​ക്കു സ​മാ​ന​മാ​യ ക​രു​ത്തു​ള്ള ഡി​സൈ​ന്‍, ബെ​ഞ്ച്മാ​ര്‍ക്ക് പെ​ര്‍ഫോ​മ​ന്‍സ്, ഇ​ന്നൊ​വേ​റ്റീ​വ് ടെ​ക്നോ​ള​ജി, മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത തു​ട​ങ്ങി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ള്‍ ന​ല്കിക്കൊ​ണ്ടാ​ണ് ഫോ​ര്‍ഡ് പു​തി​യ വാ​ഹ​നം വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ൻ​ജി​നു​ക​ളി​ലാ​യി നാ​ല് വേ​രി​യ​ന്‍റു​ക​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്. ആ​റു നി​റ​ങ്ങ​ളി​ലും വാ​ഹ​നം ല​ഭ്യ​മാ​ണ്.

എ​സ്‌​യു​വി​ക്കു സ​മ​മാ​യ വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​തു​ത​ല​മു​റ​യി​ലെ എ​മേ​ര്‍ജിം​ഗ് ക​സ്റ്റ​മേ​ഴ്സി​നെ ഉ​ന്നം​വ​ച്ചു​ള്ള വാ​ഹ​ന​മാ​ണ് ഫോ​ര്‍ഡ് ഫ്രീ​സ്റ്റൈ​ലെ​ന്ന് ഫോ​ര്‍ഡ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​നു​രാ​ഗ് മെ​ഹ്രോ​ത്ര പ​റ​ഞ്ഞു.


ഫോ​ര്‍ഡി​ന്‍റെ പു​തി​യ 3 സി​ലി​ണ്ട​ര്‍ 1.2 ലി​റ്റ​ര്‍ ടി​ഐ​വി​സി​ടി പെ​ട്രോ​ള്‍ എ​ന്‍ജി​നും 1.5 ലി​റ്റ​ര്‍ ടി​ഡി​സി​ഐ ഡീ​സ​ല്‍ എ​ന്‍ജി​നു​മാ​ണ് ഫ്രീ​സ്റ്റൈ​ലി​ന്‍റെ ക​രു​ത്ത്. ഓ​ള്‍ ന്യൂ ​ഫൈ​വ് സ്പീ​ഡ് മാ​ന്വ​ല്‍ ട്രാ​ന്‍സ്മി​ഷ​ന്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് എ​ൻ​ജി​നു​ക​ളി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. ഫ​ണ്‍ ടു ​ഡ്രൈ​വ് സ​വി​ശേ​ഷ​ത​ക​ള്‍ക്ക് കൂ​ടു​ത​ല്‍ ഊ​ര്‍ജം ന​ല്കു​ന്ന​താ​ണ് പു​തി​യ ട്രാ​ന്‍സ്മി​ഷ​ന്‍.

പു​തി​യ സ​വി​ശേ​ഷ​ത​ക​ള്‍ക്കും സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ക്കു​മൊ​പ്പം ഫ്രീ​സ്റ്റൈ​ലി​ല്‍ ഫ​സ്റ്റ് ഇ​ന്‍ ക്ലാ​സ് ഇന്‍റ​ലി​ജ​ന്‍റ് ടെ​ക്നോ​ള​ജി​യാ​യ ആ​ക്ടീ​വ് റോ​ള്‍ഓ​വ​ര്‍ പ്രി​വെ​ന്‍ഷ​നും (എ​ആ​ര്‍പി) ഫോ​ര്‍ഡ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ല 5.09 ല​ക്ഷം രൂ​പ.