റോയൽ എൻഫീൽഡ് ഇലക്‌ട്രിക് വാഹന രംഗത്തേക്ക്!
മും​ബൈ: ശ​ബ്ദ​മു​ണ്ടാ​ക്കി നി​ര​ത്തു​ക​ളി​ൽ കു​തി​ച്ചു​പാ​യു​ന്ന ബു​ള്ള​റ്റു​ക​ളാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ മു​ഖ​മു​ദ്ര. ഇ​നി ശ​ബ്ദ​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളും റോ​യ​ൽ എ​ൻ‌​ഫീ​ൽ​ഡിൽനി​ന്ന് നി​ര​ത്തി​ലെ​ത്തി​യേ​ക്കും. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് മോ​ട്ടോ​ർ​സൈ​ക്കി​ൾ പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഐ​ഷ​ർ മോ​ട്ടോ​ഴ്സ് മേ​ധാ​വി സി​ദ്ധാ​ർ​ഥ ലാ​ൽ പ​റ​ഞ്ഞു. നി​ർ​മ​ല​മാ​യ ഭാ​വി​ക്ക് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു​ക​ണ്ടാ​ണ് ക​മ്പ​നി​യു​ടെ നീ​ക്കം.

ക​മ്പ​നി​യിലെ വി​ദ​ഗ്ധ​രു​ടെ ഒ​രു ചെ​റി​യ ടീം ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. യു​കെ​യി​ലെ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ലാ​ണ് ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പുരോഗമി​ക്കു​ന്ന​തെ​ന്ന് റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് പ്ര​സി​ഡ​ന്‍റ് രു​ദ്ര​തേ​ജ് സിം​ഗ് പ​റ​ഞ്ഞു.


ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​തീ​വ പ​രി​ഗ​ണ​ന ന​ല്കു​ന്ന​തി​നാ​ൽ ഹീ​റോ മോ​ട്ടോ കോ​ർ​പ്, ബ​ജാ​ജ് ഓ​ട്ടോ, ടി​വി​എ​സ് മോ​ട്ടോ​ർ, ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ തു​ട​ങ്ങി​യ ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി​യാ​ണ് ക​മ്പ​നി​ക​ൾ ഇ​ല​ക്‌​ട്രി​ക് രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. ഹീ​റോ മോ​ട്ടോ കോ​ർ​പ്പി​നു നി​ക്ഷേ​പ​മു​ള്ള ആ​തെ​ർ എ​ന​ർ​ജി ര​ണ്ട് ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ മോ​ഡ​ലു​ക​ൾ ഇ​ന്ന​ലെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.