തൈറോയ്ഡ് വിശേഷങ്ങൾ – ഭാഗം 1
Tuesday, July 26, 2016 12:43 AM IST
<യ>ചിത്രശലഭത്തിന്റെ ആകൃതിയിൽ തൈറോയ്ഡ് ഗ്രന്ഥി

ശരീരത്തിലെ മിക്ക അവയവങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന ഗ്രന്ഥിയാണു തൈറോയ്ഡ.് മനുഷ്യശരീരത്തിലെ എൻഡോക്രൈൻ ഗ്രന്ഥികളിൽ (അന്ത:സ്രാവി ഗ്രന്ഥി) ഏറ്റവും പ്രധാനപ്പെട്ടതാണു തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയിലുളള ഗ്രന്ഥി. കഴുത്തിനു മുന്നിൽ സ്വനപേടകത്തിനു തൊട്ടുതാഴെ സ്‌ഥിതി ചെയ്യുന്നു. ശരീരം ഊർജം ഉപയോഗപ്പെടുത്തുന്നതിന്റെ നിരക്കിനെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ സ്വാധീനിക്കുന്നു.

എൻഡോക്രൈൻ എന്നതിന്റെ അർഥം ഡക്ട് (നാളി) ഇല്ലാത്തത് എന്നാണ്. മിക്കവാറും എല്ലാ ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന സ്രവങ്ങളെ പുറത്തേക്ക് ഒഴുക്കിക്കൊണ്ടു പോകാൻ നാളികളുണ്ട്. എന്നാൽ അത്തരം നാളികളില്ലാത്ത ഇല്ലാത്ത ഗ്രന്ഥികൾക്കു പൊതുവേയുളള പേരാണ് എൻഡോക്രൈൻ ഗ്രന്ഥികൾ. ഇത്തരം ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ രക്‌തത്തിലേക്കു നേരിട്ടു കലരുന്നു. തൈറോയ്ഡ്, പിറ്റ്യൂട്ടറി, അഡ്രിനൽ തുടങ്ങിയവയും ആ ഗണത്തിൽ പെടുന്നു.

<യ>തൈറോയ്ഡ് എന്നാൽ സംരക്ഷണം

തൈറോയ്ഡ് എന്ന വാക്കിന്റെ അർഥം ഷീൽഡ് അഥവാ പ്രൊട്ടക്്ഷൻ (സംരക്ഷണം) എന്നാണ്. ശരീരത്തിന്റെ എല്ലാവിധത്തിലുമുളള വളർച്ച, ശരീരത്തിന്റെ വിവിധ ദൈനംദിന പ്രവർത്തനങ്ങൾ, ബിഎംആർ (ബേസൽ മെറ്റാബോളിക് റേറ്റ് – വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിനു ദൈനംദിനം ചെലവാകുന്ന ഊർജത്തിന്റെ തോത്), അനുനിമിഷമുളള ശാരീരികമാറ്റങ്ങൾ ഇവയെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾക്കു സുപ്രധാന പങ്കുണ്ട്.

ലിപ്പിഡ് മെറ്റബോളിസം, കാർബോ ഹൈഡ്രേറ്റ് മെറ്റബോളിസം എന്നിവയെ ഉത്തേജിപ്പിക്കുന്നു. തൈറോയ്ഡ് ഹോർമോൺ എല്ലാവിധ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. വിവിധ ശാരീരികപ്രവർത്തനങ്ങളുടെ താളം നിയന്ത്രിക്കുന്നതിൽ തൈറോയ്ഡിനു പ്രധാന പങ്കുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയിലെ ആരോഗ്യപ്രശ്നങ്ങൾ അതുകൊണ്ടു തന്നെ അടിയന്തരപരിഗണന അർഹിക്കുന്നു.

വ്യക്‌തിയുടെ സ്വഭാവവും പെരുമാറ്റരീതികളും നിയന്ത്രിക്കുന്ന ഗ്രന്ഥിയാണു തൈറോയ്ഡ്. ദേഷ്യം, തന്റേടം തുടങ്ങിയവയെല്ലാം തൈറോയ്ഡിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ചിലരുടെയെങ്കിലും ദേഷ്യത്തിനു പിന്നിൽ ഹൈപ്പർ തൈറോയ്ഡിസമാകാം.(തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കൂടുന്ന അവസ്‌ഥ). തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന തൈറോയ്ഡ് ഹോർമോണുകളാണു ശരീരത്തിന്റെ മെറ്റബോളിക് സിസ്റ്റം(ശരീരപോഷണം) മൊത്തം നിയന്ത്രിക്കുന്നത്്.

മറ്റു പല ഗ്രന്ഥികളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഹോർമാൺ തന്നെ.ബേസൽ മെറ്റബോളിക് റേറ്റ് നിയന്ത്രിക്കുന്നതു തൈറോയ്ഡ് ഹോർമോൺ ആയതിനാൽ അതിന്റ അളവിൽ വ്യതിയാനമുണ്ടായാൽ ബുദ്ധിപരമായും ശാരീരികവുമായ വ്യത്യാസങ്ങൾ ഉണ്ടാകും.

ഏതവസ്‌ഥയിലുളള വളർച്ചയ്ക്കും തൈറോയ്ഡ് ഹോർമോണുകൾ ആവശ്യമാണ്. വളർച്ചയുടെ വിവിധ
ഘട്ടങ്ങളിൽ ഉണ്ടാകുന്ന എല്ലാത്തരം മാറ്റങ്ങളോടും ശരീരം പൊരുത്തപ്പെടുന്നതിനു തൈറോയ്ഡ് ഹോർമോണിന്റെ ആവശ്യകതയുണ്ട്.

ഗർഭസ്‌ഥശിശുവിനും നവജാതശിശുവിനും കൗമാരപ്രായക്കാർക്കും ചെറുപ്പക്കാർക്കും ഗർഭിണികൾക്കും തൈറോയ്ഡ് ഹോർമോൺ അവശ്യം. ഹൈപ്പോ തൈറോയ്ഡിസവും(തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കുറയുന്ന അവസ്‌ഥ) വന്ധ്യതയും തമ്മിൽ ബന്ധമുളളതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രായഭേദമെന്യേ ഏതൊരാൾക്കും തൈറോയ്ഡ് ഹോർമോണുകൾ അവശ്യം.

<ശാഴ െൃര=/ളലമേൗൃല/ഠവ്യൃീശറ02.ഷുഴ മഹശഴി=ഹലളേ>

<യ>തൈറോയ്ഡ് ഹോർമോണുകൾ

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടു പ്രധാനമായി മൂന്നു ഹോർമോണുകളാണുളളത്.

<യ>ഒന്ന്: ടി 3 അഥവാ ട്രൈ അയഡോ തൈറോനിൻ
ആക്ടീവായുളള തൈറോയ്ഡ് ഹോർമോൺ.

<യ>രണ്ട്: ടി 4 അഥവാ തൈറോക്സിൻ
ഇത് ടി 3 ആയി മാറിയ ശേഷമേ ആക്ടീവാകൂ.

<യ>മൂന്ന്: കാൽസിടോണിൻ
തൈറോയ്ഡിനുളളിൽ കാണപ്പെടുന്ന പാരാ ഫോളിക്കുലാർ എന്നറിപ്പെടുന്ന കോശങ്ങളാണ് കാൽസിടോണിൻ ഉത്പാദിപ്പിക്കുന്നത്്.

അയഡിൻ കുറഞ്ഞ ഭക്ഷണം കഴിക്കുന്ന ഗർഭിണികളിൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്നു. പലപ്പോഴും ഇതു നവജാതശിശുക്കളിൽ തൈറോയ്ഡ് ഹോർമോണുകളുടെ അളവു കുറയുന്നതിനു കാരണമാകുന്നു. അതിനെ കോൺജെനിറ്റൽ ഹൈപ്പോ തൈറോയ്ഡിസം എന്നു വിളിക്കുന്നു.

ജനനശേഷം യഥാസമയം തൈറോയ്ഡ് ഹോർമോൺ സപ്ലിമെന്റുകൾ നല്കിയില്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ച മുരടിക്കുന്നതിനിടയാക്കും. ഈ അവസ്‌ഥയാണു ക്രട്ടിനിസം. ശാരീരികവും മാനസികവുമായ വളർച്ച മുരടിക്കും. തലച്ചോറിന്റെ വളർച്ചയും വികാസവും തടസപ്പെടുന്നു. ഈ അവസ്‌ഥയിലുളള കുട്ടികൾക്കു പൊക്കം തീരെ കുറവായിരിക്കും.

ഗർഭസ്‌ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും തൈറോയ്ഡ് ഹോർമോണുകൾ അവശ്യം. കാർഡിയോ വാസ്കുലാർ സിസ്റ്റം, കേന്ദ്രനാഡീവ്യവസ്‌ഥ, പ്രത്യുത്പാദന വ്യവസ്‌ഥ എന്നിവയുടെ കാര്യക്ഷമമായ പ്രവർത്തനത്തെയും തൈറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കുന്നു.

<യ>തൈറോയ്ഡ് രോഗങ്ങൾ

തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലവും(ഫങ്ഷണൽ), ഗ്രന്ഥിയുടെ ഘടനാപരമായ വ്യതിയാനം മൂലവും(പത്തോളജിക്കൽ)തൈറോയ്ഡിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു

1. തൈറോയ്ഡ് പ്രശ്നങ്ങൾ – ഫങ്ഷണൽ
* ഹൈപ്പോ തൈറോയ്ഡിസം
* ഹൈപ്പർ തൈറോയ്ഡിസം

2. തൈറോയ്ഡ് പ്രശ്നങ്ങൾ – പത്തോളജിക്കൽ

3. പലതരത്തിലുളള മുഴകൾ (കാൻസർ ബാധിച്ചതും അല്ലാത്തതും)
4. ശാരീരികവളർച്ചയുടെ ഘട്ടത്തിൽ കുമാരീകുമാരൻമാരിൽ ഉണ്ടാകുന്ന ഫിസിയോളജിക്കൽ ഗോയിറ്റർ


<യ>തൈറോയ്ഡ്: ഫങ്ഷണൽ പ്രശ്നങ്ങൾ

<യ>ഹൈപ്പോ തൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോണുകളുടെ അളവു കുറയുന്ന അവസ്‌ഥയാണു ഹൈപ്പോ തൈറോയ്ഡിസം. ദൈനംദിനപ്രവർത്തനങ്ങൾക്ക് ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഉത്പാദനം നടക്കാത്ത അവസ്‌ഥ.

*ലക്ഷണങ്ങൾ:

ക്ഷീണം, മുടികൊഴിച്ചിൽ, ആർത്തവചക്രത്തിലുളള വ്യത്യാസം, അമിതരക്‌തസ്രാവം,
വണ്ണം വയ്ക്കൽ , മുടിയുടെ കനം കുറഞ്ഞു മുടി പൊട്ടിപ്പോകുന്ന അവസ്‌ഥ, ചർമത്തിൽ വരൾച്ച, സന്ധിവേദന, ഡിപ്രഷൻ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നു.

*കാരണം:

അയഡിന്റെ കുറവാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന കാരണം. തൈറോയ്ഡ് ഹോർമോൺ തീരെക്കുറയുന്ന സ്‌ഥിതി അപകടകരം. ദ്രുതഗതിയിലുളള ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്നു ഡോക്ടറെ കൺസൾട്ട് ചെയ്യണം.

<യ>ഹൈപ്പോ തൈറോയ്ഡിസം – ചികിത്സാരീതി:

ഹൈപ്പോ തൈറോയ്ഡിസമുളളവരുടെ തൈറോയ്ഡ് ഹോർമാൺ അളവ് എല്ലാ മാസവും കൃത്യമായി പരിശോധിക്കും. ഏറ്റക്കുറച്ചിലുകൾ വിശകലനം ചെയ്യും. ഹോർമോൺ അളവിലെ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ചാണു സപ്ലിമെന്റുകൾ നല്കുന്നത്.


എല്ലാ തൈറോയ്ഡ് രോഗികൾക്കും ഹോർമോൺ സപ്ലിമെന്റ്സ് കൊടുക്കുന്നത് ഒരേ അളവിലല്ല. ഓരോരുത്തരുടെയും റിപ്പോർട്ട് പഠിച്ച് കൃത്യമായ തോതിൽ ആവശ്യമായ എണ്ണം ടാബ്്ലെറ്റുകൾ നല്കുന്നു. ഹോർമോൺ അളവു നോർമൽ ലെവലിൽ എത്തിക്കുന്നതിന് ആവശ്യമായ തോതിൽ മാത്രം സപ്ലിമെന്റുകൾ നല്കുന്നു. അതിനാൽ ഒരിക്കലും ഹൈപ്പർ(ഹോർമോൺ ഉത്പാദനം അമിതമാവില്ല)ആകില്ല. ഹൈപ്പോ തൈറോയ്ഡിസത്തിനു ചികിത്സ തേടുന്നതിന്റെ പാർശ്വഫലമായി ഹൈപ്പർ തൈറോയ്ഡിസം
ഉണ്ടാകില്ല. പലർക്കും മറിച്ചുളള ധാരണയുണ്ട്. അത് അവാസ്തവം. പിന്നീടു വർഷം തോറും ഹോർമോൺ പരിശോധന തുടരണം.

മറ്റു മരുന്നുകൾ കഴിക്കുന്നവർ അതിന് ഒരു മണിക്കൂർ മുമ്പുതന്നെ തൈറോയ്ഡ് മരുന്നുകൾ കഴിക്കുക. ചികിത്സയിലൂടെ ഹോർമോൺ നില സാധാരണഅളവിലേക്കു തിരിച്ചെത്തും. എന്നാൽ ജീവിതകാലം മുഴുവൻ സപ്ലിമെന്റുകൾ കഴിക്കുന്നതു തുടരണം. ഹൈപ്പോ ഫങ്്ഷൻ മാത്രമാണെങ്കിൽ ഹോർമോൺ സപ്ലിമെന്റുകൾ സ്വീകരിച്ച് സാധാരണജീവിതം നയിക്കാം. ഹൈപ്പോ ചികിത്സിച്ചു സുഖപ്പെടുത്താമെന്നു ചുരുക്കം.

<യ>ഹൈപ്പർ തൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോണുകൾ ക്രമാതീതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്‌ഥയാണു ഹൈപ്പർ തൈറോയ്ഡിസം. ഓവർ ആക്ടീവ് തൈറോയ്ഡ്. ഹൈപ്പർ തൈറോയ്ഡിസം രണ്ടുവിധം.

<യ>1. പ്രൈമറി ഹൈപ്പർ തൈറോയ്ഡിസം

തൈറോയ്ഡിലെ ഏതെങ്കിലും ഒരു ഇതളിലെ നൊഡ്യൂൾ മാത്രം ഹൈപ്പർ ഫങ്ഷൻ(തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കൂടുന്ന അവസ്‌ഥ) ആയി മാറുന്ന അവസ്‌ഥ. എന്നാൽ തൈറോയ്ഡ്
ഗ്രന്ഥി മൊത്തമായി ഹൈപ്പർ ഫങ്ഷൻ ആയി മാറുന്നില്ല. അതാണു പ്രൈമറി ഹൈപ്പർ തൈറോയ്ഡിസം.

<യ>2. ഗ്രേവ്സ് രോഗം

ഗ്രന്ഥി മൊത്തമായും ഹൈപ്പർ തൈറോയ്ഡായി മാറാം. അങ്ങനെ സംഭവിക്കുമ്പോൾ നിരവധി ശാരീരിക പ്രത്യാഘാതങ്ങൾ പ്രകടമാകുന്നു. ഉദാഹരണമായി കണ്ണ് മുമ്പോട്ടു തളളും. കൈ വിറയ്ക്കാൻ തുടങ്ങും. നാക്കു വിറയ്ക്കും. കൈ അകാരണമായി വിയർക്കും. സ്ത്രീകൾക്കു മാസമുറ ഇല്ലാതെ വരും. മുടി കൊഴിയുന്ന അവസ്‌ഥ ഉണ്ടാകും. ഈ അവസ്‌ഥയാണു ഗ്രേവ്സ് രോഗം.

<യ>4 ഹൈപ്പർ തൈറോയ്ഡിസം:

<യ>മറ്റു കാരണങ്ങൾ

* പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ
വളർച്ച മൂലവും ഹൈപ്പർ തൈറോയ്ഡിസം വരാം
* വൈറസ് അണുബാധ മൂലമുണ്ടാകുന്ന തൈറോയ്ഡ് വീക്കം


<യ>ഹൈപ്പർ തൈറോയ്ഡിസം – ചികിത്സ

ഹൈപ്പർഫങ്ഷൻ (ക്രമാതീതമായ ഹോർമോൺ ഉത്പാദനം) നിയന്ത്രിക്കാൻ മെഡിസിൻ കൊടുത്തുകൊണ്ടുളള ചികിത്സാരീതി ഏറെനാൽ തുടരാനാവില്ല.

ഹൈപ്പർ ഫങ്ഷനുളളവർക്കു മരുന്ന് ഒരുപരിധിക്കപ്പുറം കൊടുത്തുകൊണ്ടിരുന്നാൽ അതുതന്നെ അപകടമായി മാറും. അതിനാൽ അങ്ങനെയുളളവർക്കു സർജറിയാണ് ഉചിതം.

ഹൈപ്പർ ഫങ്ഷന് പ്രധാന ചികിത്സ സർജറി തന്നെ. തൈറോയ്ഡ് ഗ്രന്ഥി നീക്കണം. തൈറോയ്ഡ് ഹോർമോൺ സപ്ലിമെന്റുചെയ്യാനാകും. ഹോർമോൺ അടങ്ങിയ ഗുളിക കഴിക്കാൻ നല്കും. ജീവിതകാലം മുഴുവൻ ഹോർമോൺ ഗുളികകൾ കഴിക്കണം.

തൈറോയ്ഡ് രോഗങ്ങൾക്ക് ചികിത്സയായി സർജറി വേണ്ടിവരുമ്പോൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും റിസ്ക്ക് കുറഞ്ഞതും ആധുനിക സാങ്കേതികസംവിധാനങ്ങൾ പ്രയോജനപ്പടുത്തുന്നതുമായ നവീന സർജറിരീതി സ്വീകരിക്കണം. തോമസ് ടെക്നിക്് എന്ന ഈ നൂതന സർജറി രീതിയുടെ വിശദവിവരങ്ങൾ ഈ ലേഖനത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുക.

<യ>തൈറോയ്ഡ്: പത്തോളജിക്കൽ പ്രശ്നങ്ങൾ

തൈറോയ്ഡിലെ മുഴകൾ(ട്യൂമറുകൾ), നീർവീക്കം എന്നിവയാണു തൈറോയ്ഡിനുണ്ടാകുന്ന പൊതുവായ പത്തോളജിക്കൽ പ്രശ്നങ്ങൾ.

<യ>തൈറോയ്ഡിലെ മുഴകൾ

ഗോയിറ്റർ

തൈറോയ്ഡിലുണ്ടാകുന്ന എല്ലാത്തരം മുഴകളുടെയും പൊതുവായ പേരാണു ഗോയിറ്റർ. ഏതു കാരണം കൊണ്ടു തൈറോയ്ഡിന്റെ വലുപ്പം കൂടിയാലും അതിനെ ഗോയിറ്റർ എന്നു വിളിക്കാം.
80 ശതമാനം ആളുകളിലും ഉണ്ടാകുന്ന തൈറോയ്ഡ് മുഴകൾ ഒറ്റനോട്ടത്തിൽ
ത്തന്നെ തിരിച്ചറിയാനാകും.

പക്ഷേ, തീരെ ഉളളിൽ ചെറുതായി ആരംഭിക്കുന്ന മുഴകൾ പ്രാരംഭഘട്ടത്തിൽ പലപ്പോഴും പുറമേ തിരിച്ചറിയാനാകില്ല. വളരെ നീളം കുറഞ്ഞ കഴുത്തുളളവരുണ്ട്, നീളംകൂടിയ കഴുത്തുളളവരുണ്ട്, ശാരീരികമായി തടിച്ചവരുണ്ട്, മെലിഞ്ഞവരുണ്ട്. ഈ വ്യത്യസ്തതയാണ് അതിനു കാരണം.

<ശാഴ െൃര=/ളലമേൗൃല/ഠവ്യൃീശറ03.ഷുഴ മഹശഴി=ഹലളേ>

* ഗോയിറ്റർ പലതരം

ഫിസിയോളജിക്കൽ ഗോയിറ്റർ

കൗമാരത്തിൽ സംഭവിക്കുന്ന തൈറോയ്ഡ് സ്വെല്ലിംഗ്(തൈറോയ്ഡിന്റെ വലുപ്പം കുടുന്ന അവസ്‌ഥ).
കൗമാരത്തിലെ വളർച്ചയുടെ ഘട്ടം കഴിയുമ്പോൾ തൈറോയ്ഡിന്റെ വലുപ്പം സാധാരണ പോലെ നോർമൽ ആയി
മാറും.

12–14 വയസിൽ പെൺകുട്ടികൾ ഋതുമതികളാകുമ്പോൾ തൈറോയ്ഡ് വലുതാകും. വളർച്ചയുടെ ആ പ്രായത്തിൽ

തൈറോയ്ഡ് ഹോർമോൺ ഏറെ അത്യാവശ്യം. കുറേ നാളത്തേക്കു ഗ്രന്ഥി ഉയർന്ന അളവിൽ ഹോർമോണുകൾ ഉത്പാദിപ്പിച്ചു തുടങ്ങും. പിന്നീടു ക്രമമായ ആർത്തവത്തിലേക്ക് എത്തുന്നതോടെ തൈറോയ്ഡ് പഴയ വലുപ്പത്തിലേക്കു ചുരുങ്ങുന്നു.

ആൺകുട്ടികൾ പ്രായപൂർത്തിയാകുന്നത് സാധാരണ 14–15 വയസോടെയാണ്. ശാരീരികവളർച്ചയുടെ സമയം. ഈ പ്രായത്തിൽ തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. ഹോർമോണുകൾ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു.


<യ>എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ ഭീഷണിയുളളതാണോ..?


തൈറോയ്ഡിനെക്കുറിച്ചുളള വർത്തമാനം പലപ്പോഴും എത്തിച്ചേരുക കഴുത്തിലെ മുഴകളെക്കുറിച്ചുളള പരാമർശത്തിലാവും. എല്ലാ മുഴകളും കാൻസറാണോ....സാധാരണക്കാരന്റെ സംശയം അവിടെത്തുടങ്ങുന്നു. എല്ലാ മുഴകളും കാൻസറസല്ല. കാൻസറസ് അല്ലാത്ത മുഴകളാണു കൂടുതലും.

തൈറോയ്ഡ് മുഴകൾ പൊതുവെ രണ്ടു ഗ്രൂപ്പാണ്. നോൺ കാൻസറസ് മുഴകളും(കാൻസറിനു കാരണമാകാത്തത്) കാൻസറസ് മുഴകളും(കാൻസറിനു കാരണമാകുന്നത്) അധികവും നോൺകാൻസറസ്മുഴകളാണ്. അതിൽ ഏറ്റവും സാധാരണം മൾട്ടി നോഡുലാർ ഗോയിറ്റർ. വലിയ മുഴ ദൃശ്യമാകുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ രണ്ട് ഇതളുകളിലും ധാരാളം നൊഡ്യൂൾസ്(ചെറിയ മുഴകൾ) ഉണ്ടായിവരുന്ന അവസ്‌ഥ.

<യ>വിവരങ്ങൾ–

<ശാഴ െൃര=/ളലമേൗൃല/ഠവ്യൃീശറബറൃ.ഷുഴ മഹശഴി=ഹലളേ>

ഡോ. തോമസ് വർഗീസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങട എകഇട (ഛിരീഹീഴ്യ) എഅഇട
സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലിമശ ങലറശരശ്യേ, കൊച്ചി. * പ്രസിഡന്റ്,
കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088

<യ>തയാറാക്കിയത്– ടി.ജി.ബൈജുനാഥ്