സന്ധിവാതം പാരമ്പര്യമാണോ?
Saturday, December 12, 2015 6:43 AM IST
? ഞാൻ 25 വയസുള്ള യുവതിയാണ്. എന്റെ സന്ധികളിൽ തരിപ്പും കോച്ചിപ്പിടിത്തവും അനുഭവപ്പെടുന്നു. എന്റെ അച്ഛനു നേരത്തെ മുതലേ സന്ധിവാതമുണ്ട്. സന്ധിവാതം പാരമ്പര്യമാണോ? എന്താണു അതിനുള്ള ചികിത്സ എന്തെന്ന് വ്യക്‌തമാക്കാമോ?

30–40 വയസുള്ള സ്ത്രീകളിൽ ഈ രോഗം പൊതുവേ കൂടുതലാണ്. സന്ധിവാതം വരാൻ പാരമ്പര്യവും ഘടകമാണ്. സന്ധികളിൽ വേദനയും നീരുമായാണു തുടക്കം. രാവിലെ ഉണരുമ്പോൾ കോച്ചിപ്പിടിത്തം അനുഭവപ്പെടുന്നതു സന്ധിവാതത്തിന്റെ ലക്ഷണമാണ്.

ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവരിൽ സർവിക്കൽ സ്പോണ്ടിലോസിസ് മൂലം അസ്വസ്‌ഥത വരാം. കഴുത്തിൽ സ്ട്രെയിൽ കൂടുതലാകുന്നതും കാരണമാകാം. എക്സറേ, രക്‌തപരിശോധന എന്നിവ നടത്തി റുമാറ്റോയ്ഡ് ഫാക്ടർ പരിശോധിക്കണം. റുമാറ്റോയിഡ് ഫാക്ടർ പൊസിറ്റീവാണെങ്കിൽ സന്ധിവാതമാണെന്ന് ഉറപ്പിക്കാം. പൂർണമായി ഭേദമാക്കുക എന്നതിനേക്കാൾ രോഗം നിയന്ത്രിക്കുക, അസ്‌ഥിവൈകല്യങ്ങളെ തടയുക തുടങ്ങിയവയാണു ചികിത്സയിലൂടെ ചെയ്യുക. കൃത്യമായ മരുന്ന്, വ്യായാമം, കിടപ്പിന്റെയും ഇരിപ്പിന്റെയും ശരിയായ രീതികൾ എന്നിവയിലൂടെ അസ്വസ്‌ഥതകൾ അകറ്റാം.