ത്വക്കിനും കേശത്തിനും വിനാഗിരി ഉത്തമം
Friday, July 22, 2016 3:59 AM IST
സൗന്ദര്യസംരക്ഷണത്തിനു വിലയേറിയ വസ്തുക്കൾ വാങ്ങുന്നതെന്തിന് ? അടുക്കളയിലൊന്നു കണ്ണോടിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണു വിദഗ്ധർ പറയുന്നത്. ഒരു കുപ്പി വിനാഗിരി ത്വക്കിനും തലമുടിയ്ക്കും ചെയ്യുന്ന ഗുണങ്ങൾ മറ്റൊരു വസ്തുവിനും നല്കാനാവില്ല.

<യ>ത്വക്ക് സംരക്ഷണം

1. ഒരു ടേബിൾസ്പൂൺ വിനാഗിരി, രണ്്ട് കപ്പ് വെള്ളം എന്നിവയിൽ മുക്കിയ പഞ്ഞി കുറച്ചു നേരം മുഖത്തോടു ചേർത്തു വയ്ക്കുക. ഇത് തൊലിയിൽ കുഴികളുണ്്ടാവുന്നതു തടയും. അസെറ്റിക് ആസിഡ്, ആൽഫ ഹൈട്രോക്സി ആസിഡ് എന്നിവയുടെ പ്രവർത്തനം മൂലം മുഖത്തെ രക്‌തയോട്ടം വർധിക്കും.

2. ഇളംചൂട് വെള്ളം നിറച്ച ബാത്ത് ടബ്ബിൽ എട്ട് ഔൺസ് വിനാഗിരി ഒഴിക്കുക. അതിൽ 15 മിനിറ്റ് സമയം മുങ്ങിക്കിടന്നാൽ ത്വക്കിന്റെ പിഎച്ച് അളവ് കൂടുകയും അതിനെ മാർദവമുള്ളതാക്കുകയും ചെയ്യും.

3. നാല് കപ്പു വെള്ളത്തിൽ അരക്കപ്പ് വിനാഗിരി ഒഴിക്കുക. ഇതിൽ മുക്കിയെടുത്ത തുണി ത്വക്കിൽ തിരുമ്മിയാൽ സൂര്യതാപമേറ്റതിന്റെ പാടുകൾ മാറും. വേഗം മുറിവുകളുണങ്ങും. ത്വക്കിലെ പിഎച്ച് അളവ് ശരിയായ അളവിൽ പുനസ്‌ഥാപിക്കപ്പെടും. പെട്ടെന്ന് പൊള്ളലേൽക്കാതെയിരിക്കാനും സഹായിക്കും.

4. ശുദ്ധമായ വിനാഗിരിയിൽ മുക്കിയെടുത്ത പഞ്ഞി തൊലിയിൽ തേച്ചാൽ മുഴകൾ ഇല്ലാതാവും. അസ്വസ്‌ഥത തോന്നുന്നുവെങ്കിൽ ഇതിനു മുൻപായി അല്പം തേൻ പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം വെളളം കൊണ്്ട് കഴുകുക.


5. മുറിവുകളുണക്കാനും വിനാഗിരിക്ക് കഴിയും. മുറിവുണങ്ങുന്ന പ്രക്രിയ വേഗത്തിലാക്കാനും രക്‌തയോട്ടം വർധിപ്പിക്കാനും വിനാഗിരി മുൻപന്തിയിലാണ്.

<യ>കേശസംരക്ഷണം

1. ഷാംപൂ തേയ്ക്കുന്നതിനു മുൻപു വെള്ളവും വിനാഗിരിയും സമാസമം ചേർത്തു തലയിൽ തേച്ചു പിടിപ്പിക്കുക. വെള്ളത്തിനു പകരമായി വിനാഗിരിയും ഷാംപുവും ചേർത്ത് ഉപയോഗിക്കുകയുമാവാം. ഇതു താരനെ ഇല്ലാതാക്കും, താരൻ തിരികെ വരുന്നതു തടയും. മുടിയിലും തലയോട്ടിയിലും ഉള്ള മറ്റ് ഫംഗസ് എന്നിവയും നീക്കം ചെയ്യും.

2. മുടി കഴുകിയതിനു ശേഷം ഒരു കപ്പ് വെള്ളത്തിൽ രണ്്ട് ടീസ്പൂൺ വിനാഗിരി ചേർത്തതു മുടിയിൽ തേയ്ക്കുക. നന്നായി മുടി കഴുകിയതിനു ശേഷം കണ്്ടീഷണറും ഉപയോഗിക്കുക. മുടിയുടെ ആരോഗ്യത്തിൽ ഇതു വഹിക്കുന്ന പങ്ക് ചെറുതല്ല. മുടിയുടെ തിളക്കം വർധിപ്പിക്കാനും ഇതിലൂടെ കഴിയും.