Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


‘സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം...!’
ഇന്നത്തെ ഗാനസല്ലാപത്തിൽ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.. പതിവുപോലെ റേഡിയോ പാടിത്തുടങ്ങി.

‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം... തിരുമുറ്റത്തൊരു കോണിൽ...’ പാട്ട് പാതിമുറിഞ്ഞു.

ആരാ റേഡിയോ നിർത്തിയത്...? കറന്റ്കട്ടിൽ ഇടമുറിഞ്ഞ പാട്ടിന്റെ ഒരുമണിനേരത്ത് അച്ഛൻ. തിരുമുറ്റത്തൊരുകോണിൽ... ബാക്കി
എന്താ അച്ഛാ...? ആകാംക്ഷ അടക്കാനാകാതെ ചിന്നു.

‘തിരുമുറ്റത്തൊരുകോണിൽ നില്ക്കുമൊരാനെല്ലിമരമൊന്നുലുത്തുവാൻ മോഹം...’

‘നെല്ലിമരമൊന്നുലുത്തുവാൻ മോഹം...’
ചിന്നു ഏറ്റുപാടി.
നെല്ലിമരം ഏതു മുറ്റത്താണ് അച്ഛാ...?
കൗതുകത്തിന്റെ കുണുക്കിട്ട ബാല്യം ചോദ്യങ്ങൾ നിരത്തി.
താൻ പണ്ടു പഠിച്ച സ്കൂളിന്റെ മുറ്റത്തെ നെല്ലിമരത്തെക്കുറിച്ചാണു കവി പാടുന്നത്..
ഏതു കവി?

മലയാളിക്കു സ്നേഹാക്ഷരവും ജീവിതരുചിയുടെ ഉപ്പും സമ്മാനിച്ച കവി തന്നെ.ഓയെൻവിയോ...! ചിന്നുവിന്റെ മുഖം പ്രകാശം പതിഞ്ഞ മഞ്ഞുതുളളിപോലെയായി.

കവിയുടെ അടുത്ത മോഹമെന്താണച്ഛാ...? ‘തൊടിയിലെ കിണർവെളളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം..!

സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!’
കയ്പ്പും പുളിപ്പും മധുരവുമുളള ഫലമോ? വിചിത്രം തന്നെ
അതു നെല്ലിക്കയല്ലാതെ മറ്റെന്താണു ചിന്നൂ..!

നെല്ലിക്ക തിന്നശേഷം വെളളം കുടിച്ചുനോക്കൂ.. കയ്പ് മധുരമാകും. ബാല്യത്തിന്റെ കയ്പും പുളിപ്പും മധുരവുമുളള അനുഭവങ്ങൾ; കാലത്തിനപ്പുറം അവ മധുരമുളള ഓർമകളാകുന്നു.
അച്ഛാ, തലയിൽ തേയ്ക്കാനുളള ചില ഓയിലുകളുടെ പരസ്യങ്ങളിൽ നെല്ലിക്കയുടെ പടം കാണാറുണ്ടല്ലോ.. നെല്ലിക്കയും തലമുടിയുമായെന്താ ബന്ധം..?

മുടിയഴകിനു നെല്ലിക്കയിലെ ചില രാസഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്.

മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.

ഓഹോ! അച്ഛൻ ഇതു നേരത്തേ പറയേണ്ടേ.. നെല്ലിക്കഅച്ചാർ കണ്ണെടുത്താൻ എനിക്കു കണ്ടുകൂടാത്തതാണ്. പക്ഷേ, മുടിയഴകിനു പറ്റിയ ചങ്ങാതിയാണെങ്കിൽ ഇനിയെന്തിനു ഞാൻ മുഖംതിരിഞ്ഞു നില്ക്കണം...

അച്ഛാ, നെല്ലിക്കയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു കൂടി പറഞ്ഞു തരാമോ... അപ്പുവിന്റെ രംഗപ്രവേശം. വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്‌തി മെച്ചപ്പെടും. ചർമത്തിന്റെ ആരോഗ്യത്തിന് വിറ്റാമിൻ സി ഗുണപ്രദം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകൾ തടയുന്നു.

എത്രയെത്ര ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ്. കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും സഹായകമെന്നു ഗവേഷകർ.

ആന്റി ഓക്സിഡന്റോ.. അതെന്താ അച്ഛാ...?

നമ്മുടെ ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാർഥങ്ങൾ. ഭക്ഷണത്തിലെ ചില
വിറ്റാമിനുകളും ആന്റി ഓക്സിഡന്റാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി ആന്റി ഓക്സിഡന്റാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകർക്കുന്നു.

വിവിധരീതികളിൽ ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന രാസമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങളിലും നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകൾ സഹായികളെന്നു പഠനങ്ങൾ പറയുന്നു. അത്തരം പ്രവർത്തനങ്ങളാണ് ഡിടോക്സിഫിക്കേഷൻ എന്നറിയപ്പെടുന്നത്.

അച്ഛാ, രാസമാലിന്യങ്ങൾ എങ്ങനെയാണ് നമ്മുടെ ശരീരത്തിലെത്തുന്നത്?

പച്ചക്കറിയും പഴങ്ങളും വിളയിക്കാൻ രാസവളങ്ങൾ. കീടങ്ങൾക്കെതിരേ കീടനാശിനികൾ യഥേഷ്‌ടം. പഴങ്ങൾ പാകമാകുന്നതിനുമുമ്പേ തല്ലിപ്പഴുപ്പിക്കാനും രാസവസ്തുക്കൾ. ഒടുവിൽ വിപണിയിൽ കേടുകൂടാതെ ഏറെനാൾ സൂക്ഷിക്കാനും രാസവസ്തുക്കൾ. ടിന്നിലടച്ചു സൂക്ഷിക്കുന്നവയാണെങ്കിൽ കേടുകൂടാതെയിരിക്കാൻ പ്രിസർവേറ്റീവുകൾ. സകലം രാസമയം! നമ്മുടെ മിക്ക അവയവങ്ങളിലും ആരോഗ്യജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി രാസമാലിന്യങ്ങളുടെ സാന്നിധ്യമുളളതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു.


അച്ഛാ, നെല്ലിക്കയിൽ അടങ്ങിയ മറ്റു പോഷകങ്ങൾ ഏതെല്ലാമാണ്?
കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്.

അച്ഛാ നെല്ലിക്കയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറഞ്ഞു തരുമോ...

നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനു നെല്ലിക്കസഹായിക്കുമോ..?

അതേ, പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.

ത്രിഫലാദിചൂർണം എന്നു കേട്ടിട്ടുണ്ടോ...
ഇല്ലല്ലോ, എന്താ അതിന്റെ പ്രത്യേകത?

ത്രിഫല എന്നാൽ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂർണം. ദിവസവും രാത്രി ഇതു വെളളത്തിൽ കലക്കിക്കുടിച്ചാൽ മലബന്ധം മൂലം പ്രയാസപ്പെടുന്നവർക്ക് ആശ്വാസം കിട്ടും: ശോധന ഉണ്ടാകാൻ സഹായകം. രോഗപ്രതിരോധശക്‌തി മെച്ചപ്പെടും.

വിളർച്ച തടയാൻ നെല്ലിക്ക സഹായിക്കുമെന്നു വായിച്ചിട്ടുണ്ട്. ശരിയാണോ അച്ഛാ...?

അതേ, നെല്ലിക്കയിലെ ഇരുമ്പ് രക്‌തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയായി ഉപയോഗിക്കാമെന്നതു നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേർത്തു കഴിച്ചാൽ വിശപ്പില്ലാത്തവർക്കു വിശപ്പുണ്ടാകും.

ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം.

അച്ഛാ നെല്ലിക്കയ്ക്ക് ഇനിയും ഗുണങ്ങളുണ്ടോ..?

ഉണ്ട്. ചിലതു കൂടി പറയാം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്‌ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഞാനൊരു കാര്യം പറയട്ടെ...
അടുക്കളയിലെ ജോലി തീർത്ത് അമ്മയെത്തി.
എന്താ അമ്മേ...?

എകെജിയുടെ ആരോഗ്യത്തിനു പിന്നിലെ രഹസ്യം ഭാര്യ സുശീലാ ഗോപാലൻ ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. അതിങ്ങനെ: നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുന്നു. അതിലേക്കു ശുദ്ധമായ തേൻ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുന്നു. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുന്നു.

അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. എകെജിക്ക് ദിവസവും ഇതു കൊടുക്കുമായിരുന്നുവത്രേ. അതായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം.

അതിൽ വാസ്തവമുണ്ട്. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടുമെന്നു കേട്ടിട്ടുണ്ട്. രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം. അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ചിന്നു പാട്ടിന്റെ പാലാഴിയിൽ നീന്തിത്തുടിച്ചു.... ‘അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ ചെന്നെടുത്ത് അതിലൊന്നു തിന്നുവാൻ മോഹം..! ’

<യ> –ടി.ജി.ബൈജുനാഥ്ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവ
ഹൃദയാരോഗ്യത്തിന് ഉലുവ

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി...
ആമാശയത്തിനു തുണയായ് പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ
സാ​ധാ​ര​ണ ചാ​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന തേ​യി​ല നി​ർ​മി​ക്കു​ന്ന അ​തേ തേ​യി​ല​ച്ചെ​ടി​യി​ൽ നി​ന്നാ...
ഗ​ർഭിണി​ക​ൾ കൈ​തച്ചക്ക(പൈനാപ്പിൾ) ക​ഴി​ക്കാ​മോ?
ഗ​ർ​ഭി​ണി​ക​ൾ പൈ​നാ​പ്പി​ൾ ക​ഴി​ക്ക​രു​ത് എ​ന്ന അ​ന്ധ​വി​ശ്വാ​സം നമ്മുടെ സ​മൂ​ഹ​ത്തി​ൽ പ​ര​ക്കെ നി​ല...
ഹെൽത് കോർണർ
കൈ മുറിഞ്ഞാൽ

ക​റി​ക്ക​രി​യു​ന്ന​തി​നി​ടെ കൈ ​മു​റി​ഞ്ഞാ​ൽ അ​ല്പം ചെ​റി​യ ഉ​ള്ളി ച...
അണുബാധ തടയാൻ തേനും ഇഞ്ചിയും
പൊള്ളലിനു തേൻ

അ​ടു​ക്ക​ള​യി​ൽ പൊ​ള​ള​ൽ പ​തി​വു​വാ​ർ​ത്ത​യാ​ണ​ല്ലോ. അ​ല്പം തേ​ൻ ക​രു​തി​...
ഗ​ർഭിണി​ക​ൾ കൈ​തച്ചക്ക(പൈനാപ്പിൾ) ക​ഴി​ക്കാ​മോ?
ഗ​ർ​ഭി​ണി​ക​ൾ പൈ​നാ​പ്പി​ൾ ക​ഴി​ക്ക​രു​ത് എ​ന്ന അ​ന്ധ​വി​ശ്വാ​സം നമ്മുടെ സ​മൂ​ഹ​ത്തി​ൽ പ​ര​ക്കെ നി​ല...
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം......
ദഹനപ്രശ്നങ്ങൾക്കു പ്രതിവിധി കറിവേപ്പില
ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു ക​റി​വേ​പ്പി​ല സ​ഹാ​യ​ക​മെ​ന...
പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
പൊള്ളലിനു തേൻ

അ​ടു​ക്ക​ള​യി​ൽ പൊ​ള​ള​ൽ പ​തി​വു​വാ​ർ​ത്ത​യാ​ണ​ല്ലോ. അ​ല്പം തേ​ൻ...
കണ്ണുകളുടെ ആരോഗ്യത്തിനു ചക്കപ്പഴം
വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​...
നാരുകളടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം
*മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്...
വിളർച്ച തടയാൻ മാമ്പഴം
അമിനോ ആസിഡ്, വിറ്റാമിൻ സി, ഇ, ഫ്ളേവനോയിഡുകൾ, ബീറ്റാ കരോട്ടിൻ, നിയാസിൻ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ...
എല്ലുകളുടെ കരുത്തിനും വിളർച്ച തടയാനും തക്കാളി
മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിൻ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും മെച്...
ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം....
കിംസിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സിയലോളജി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഉമിനീർഗ്രന്ഥ...
ശീലമാക്കാം, നാരുകളടങ്ങിയ ഭക്ഷണം
നാരുകളടങ്ങിയ ഭക്ഷണത്തിനു ഡീടോക്സിഫിക്കേഷൻ(ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കുന്നതിനു...
രക്‌തശുദ്ധിക്ക് ബീറ്റ്റൂട്ട്
കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം. ജലത്തിൽ ലയ...
ഹീമോഗ്ലോബിൻ വർധിക്കാൻ മാതളനാരങ്ങ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകൾ, വിറ്റാമിൻ എ,സി, ഇ, ബി5, ബി3, ഇരുമ്പ്...
ആരാണ് രോഗമില്ലാത്തവൻ?
ആരോഗ്യജീവിതത്തിന് ആയുർവേദം – 1
ആയുർവേദം വ്യക്‌തമായി വിവരിക്കുന്നു. ആരാണ് രോഗമില്ലാത്തവൻ – കോ അരുക...
ഉപവാസത്തിലൂടെ ശുദ്ധീകരണം
പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം....
വിളർച്ച തടയാൻ നെല്ലിക്ക ടോണിക്
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക. ഇതിലേക്കു...
കൊളസ്ട്രോളും ആയുർവേദവും
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം തടിയും കൊഴുപ്പും കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്ന സമൂഹമ...
മഞ്ഞൾ ശീലമാക്കാം
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ...
അമിതവണ്ണം കുറയ്ക്കാൻ തണ്ണിമത്തങ്ങ
ഉയർന്ന രക്‌തസമ്മർദം നിയന്ത്രിതമാക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അതിലുളള പൊട്ടാസ്യം, മഗ്നീഷ്യം, അമി...
രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങൾ
രോഗങ്ങളെ തടയാൻ ശരീരത്തിന് ശക്‌തമായൊരു പ്രതിരോധ സംവിധാനമുണ്ട്. ശരീരത്തെ കടന്നാക്രമിക്കുന്ന ഹൃദ്രോഗങ്ങ...
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു തക്കാളി സഹായി തന്നെ.. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുക...
ഹൃദയാരോഗ്യത്തിനു വെണ്ടയ്ക്ക
രക്‌തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായ...
ആരോഗ്യ രക്ഷയ്ക്ക് ഇലകൾ
ആരോഗ്യരക്ഷയ്ക്ക് ഇലകൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലി തന്നെയായിരുന്നു. എന്നാൽ ...
ആരോഗ്യജീവിതത്തിനു തവിടു കളയാത്ത ധാന്യപ്പൊടി
നാരുകൾ... ദഹനം യഥാവിധി നടക്കാൻ പറ്റിയ കൂട്ട്. പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്...
കരളിലെ മാലിന്യങ്ങൾ നീക്കാൻ മഞ്ഞൾ
സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കറിക്കൂട്ടിൽ ഒഴിച്ചുകൂടാനാകാത്ത സ്‌ഥാനമുണ്ട.് കർക്യുമിൻ എന്ന ഘടകമാണ് അതിനു ...
നെല്ലിക്ക കാഴ്ചശക്‌തിക്ക്
നെല്ലിക്കയിലെ ഇരുമ്പ് രക്‌തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാ...
കൃമിശല്യം തടയാൻ മഞ്ഞൾ
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ...
മെലിഞ്ഞ ശരീരത്തിനു ആയുർവേദ പരിഹാരം
വിളർച്ച, കൊക്കോപ്പുഴുവിന്റെ ഉപദ്രവം, വെള്ളപോക്ക്, എന്നിവയിൽ ഏതെങ്കിലും രോഗമുണ്ടെങ്കിൽ ശരീരം കൂടുതലായ...
കുട്ടികളുടെ ശരീരപുഷ്ടിക്ക് ആയുർവേദം
ചില കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രമേ കഴിക്കു. അല്ലാത്തവ കഴിക്കാതെയിരിക്കുക, ഭക്ഷണം കഴിക്ക...
അമിത വിയർപ്പിന് ആയുർവേദ പരിഹാരം
ശരീരത്തിന്റെ വാതപിത്ത പ്രകൃതി മൂലം വിയർക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്‌ഥയുണ്ട്. ധാരാള...
പുരികങ്ങളുടെ രോമവളർച്ച കൂട്ടാൻ കഴിയുമോ?
പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. എന്നാൽ പുരികങ്ങളുടെ രോമവളർച്ച കൂട്ടാനും നിറം...
സുഖജീവിതത്തിനു സുഖചികിത്സ
മാരക വിഷം കലർന്ന ഭക്ഷണം കഴിക്കുകയും വിഷം ശ്വസിക്കുകയും, മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ നടക്കുകയും ച...
സൈനസൈറ്റിസിന് ആയുർവേദ പരിഹാരം
അധികം പൊടി, പുക, മഞ്ഞ് എന്നിവ കൊള്ളുന്നവരിലും ,ഇസ്നോഫീലിയയുടെ അസുഖം ഉള്ളവരിലുമാണ് സൈനസൈറ്റിസിന്റെ അസ...
കർക്കടകക്കഞ്ഞിയും ചര്യങ്ങളും
ഡോ. രവീന്ദ്രൻ. ബിഎഎംഎസ്

രോഗപ്രതിരോധം എന്ന ആശയത്തോടു പൊതുവിൽ താൽപര്യം കൂടിവരുകയാണ്. ...
ഇഞ്ചിയുടെ ഔഷധവിശേഷങ്ങളുമായി ഒരു അയൽക്കൂട്ടം
ചിന്നൂ, നിങ്ങളു ചായപ്പൊടി മാറ്റിയോ? അതോ മറ്റെന്തെങ്കിലും ചേർത്തോ? ചായരുചി പതിവില്ലാതെ മാറിയത് അന്നമ്...
അമിത വണ്ണത്തിന് ആയുർവേദം
വണ്ണം കൂടരുത് എന്ന ഉദ്ദേശത്തോടെ സ്‌ഥിരമായി ആഹാരം വളരെ കുറഞ്ഞ അളവിൽ കഴിയ്ക്കുന്നവരിൽ രക്‌തക്കുറവു മൂല...
‘സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം...!’
ഇന്നത്തെ ഗാനസല്ലാപത്തിൽ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.. പതിവുപോലെ റേഡിയോ ...
ഇലക്കറികൾ ഉൾപ്പെടുത്തണം
ഇൻസുലിനു ശേഷം ആഹാരം കഴിക്കണം

ചപ്പാത്തി 2–3 എണ്ണം കഴിക്കാം. ഇഡ്ഡലി വണ്ണം കൂടുതലുളള പ്രമ...
ഉന്മാദത്തിനും, അപസ്മാരത്തിനും ‘കറുക’
ദശപുഷ്പങ്ങളിലൊന്നാണു കറുക. പുഷ്പിക്കാത്ത ഈ സസ്യം ദശപുഷ്പങ്ങളിൽ സ്‌ഥാനം പിടിച്ചത് ഈ ചെടിയുടെ ഔഷധമൂല്യ...
ലൈംഗീകശേഷിക്കും, ശരീരപുഷ്ടിക്കും അമുക്കുരം
<യ> ആരോഗ്യം ആയുർവേദത്തിലൂടെ
ബലാരിഷ്‌ടം, അശ്വഗന്ധാരിഷ്‌ടം, അശ്വഗന്ധാദിലേഹ്യം, ച്യവനപ്രാശം എന്ന...
ഉറക്കക്കുറവിനും നാഡീ ഉദ്ദീപനത്തിനും ‘അമൽപ്പൊരി’ (സർപ്പഗന്ധി)
ഉറക്കം കുറഞ്ഞവർക്ക് തലച്ചോറിലുള്ള നാഡികളെ ഉദ്ദീപിപ്പിച്ച് ശാന്തമായ ഉറക്കമുണ്ടാക്കുന്ന ഒരു വിശിഷ്‌ട ഔ...
ആഹാരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന കറിവേപ്പ്
ഒന്നോ രണ്ടോ കറിവേപ്പില്ലാത്ത ഒറ്റവീടും കേരളത്തിൽ കാണില്ല. കറികൾക്കു രുചി പകരുന്ന ഒരു സാധാരണ സസ്യം മാ...
ആടലോടകം
ആരോഗ്യം ആയുർവേദത്തിലൂടെ
നാട്ടുചികിത്സാ ശാഖയിൽ പ്രമുഖസ്‌ഥാനമുള്ള ഔഷധച്ചെടിയാണ് ആടലോടകം. നെഞ...
പർപ്പടകപ്പുല്ല്
ആരോഗ്യം ആയുർവേദത്തിലൂടെ

ഔഷധമൂല്യമില്ലാത്ത ഒരു പുൽക്കൊടിപോലും ഈ ഭൂമിയിൽ ഇല്ല എന്ന് ഭാര...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.