കുഞ്ഞിന്റെ പരിചരണം അമ്മയുടെ കൈകളില്‍
കുഞ്ഞിന്റെ പരിചരണം അമ്മയുടെ കൈകളില്‍
Friday, May 11, 2018 2:45 PM IST
ദമ്പതികളുടെ കൈകളില്‍ ഒരു കുഞ്ഞ് എത്തുന്നതോടെയാണ് കുടുംബം പൂര്‍ണമാകുന്നത്. നവജാത ശിശുക്കള്‍ക്ക് നല്ല ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പ്രത്യേകിച്ചും അവരുടെ അമ്മമാരില്‍നിന്ന്. അമ്മമാരില്‍ ഭൂരിപക്ഷവും തന്റെ കുഞ്ഞിനുവേണ്ടി ആശ്രയിക്കുന്നത് വിപണിയില്‍ ലഭ്യമായ ഉത്പന്നങ്ങളെയാണ്; എന്നാല്‍ കുഞ്ഞിനുവേണ്ട ശരിയായ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ ഭൂരിപക്ഷം അമ്മമാരും ആശയക്കുഴപ്പത്തിലാണ്.

കുഞ്ഞുങ്ങളുടെ തൊലി വളരെ മൃദുലവും എളുപ്പം രോഗബാധിതമാകുന്നതുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്ന സാധനങ്ങളില്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളും അവരുടെ തൊലിയെ ബാധിക്കുന്നു. കോടിക്കണക്കിനാളുകളാണ് അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നം ഓരോ ദിവസവും തേടുന്നതും വാങ്ങുന്നതും. മികച്ച ഉത്പന്നം ലഭിക്കുമെന്ന വിശ്വാസത്തില്‍ മികച്ച ബ്രാന്‍ഡുകളുടെ എണ്ണ, ക്രീം, സോപ്പ്, ഷാമ്പൂ, പൗഡര്‍ തെരഞ്ഞെടുക്കുന്നു. അതുകൊണ്ടുതന്നെ അമ്മമാര്‍ ഈ ഉത്പന്നങ്ങളുടെ സുരക്ഷാനിലവാരങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

ഷാംപൂവും സോപ്പും

ബേബി ഷാംപൂ വളരെയധികം നേര്‍ത്തതായിരിക്കണം. അതേപോലെ ഫോര്‍മാല്‍ഡിഹൈഡ് (ഗ്ലൈകോലിക്കോള്‍) പോലുള്ള പ്രിസര്‍വേറ്റീവും ഉണ്ടായിരിക്കണം. കുഞ്ഞുങ്ങള്‍ക്കു ഷാംപൂ വാങ്ങുമ്പോള്‍ 'നോ മോര്‍ ടിയേഴ്‌സ്' എന്ന ട്രേഡ്മാര്‍ക്ക് ഫോര്‍മുലനോക്കണം.

നവജാത ശിശുക്കളുടെ തൊലിക്ക് ഏറ്റവും യോജിച്ചതാണ് പാല്‍ സോപ്പുകള്‍. അതുകൊണ്ടുതന്നെ പ്രകൃതിദത്ത പാലില്‍ ഉണ്ടാക്കിയ സോപ്പുകള്‍തന്നെ തെരഞ്ഞെടുക്കണം. അതില്‍ വൈറ്റമിന്‍ എയും വൈറ്റമിന്‍ ഇയും ഉണ്ടായിരിക്കും. ഇത്തരം സോപ്പില്‍ ചേര്‍ത്തിരിക്കുന്ന പാല്‍ പ്രോട്ടീനുകള്‍ കുഞ്ഞുങ്ങളുടെ മൃദുലമായ തൊലിക്ക് മികച്ച സംരക്ഷണം നല്‍കുന്നു. കുഞ്ഞുങ്ങളുടെ തൊലിയുടെ ഓയിലിംഗിനും പോഷണത്തിനും ഇത് ഏറ്റവും മികച്ചതുമാണ്.

വെള്ളത്തിനുപുറമേ ലോഷനുകളില്‍ ഗ്ലൈക്കോള്‍, മാരിസ്റ്റില്‍ പോലുള്ള പ്രൊപ്പലീനുകള്‍ ഉപയോഗിക്കുക. പ്രൊപ്പലീനുകള്‍ വെള്ളത്തെ ആകര്‍ഷിക്കുന്നതിനാല്‍ കുഞ്ഞുങ്ങളുടെ തൊലിയെ കൂടുതല്‍ മൃദുലമാക്കുന്നു. ലോഷനില്‍ ഉപയോഗിക്കുന്ന എല്ലാ അസംസ്‌കൃതവസ്തുക്കളും പ്രകൃതിദത്തവും വിഷരഹിതവുമാണെന്നു അമ്മമാര്‍ ഉറപ്പുവരുത്തണം.


കുഞ്ഞുങ്ങളുടെ തൊലി വളരെ ദുര്‍ബലവും കനം കുറഞ്ഞതുമാണ്. അതിനാല്‍ വളരെ ശുദ്ധമായ എണ്ണമാത്രം ഓയിലിംഗിന് ഉപയോഗിക്കുക. മികച്ച മിനറല്‍ ഓയിലും വിറ്റാമിന്‍ ഇയുമാണ് അമ്മമാര്‍ തെരഞ്ഞെടുക്കേണ്ടത്. ആലോവേര തൊലിക്കു സമ്പൂര്‍ണ പോഷണം നല്‍കുമ്പോള്‍ വിറ്റാമിന്‍ ഇ മസിലുകളെ ശക്തമാക്കുന്നു. സ്വഭാവിക സുഗന്ധങ്ങള്‍ പ്രദാനം ചെയ്യുന്ന എണ്ണകള്‍ ഉപയോഗിക്കുക. അതു മസാജിംഗ് സമയത്ത് കുഞ്ഞുങ്ങളുടെ തലച്ചോറിന് വിശ്രമം നല്‍കുന്നു.

കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും കൂടുതലായി വാങ്ങുന്ന ഉത്പന്നം പൗഡറാണ്. ടാല്‍ക് എന്ന ധാതുവില്‍നിന്നാണ് ഇതു നിര്‍മിക്കുന്നത്. ഭൂമിയില്‍ ലഭിക്കുന്നതിലും വച്ച് ഏറ്റവും മൃദുലമായ ഉത്പന്നമായിാണ് ടാല്‍ക്കിനെ കണക്കാക്കുന്നത്. സൗന്ദര്യവര്‍ധകവസ്തുക്കളില്‍ മാത്രമല്ല, ടൂത്ത് പേസ്റ്റ്, ച്യൂയിംഗ് ഗം, ആസ്പിരിന്‍ തുടങ്ങി നിരവധി കണ്‍സ്യൂമര്‍ ഉത്പന്നങ്ങളില്‍ ടാല്‍ക് ഉപയോഗിക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ ഉപയോഗിച്ചിുള്ള ടാല്‍ക് മരുന്നിന് ഉപയോഗിക്കുന്ന ഗ്രേഡിലുള്ളതാണെന്നും യുഎസ് എഫ്ഡിഎ സര്‍ിഫൈ ചെയ്തതാണെന്നും ഉറപ്പാക്കുക.

കുഞ്ഞിന്റെ വരും വര്‍ഷങ്ങളിലെ വളര്‍ച്ചയും സുരക്ഷിതത്വവുമൊക്കെ അമ്മയുടെ കൈയിലാണ്. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ പിന്തുടരുന്ന സുരക്ഷാമാനദങ്ങളെക്കുറിച്ച് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെ കാര്യമാണ്. ഇതു വഴി തങ്ങളുടെ പൊന്നോമനയ്ക്ക് ഏറ്റവും മികച്ചതാണ് ലഭ്യമാക്കുന്നതെന്ന് അമ്മയ്ക്ക് ഉറപ്പാക്കാം.

ഡോ. സോമു സിവബാലന്‍
പീഡിയാട്രീഷന്‍