ഗ്ളോക്കോമ
Saturday, March 12, 2016 4:18 AM IST
സാധാരണഗതിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>12þ22 mm/ Hg ആണ് കണ്ണിനുള്ളിലെ നോർമൽ മർദം. ഇത് 22 ൽ കൂടുതലാണെങ്കിൽ ഗ്ലോക്കോമ ലക്ഷണങ്ങൾക്കു സാധ്യത
ഏറെയാണ്. ഈ അവസ്‌ഥയാണ് ഓകുലാൽ ഹൈപ്പർടെൻഷൻ

കണ്ണിലെ മർദം വർധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടുന്നു. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കുന്നു. കാഴ്ചയുടെ സിഗ്നലുകളെ തലച്ചോറിലേക്ക് അയയ്ക്കുന്നത് ഒപ്റ്റിക് ഞരമ്പു വഴിയാണ്. ഗ്ലോക്കോമ ചികിത്സിക്കാതെ അവഗണിക്കുന്നത് അപകടമാണ്. അതുപോലെതന്നെ
അനിയന്ത്രിതമായ ഗ്ലോക്കോമയും.

<യ> ലക്ഷണങ്ങൾ

കാഴ്ചശക്‌തിയുടെ നിൾബ്ദ കൊലയാളിയെന്നാണ് ഗ്ലോക്കോമ അറിയപ്പെടുന്നത്. സാധാരണയായി വേദന അനുഭവപ്പെടാറില്ല. കാഴ്ചശക്‌തിയിൽ കാര്യമായ കുറവുണ്ടാകുമ്പോഴാണ് പലപ്പോഴം അസുഖം തിരിച്ചറിയുന്നത്. എന്നാൽ ഗ്ലോക്കോമ തീവ്രമാകുമ്പോൾ മറ്റു ചില ലക്ഷണങ്ങൾ പ്രകടമാകും.
* കാഴ്്ചയിൽ മങ്ങൾ * ലൈറ്റിനു ചുറ്റും വലയമുളളതായി അനുഭവപ്പെടുക.* തീവ്രമായ കണ്ണുവേദന
* തലചുറ്റൽ * ഛർദ്ദി * കണ്ണു ചുവക്കുക

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. പൂർണമായ കാഴ്ചക്കുറവിലേക്കു നീങ്ങുന്നതൊഴിവാക്കാൻ ഇതുപകരിക്കും.

<യ> രോഗനിർണയം

1. ടോണോമീറ്റർ ഉപയോഗിച്ചുളള പരിശോധന– സാധാരണ നേത്രപരിശോധനകളിൽ ടോണോമീറ്റർ ഉപയോഗിച്ചാണ് കണ്ണിനുളളിലെ മർദ്ദം( <ളീിേ ളമരല=്ലൃറമിമ ശ്വെല=2>intra ocular pressure IOP) പരിശോധിക്കുന്നത്്. ഉയർന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>കഛജ സൂചിപ്പിക്കുന്നത് കണ്ണിനുളളിലെ അക്വസ് ഹ്യൂമർ ദ്രവത്തിന്റെ അളവിലുളള തകരാറാണ്. അക്വസ് ദ്രവത്തിന്റെ അളവു ക്രമാതീതമായി വർധിക്കാനും തീരെ കുറയാനുൂം സാധ്യതയുണ്ട്്്. സാധാരണഗതിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>12þ22 mm/ Hg ആണ് കണ്ണിനുളളിലെ നോർമൽ മർദ്ദം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>IOP യുടെ അളവ് 22 ൽ കൂടുതലാണെങ്കിൽ ഗ്ലോക്കോമ ലക്ഷണങ്ങൾക്കു സാധ്യത ഏറെയാണ്. ഈ അവസ്‌ഥയാണ് ഓകുലാൽ ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നത്.

2. സ്കാനിംഗ് ലേസർ പൊളാരിമെട്രി
3. ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രഫി
4. കോൺഫോക്കൽ സ്കാനിംഗ് ലേസർ ഓഫ്താൽമനോസ്കോപി

5. വിഷ്വൽ ഫീൽഡ് ടെസ്റ്റിംഗ്

<യ> ചികിത്സ

രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ നിർണയിക്കുന്നത്. ഐ ഡ്രോപ്സ് ഒഴിച്ചും മരുന്നുകൾ കഴിച്ചും കണ്ണിലെ മർദ്ദം കുറയ്ക്കുന്ന ചികിത്സാരീതിയാണ് പ്രാഥമികമായി സ്വീകരിച്ചുവരുന്നത്്. ഗ്ലോക്കോമ വന്നാൽ സാധാരണയായി വേദന അനുഭവപ്പെടാറില്ലാത്തതിനാൽ രോഗികൾ കണ്ണിൽ മരുന്നൊഴിക്കുന്നതിൽ വേണ്ടത്ര നിഷ്ഠ പുലർത്താറില്ല. ഇതൊഴിവാക്കണം. ഇക്കാര്യത്തിൽ ശ്രദ്ധ കാട്ടിയില്ലെങ്കിൽ പൂർണ അന്ധതയാവും ഫലം. മറ്റു ചികിത്സാരീതികൾ ചുവടെ.

1. ഗ്ലോക്കോമ സർജറി
2. ലേസർ ചികിത്സ
3. മരുന്നുകൾ ഉപയോഗിച്ചുളള ചികിത്സ

<യ> ഇവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെ

1. 60 വയസിനു മുകളിലുളളവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെയാണ്.
2. പ്രമേഹം, ഉയർന്ന രക്‌തസമ്മർദം, ഹൃദയരോഗങ്ങൾ, ഹൈപ്പോ തൈറോയ്ഡിസം എന്നിവയുളളവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത വർധിക്കും.
3. പാരമ്പര്യഘടകങ്ങൾ
4. റെറ്റിന കണ്ണിൽ നിന്നു വേർപെടുന്ന അവസ്‌ഥ, കണ്ണിലുണ്ടാകുന്ന മുഴകൾ, ഹ്രസ്വദൃഷ്‌ടി എന്നിവയുളളവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യത വർധിക്കും.
5. കോർട്ടിക്കോ സ്റ്റിറോയ്ഡ് ഐ ഡ്രോപ്സ് ദീർഘനാൾ ഉപയോഗിക്കുന്നവരിൽ ഗ്ലോക്കോമയ്ക്കുളള സാധ്യതയുണ്ടെന്നു വിദഗ്ധർ.

<യ> ശ്രദ്ധിക്കുക

1. ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തുക. രക്‌തസമ്മർദം കുറയ്ക്കുന്നതിന് ഇതു സഹായിക്കും രക്‌തസമ്മർദം കുറയ്ക്കുന്നതു വഴി കണ്ണിലെ മർദ്ദവും കുറയ്ക്കാം. ശരീരത്തിലെ ഇൻസുലിന്റെ അളവു നിയന്ത്രിക്കുക. പഞ്ചസാരയും ധാന്യങ്ങളും ഉപയോഗിക്കുന്നതിൽ നിയന്ത്രണം പാലിക്കുക. ഇൻസുലിൻ കൂടുകയാണെങ്കിൽ സ്വാഭാവികമായും രക്‌തസമ്മർദം വർധിക്കും.
2. വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ഇൻസുലിന്റെ അളവു നിയന്ത്രിക്കാം.
3. ഒമേഗ 3 ഫാറ്റായ ഡിഎച്ച്എ അടങ്ങിയ ഭക്ഷണം കഴിക്കുക.
4. പച്ച നിറമുളള ഇലക്കറികൾ, ചീര, മുട്ടയുടെ മഞ്ഞക്കരു എന്നിവ ആഹാരത്തിലുൾപ്പെടുത്തുക
5. വറുത്ത ചിക്കൻ, എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ എന്നിവ കഴിക്കുന്നതിൽ നിയന്ത്രണം
പാലിക്കുക.
6. കായികവിനോദങ്ങളിൽ ഏർപ്പെടുമ്പോൾ കണ്ണിനു മുറിവുണ്ടാകാതെ ശ്രദ്ധിക്കുക.