മോട്ടോ ജി6, ജി6 പ്ലേ എന്നിവ വിപണിയില്‍
മോട്ടോ ജി6, ജി6 പ്ലേ എന്നിവ വിപണിയില്‍
Saturday, June 9, 2018 3:02 PM IST
മും​ബൈ: മോ​ട്ടോ ജി6, ​ജി6 പ്ലേ ​എ​ന്നീ സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍ മോ​ട്ട​റോ​ള ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ജി6 ​ആ​മ​സോ​ണി​ല്‍ 13,999 രൂ​പ മു​ത​ലും ജി6 ​പ്ലേ ഫ്ലി​പ്കാ​ര്‍ട്ടി​ല്‍ 11,999 രൂ​പ മു​ത​ലും ല​ഭ്യ​മാ​ണ്. ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ​യു​ള്ള മോ​ട്ടോ ഹ​ബ്ബു​ക​ളി​ലും ല​ഭ്യ​മാ​ണ്.

5.7 ഇ​ഞ്ച് ഡി​സ്പ്ലേ, ആ​ന്‍ഡ്രോ​യി​ഡ് 8.0 ഓ​റി​യോ ഒ​എ​സ് എ​ന്നി​വ ഇ​രു ഫോ​ണു​ക​ൾ​ക്കു​മു​ള്ള​പ്പോ​ൾ സ്നാ​പ്ഡ്രാ​ഗ​ണ്‍ 450, 3ജി​ബി/4 ജി​ബി റാം, 32/64 ​ജി​ബി സ്റ്റോ​റേ​ജ് സ്പേ​സ്, 12+5 എം​പി പി​ൻ കാ​മ​റ, 8 എം​പി മു​ൻ കാ​മ​റ, 3000 എം​എ​എ​ച്ച് ബാ​റ്റ​റി, ഫിം​ഗ​ര്‍പ്രി​ന്‍റ് സ്കാ​ന​ർ, ഫേ​സ് റെ​ക്ക​ഗ്നി​ഷ​ന്‍ തു​ട​ങ്ങി​യ​വ​യാ​ണ് ജി6​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.