ഡീസൽ എൻജിന്‍റെ കരുത്തോടെ മാരുതി സിയാസ്
ഡീസൽ എൻജിന്‍റെ  കരുത്തോടെ  മാരുതി സിയാസ്
Friday, August 17, 2018 4:58 PM IST
ഹോണ്ട സിറ്റിയ്ക്ക് എതിരാളിയായ മാരുതി സെഡാൻ . എതിരാളിയെ അപേക്ഷിച്ച് പിൻസീറ്റിന് കൂടുതൽ സ്ഥലസൗകര്യമുണ്ട്. 1.2 ലിറ്റർ ഡീസൽ എൻജിന്‍റെ കരുത്ത് കൂടിയ വകഭേദമാണ് സിയാസിന് ഉപയോഗിക്കുന്നത്.

കൂടുതൽ മൈലേജ് ഉറപ്പാക്കുന്ന സ്മാർട്ട് ഹെബ്രിഡ് സാങ്കേതികവിദ്യയും സിയാസിനുണ്ട്. 88.50 ബിഎച്ച്പി 200 എൻഎം ആണ് എൻജിൻ ശേഷി. അഞ്ച് സ്പീഡ് മാന്വൽ ആണ് ഗീയർബോക്സ്. മാരുതി സുസൂക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെയാണ് സിയാസിന്‍റെ വിൽപ്പന. കൊച്ചി എക്സ് ഷോറൂം വില 9.90 ലക്ഷം രൂപ മുതൽ.
മൈലേജ്: ലിറ്ററിന് 28.09 കിലോമീറ്റർ