അമിതവണ്ണം കുറയ്ക്കാൻ തണ്ണിമത്തങ്ങ
ഉയർന്ന രക്‌തസമ്മർദം നിയന്ത്രിതമാക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അതിലുളള പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകൾ എന്നീ പോഷകങ്ങൾ സ്ക്ലീറോസിസ്(രക്‌തം കട്ടപിടിക്കാനുളള) സാധ്യത ഒഴിവാക്കി സുഗമമായ രക്‌തസഞ്ചാരം ഉറപ്പുവരുത്തുന്നു. തണ്ണിമത്തങ്ങയിലുളള കരോട്ടിനോയ്ഡുകൾ രക്‌തക്കുഴലുകളുടെയും ധമനീഭിത്തികളുടെയും കട്ടി കൂടുന്നതു തടയുന്നു. ആർട്ടീരിയോ സ്ക്ലീറോസിസ്, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
ശരീരത്തിൽ ഇലകട്രോളൈറ്റ്, ആസിഡ്– ബേസ് എന്നിവയുടെ സംതുലനം നിലനിർ ത്തുന്നതിനും രക്‌താതിസമ്മർദ സാധ്യത കുറയ്ക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അമിത രക്‌തസമ്മർദം കുറയ്ക്കുന്നതിനു മരുന്നു കഴിക്കുന്നവർ തണ്ണിമത്തങ്ങ എത്രത്തോളം കഴിക്കാം എന്നതു സംബന്ധിച്ചു
കൺസൾട്ടിംഗ് ഡോക്ടറുടെ നിർദേശം തേടണം.

തണ്ണിമത്തങ്ങയ്ക്കു കലോറി കുറവാണ്. കൊഴുപ്പും കൊളസ്ട്രോളുമില്ല. അതിനാൽ അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. തണ്ണിമത്തങ്ങയിലുളള സിട്രുലൈൻ എന്ന ഘടകവും ശരീരത്തിൽ കൊഴുപ്പടിയുന്നതിന്റെ നിരക്ക് കുറയ്ക്കുന്നു. 90 ശതമാനത്തിലധികവും വെളളമായതിനാൽ തണ്ണിമത്തങ്ങ കഴിച്ചാൽ പെട്ടെന്നു വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. അതിനാൽ അമിതമായി ആഹാരം കഴിക്കാനുളള സാധ്യത കുറയുന്നു. തണ്ണിമത്തങ്ങയിൽ വെളളത്തിനൊപ്പം
കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുളളതിനാൽ ചർമത്തിൽ ഈർപ്പം നിലനിൽക്കുന്നു. നിർജ്‌ജലീകരണസാധ്യത കുറയുന്നു. കൂടാതെ, ചർമത്തിലെ പാടുകളും ചുളിവുകളും കുറച്ു യുവത്വം നിലനിർത്തുന്നതിനും തണ്ണിമത്തങ്ങ സഹായകം.


ജലാംശം ധാരാളമടങ്ങിയതിനാൽ തണ്ണിമത്തങ്ങ സ്വാഭാവിക ഡൈയൂറിറ്റിക്കായി(മൂത്ര ഉത്പാദനം ത്വരിതപ്പെടുന്നത്) പ്രവർത്തിക്കുന്നു. അതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമം. ശരീരത്തിൽ നിന്നു വിഷകരമായ മാലിന്യങ്ങളെ പുറന്തളളുന്നതിനും കരൾ ശുദ്ധീകരിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നതിനും രക്‌തത്തിൽ യൂറിക്കാസിഡിന്റെ തോതു കുറയ്ക്കുന്നതിനും തണ്ണിമത്തൻ സഹായകം. വൃക്കകളിലെ നീർവീക്കവും (ശിളഹമാാമശേീി) അതിൽ കല്ലുകൾ രൂപപ്പെടുന്നതിനുളള സാധ്യതയും കുറയ്ക്കുന്നതിന് തണ്ണിമത്തങ്ങ ഗുണപ്രദം. എന്നാൽ ഗുരുതരമായ വൃക്കരോഗങ്ങളുളളവർ തണ്ണിമത്തങ്ങ ഒഴിവാക്കണമെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ കൺസൾട്ടിംഗ് ഡോക്ടറുമായി ചർച്ചചെയ്ത് നിവർത്തിക്കണം.

തണ്ണിമത്തങ്ങയിലുളള പൊട്ടാസ്യം, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നവ ശരീരത്തിന്റെ ഊർജനില മെച്ചപ്പെടുത്തുന്നതിനു സഹായകം. മാനസികനില (ാീീറ) മെച്ചപ്പെടുത്തുന്നതിനു തണ്ണിമത്തങ്ങയിലുളള വിറ്റാമിൻ ബി6, സി എന്നിവ സഹായകം. സ്ട്രസ്, ഡിപ്രഷൻ(വിഷാദരോഗം), അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും സഹായകം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്