കൈമുട്ടു വേദന
Wednesday, July 29, 2015 4:51 AM IST
? ഞാൻ 50 വയസുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി എനിക്ക് കൈമുട്ടു വേദനയും എന്തെങ്കിലും സാധനങ്ങൾ ഉയർത്തുമ്പോൾ വേദനയും ഉണ്ടാകുന്നു. ഒരു ചായകപ്പു പോലും കൈയിൽ പിടിക്കാൻ കഴിയാതെ വരുന്നു. തുണി പിഴിയാനും കഴിയുന്നില്ല. ഫിസിയോതെറാപ്പിയിലൂടെ ഇത് മാറ്റാൻ കഴിയുമോ.

രോഗലക്ഷണങ്ങളിൽനിന്നു താങ്കൾക്ക് ടെന്നീസ് എൽബോ (Tennis Elbow) എന്ന രോഗമാണെന്നാണ് മനസിലാകുന്നത്. ഫിസിയോതെറാപ്പിയിലൂടെ ഇത് മാറ്റിയെടുക്കാനാവും. അൾട്രാസൗണ്ട് തെറാപ്പി, ടെൻസ്, ടാപ്പിംഗ് എന്നിവയിലൂടെ വേദന കുറയ്ക്കാൻ സഹായിക്കും. കൈയിലെ മസിലുകൾ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ ചെയ്യുന്നത് വേദന വീണ്ടും വരുന്നത് തടയാൻ സഹായിക്കും.