പുകവലി നിർത്തിയാൽ ഹൃദ്രോഗസാധ്യത കുറയും
Tuesday, May 31, 2016 3:24 AM IST
<യ>മേയ് 31– ലോക പുകയില വിരുദ്ധദിനം
എല്ലാ വർഷവും മേയ് 31–ാം തീയതി ആഗോള തലത്തിൽ ലോകപുകയില വിരുദ്ധദിനമായ ആചരിച്ചുവരികയാണ്. പുകയിലയും പുകയില ഉത്പന്നങ്ങളും പരിപൂർണമായി വർജിക്കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം.

<യ>ചില പുകയുന്ന യാഥാർഥ്യങ്ങൾ:

ലോകമാസകലം പുകയിലയുടെ ഉപയോഗവും അനുബന്ധ രോഗങ്ങളും നിമിത്തം ഏകദേശം ആറു ദശലക്ഷം ആളുകൾക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഓരോ വർഷവും ഒൻപത് ലക്ഷം പേർ പുകയില ജന്യരോഗങ്ങൾ മൂലം മരിക്കുന്നുഇന്ത്യയിലെ കാൻസറുകളിൽ പുരുഷന്മാരിൽ 56.4 ശതനമാനവും സ്ത്രീകളിൽ 44.9 ശതമാനവും പുകയില മൂലമാണ്.

വായിലെ കാൻസർ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.82 ശതമാനം ദീർഘകാല ശ്വാസകോശ രോഗങ്ങൾക്കും കാരണം പുകയിലയാണ്. പുകവലിച്ചവരിൽ ടിബി വരാനുള്ള സാധ്യത ഒരിക്കലും പുകവലിക്കാത്തവരെക്കാൾ മൂന്നിരട്ടിയാണ്. ടിബി മൂലമുള്ള മരണ സാധ്യതയും ഇവരിൽ 3–4 ഇരട്ടിയാണ്.
കൗമാരത്തിൽത്തന്നെ പുകയില ഉപയോഗിച്ചു തുടങ്ങുന്നവരിൽ പകുതിയിലേറെ പേരുടെയും മരണകാരണം പുകയിലയായിരിക്കും.പുകയില ഉപയോഗം കൊണ്ടുമാത്രം ഒരു കൗമാരകാരന്റെ ആയുസിൽനിന്നു 20 വയസ് കുറയുന്നു.

<യ> പുകയില ജന്യരോഗങ്ങൾ

* ഹൃദ്രോഗം (ഹാർട്ട് അറ്റാക്ക്, അൻജൈന)
* പക്ഷാഘാതം
* പിവിഡി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ( ുലൃശുവലൃമഹ ്മരൌഹമൃ റശലെമലെ)
* ഉദ്ധാരണ ശേഷിക്കുറവ്
* പ്രമേഹസാധ്യത വർധിപ്പിക്കുന്നു
* സബ് മ്യൂക്കസ് ഫൈബ്രോസിസ് (വായ തുറക്കാനാവാത്ത അവസ്‌ഥ) ലൂക്കോപ്ലേക്കിയ (വായിലെ വെളുത്ത പാടുകൾ)
* വായിലെ കാൻസർ

ഗർഭിണികളിലെ പുകവലിയും പുകവലിക്കാർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നതും കുട്ടിയുടെ വളർച്ച മുരടിപ്പിക്കുകയും ജനനസമയത്തെ തൂക്കം കുറയ്ക്കുകയും ചെയ്യും. ജനിക്കുമ്പോൾ തൂക്കക്കുറവുള്ള കുട്ടികളിൽ ശാരീരിക–മാനസിക വളർച്ച കുറയാനും ഭാവിയിൽ ഹൃദ്രോഗം, പ്രമേഹം, രക്‌താതിസമ്മർദം എന്നിവ വരാനുമുള്ള സാധ്യത കൂടുതലാണ്.


പുകവലി നിർത്തിയാൽ 24 മണിക്കൂർ കൊണ്ട് ഹൃദ്രോഗസാധ്യത കുറയാൻ തുടങ്ങുകയും ഒരു വർഷം കൊണ്ട് 50 ശതമാനം കുറയുകയും ചെയ്യും. അഞ്ചുവർഷം പുകവലിക്കാതിരുന്നാൽ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയക്കുള്ള സാധ്യത സാധാരണക്കാരുടേതിനടുത്തെത്തും.

<യ> പുകവലി നിർത്താൻ ചില പ്രായോഗിക നിർദേശങ്ങൾ

* പുകയില നിർത്താൻ ഓരോ വ്യക്‌തിയും സ്വയം തീരുമാനിക്കണം.
* സിഗരറ്റ്, ബീഡി മുതലായവ പെട്ടെന്നു കിട്ടുന്ന/കാണുന്ന സ്‌ഥലത്ത് വയ്ക്കാതിരിക്കുക.
* പുകവലിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ/സന്ദർഭങ്ങൾ സ്വയം കണ്ടെത്തി അവ ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കുക.
* കൃത്യമായ ഒരു തീയതി തീരുമാനിച്ച് അന്നു മുതൽ പുകവലി നിർത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുക.
* പുകവലി നിർത്തുന്ന ആദ്യത്തെ രണ്ട്, മൂന്ന് ദിവസത്തേയ്ക്ക് മുൻകൂട്ടി പ്രത്യേക പദ്ധതികൾ തയാറാക്കിവയ്ക്കുകയും അതനുസരിച്ച് പ്രവൃത്തിക്കാൻ ശ്രമിക്കുകയും ചെയ്യുക. ചെയ്യാൻ ഏറ്റവും ഇഷ്‌ടമുള്ള കാര്യങ്ങൾ ഈ ദിവസങ്ങളിൽ ചെയ്യുക. ഒഴിവുസമയവും ഒറ്റയ്്ക്കിരിക്കുന്ന സമയവും ഈ ദിവസങ്ങളിൽ കുറയ്ക്കുകയും പുകവലിക്കാരായ സുഹൃത്തുക്കളുമായുള്ള സംസർഗം കുറച്ച് ദിവസത്തേയ്ക്ക് ഒഴിവാക്കുകയും ചെയ്യുക.
* സ്വയം പ്രോത്സാഹിപ്പിക്കുക. ചെറുത്തുനിൽക്കുന്ന ഓരോ പ്രേരണയും ഓരോ വിജയാഘോഷമാക്കി സ്വയം പുകഴ്ത്തുക.
* യോഗ, നടത്തം, കളികൾ, സംഗീതം, വിനോദങ്ങൾ തുടങ്ങിയ മനസിന് ശാന്തത തരുന്ന കാര്യങ്ങൾ ചെയ്യുക.
* ചില പ്രത്യേക മരുന്നുകൾ പുകവലി നിർത്തുമ്പോഴുള്ള മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

തയാറാക്കിയത്: <യ> ഡോ. ജോണി സെബാസ്റ്റ്യൻ
കൺസൾട്ടന്റ് പീഡിയാട്രിക്,തലശേരി.