ഐബോൾ കോംപ്ബുക്ക് മെറിറ്റ് ജി9 വിപണിയിൽ
ഐബോൾ കോംപ്ബുക്ക് മെറിറ്റ് ജി9 വിപണിയിൽ
Saturday, June 23, 2018 3:51 PM IST
സിം​പി​ൾ ആ​ൻ​ഡ് പ​വ​ർ​ഫു​ൾ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി ഐ​ബോ​ളി​ന്‍റെ പു​ത്ത​ൻ ബ​ജ​റ്റ് ലാ​പ്ടോ​പ് വി​പ​ണി​യി​ലെ​ത്തി. വി​ൻ​ഡോ​സ് 10 ഇ​ന്‍റ​ൽ സെ​ല​റോ​ണ്‍ പ്രോ​സ​സ​ർ എ​ൻ3350 ശ​ക്തി​പ​ക​രു​ന്ന കോം​പ്ബു​ക്ക് മെ​റി​റ്റ് ജി9 ​എ​ന്നു പേ​രി​ട്ട മോ​ഡ​ൽ 13,999 രൂ​പ​യ്ക്കാ​ണ് ഐ​ബോ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ക​ർ​ഷ​ക​മാ​യ കോം​പാ​ക്ട് ഡി​സൈ​നോ​ടെ​യാ​ണ് കോം​പ്ബു​ക്ക് മെ​റി​റ്റ് ജി9-​ന്‍റെ വ​ര​വ്. 11.6 ഇ​ഞ്ച് എ​ച്ച്ഡി സ്ക്രീ​ൻ, 2 ജി​ബി ഡി​ഡി​ആ​ർ3 റാം, ​വി​ൻ​ഡോ​സ് 10 ഒ​എ​സ്, 32 ജി​ബി ഇ​ൻ ബി​ൽ​റ്റ് സ്റ്റോ​റേ​ജ് (എ​സ്ഡി കാ​ർ​ഡി​ലൂ​ടെ 128 ജി​ബി വ​രെ), ഇ​ന്‍റ​ലി​ജ​ന്‍റ് പ​വ​ർ സേ​വിം​ഗ്, ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കോ​ർ​ട്ടാ​ന, ബി​ൽ​റ്റ് ഇ​ൻ ആ​ന്‍റി വൈ​റ​സ് ഡി​ഫ​ൻ​ഡ​ർ, ആ​റു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 5,000 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് മെ​റി​റ്റ് ജി9-​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വ​യ​ർ​ലെ​സ് ക​ണ​ക്ടി​വി​റ്റി, ബ്ലൂ​ടൂ​ത്ത് ഓ​പ്ഷ​നു​ക​ളും, എ​ച്ച്ഡി​എം​ഐ, യു​എ​സ്ബി പോ​ർ​ട്ടു​ക​ളു​മു​ണ്ട്.


ഡി​സൈ​നി​ലും ഫ​ങ്ഷ​നി​ലും പു​തു​മ അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന കോം​പ്ബു​ക്ക് മെ​റി​റ്റ് ജി9 ​ദി​വ​സേ​ന​യു​ള്ള കം​പ്യൂ​ട്ടിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ഐ​ബോ​ൾ സി​ഇ​ഒ​യും ഡ​യ​റ​ക്ട​റു​മാ​യ സ​ന്ദീ​പ് പ​ര​ശ്രം​പു​രി​യ പ​റ​ഞ്ഞു. മൗ​സു​ക​ൾ മാ​ത്രം നി​ർ​മി​ച്ചു തു​ട​ങ്ങി​യ ഐ​ബോ​ളി​ന് ഇ​ന്ന് 26ല​ധി​കം കാ​റ്റ​ഗ​റി​യി​ൽ പ്രോ​ഡ​ക്ടു​ക​ളു​ണ്ട്.