എൻഫീൽഡിനെയും ഡ്യൂക്കിനെയും വെല്ലാൻ ബിഎംഡബ്ല്യു മോട്ടോറാഡ്
എൻഫീൽഡിനെയും ഡ്യൂക്കിനെയും വെല്ലാൻ ബിഎംഡബ്ല്യു മോട്ടോറാഡ്
Monday, July 23, 2018 3:07 PM IST
ജ​ർ​മ​നി​ക്കു പു​റ​ത്ത് ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡ് നി​ർ​മി​ക്കു​ന്ന ആ​ദ്യവാ​ഹ​ന​ങ്ങ​ളാ​ണ് ബി​എം​ഡ​ബ്ല്യു ജി 310 ​ആ​ർ, ബി​എം​ഡ​ബ്ല്യു ജി 310 ​ജി​എ​സ് എ​ന്നി​വ. ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് മേ​ഡ് ഇ​ൻ ഇ​ന്ത്യ പ​രി​വേ​ഷ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു മോ​ഡ​ലു​ക​ളും ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ ബി​എം​ഡ​ബ്ല്യു അ​വ​ത​രി​പ്പി​ച്ച​ത്. വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി പ്ര​ചാ​ര​ത്തി​ലു​ള്ള​താ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ. ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ഏ​റ്റ​വും ചെ​റി​യ മോ​ഡ​ലു​ക​ളും ആ​ദ്യ​മാ​യി 500 സി​സി​യി​ൽ താ​ഴെ ഇ​റ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ആ​ണെ​ന്ന പ്ര​ത്യേ​ക​ത​ക​ൾ ര​ണ്ടു മോ​ഡ​ലു​ക​ൾ​ക്കു​മു​ണ്ട്.

എ​ൻ​ജി​ൻ
313 സി​സി, സിം​ഗി​ൾ സി​ലി​ണ്ട​ർ, ലി​ക്വി​ഡ് കൂ​ൾ​ഡ് എ​ൻ​ജി​ൻ 34 ബി​എ​ച്ച്പി പ​വ​റി​ൽ 28 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 6-സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് ആ​ണ് ര​ണ്ടു മോ​ഡ​ലു​ക​ൾ​ക്കും ന​ല്കി​യി​രി​ക്കു​ന്ന​ത്.

ബി​എം​ഡ​ബ്ല്യു ജി 310 ​ആ​ർ ഡി​സൈ​ൻ ആ​ൻ​ഡ് ഫീ​ച്ചേ​ഴ്സ്

ല​ളി​ത​മാ​യ ഡി​സൈ​ൻ, ജി 310 ​ആ​റി​നെ അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. വെ​ള്ള ഹെ​ഡ്‌​ലൈ‌​റ്റ്, റേ​ഡി​യേ​റ്റ​ർ കൗ​ൾ​സ്, ഗോ​ൾ​ഡ് പ്ലേ​റ്റ​ഡ് അ​പ്സൈ​ഡ് ഡൗ​ണ്‍ ഫ്ര​ണ്ട് ഫോ​ർ​ക്ക്, ഇ​ൻ​ഫ​ർ​മേ​റ്റീ​വ് എ​ൽ​സി​ഡി ഡി​ജി​റ്റ​ൽ ക്ല​സ്റ്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.

പെ​ർ​ഫോ​ർ​മ​ൻ​സ്

ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310ന്‍റെ ചേ​സി​സ്, എ​ൻ​ജി​ൻ എ​ന്നി​വ​യി​ലാ​ണ് ജി 310 ​ആ​റി​നെ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​പ്പാ​ച്ചെ​യെ അ​പേ​ക്ഷി​ച്ച് മാ​റ്റ​ങ്ങ​ളു​ള്ള​തി​നാ​ൽ ബോ​ഡി ഭാ​രം കു​റ​വാ​ണ്. അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310ന് 170 ​കി​ലോ​ഗ്രാ​മാ​ണെ​ങ്കി​ൽ ജി 310 ​ആ​റി​ന് 158.5 കി​ലോ​ഗ്രാ​മേ വ​രൂ.

സു​ര​ക്ഷ

മു​ന്നി​ലും പി​ന്നി​ലും 17 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ​ക്കൊ​പ്പം സിം​ഗി​ൾ ഡി​സ്ക് സെ​റ്റ്-​അ​പ്, ഡു​വ​ൽ ചാ​ന​ൽ എ​ബി​എ​സ്, മു​ന്നി​ൽ 300 എം​എം ഡി​സ്ക്, 240 എം​എം റി​യ​ർ ഡി​സ്ക്, മി​ഷ​ലി​ൻ പൈ​ല​റ്റ് സ്ട്രീ​റ്റ് റ​ബ​ർ ട​യ​റു​ക​ൾ.

വി​ല:
2.99 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം)

ബി​എം​ഡ​ബ്ല്യു ജി 310 ​ജി​എ​സ്

ജി 310 ​ആ​റി​ന്‍റെ അ​തേ എ​ൻ​ജി​നും ചേ​സി​സു​മാ​ണ് ജി 310 ​ജി​എ​സി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഓ​ഫ് റോ​ഡി​ന് പ​ര്യാ​പ്ത​മാ​യ സ്പോ​ർ​ട്ടി രൂ​പ​ത്തി​ലാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു മാ​ത്രം. അ​ഡ്വ​ഞ്ച​ർ ടൂ​റ​ർ മാ​ർ​ക്ക​റ്റി​ൽ മി​ക​ച്ച സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി​എം​ഡ​ബ്ല്യു​വി​ന്‍റെ മു​ൻ മോ​ഡ​ലാ​യ ജി 1200 ​ജി​എ​സി​ന്‍റെ ചെ​റുപ​തി​പ്പി​റ​ക്കാ​ൻ ക​ന്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്.

ഫീ​ച്ച​റു​ക​ൾ

മു​ന്നി​ലെ സ​സ്പെ​ൻ​ഷ​ൻ 180 എം​എം ഉ​യ​ര​മു​ള്ള​താ​ണ്. അ​തേ​സ​മ​യം ജി 310 ​ആ​റി​ന് 140 എം​എം ഉ​യ​ര​മേ​യു​ള്ളൂ. കൂ​ടു​ത​ൽ ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സി​നൊ​പ്പം 835 എം​എം സീ​റ്റ് ഹൈ​റ്റ് ഉ​ണ്ട്. എ​ബി​എ​സ് സ്റ്റാ​ൻ​ഡാ​ർ​ഡ് ആ​ണെ​ങ്കി​ലും ഓ​ഫ് റോ​ഡ് യാ​ത്ര​ക​ളി​ൽ പി​ന്നി​ലെ എ​ബി​എ​സ് ഓ​ഫ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. വീ​ലു​ക​ളും ട​യ​റു​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. ഓ​ഫ് റോ​ഡ് സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ വ​ലി​യ ബ്ലോ​ക്കു​ക​ളു​ള്ള ത്രെ​ഡ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.

സ്റ്റൈ​ൽ

മു​ന്നി​ൽ ലോ​വ​ർ മ​ഡ്ഗാ​ർ​ഡി​നു മു​ക​ളി​ലാ​യി ഹെ​ഡ് ലൈ​റ്റി​ൽ​നി​ന്നു നീ​ള​മു​ള്ള ജി​എ​സ് ബീ​ക്ക്, ചെ​റി​യ സ്ക്രീ​ൻ, കൂ​ടു​ത​ൽ ബോ​ഡി വ​ർ​ക്ക്. കൂ​ടു​ത​ൽ ആ​ഡം​ബ​ര ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ജി 310 ​ആ​റി​നെ അ​പേ​ക്ഷി​ച്ച് 11 കി​ലോ​ഗ്രാം അ​ധി​ക​മു​ണ്ട്.
വി​ല: 3.49 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം)

ഓട്ടോസ്പോട്ട്/ഐബി
[email protected]