ഒമേഗ 3 ഹൃദയാരോഗ്യത്തിന്
Wednesday, July 27, 2016 4:19 AM IST
ശാരീരിക വികാസത്തിനും ആരോഗ്യജീവിതത്തിനും ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ശരീരം ഇവ ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് ഇതു ലഭ്യമാകുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ആരോഗ്യസിദ്ധികൾ നിരവധിയാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു ഫലപ്രദം. തലച്ചോറിനും സന്ധികൾക്കും ഗുണപ്രദം. ആഴ്്ചയിൽ രണ്ടുതവണ മീൻ കഴിക്കുന്നത്്് ഒമേഗ 3 യുടെ ലഭ്യതയ്ക്കു സഹായകമെന്നു വിദഗ്ധർ.

* ഒമേഗ 3 ഫാറ്റി ആസിഡ്ഹൃദയാരോഗ്യത്തിന്്് ഉത്തമം
*ആർത്രൈറ്റിസ് (സന്ധിവാതം) കുറയ്ക്കുന്നതിനു സഹായകം
* ഒമേഗ 3 ഫാറ്റി ആസിഡുകൾ രക്‌തസമ്മർദം കുറയ്ക്കുന്നു; രക്‌തപര്യയനവ്യവസ്‌ഥയെ ഉത്തേജിപ്പിക്കുന്നു.
* കാൻസർസാധ്യത കുറയ്ക്കുന്നു.
* കോളൻ കാൻസർ, സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയെ തടയുന്നതിനു സഹായകം
* ഒമേഗ 3 ഡയറ്റ്്( ഒമേഗ 3 അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയുളള ആഹാരക്രമം) പ്രമേഹം കുറയ്ക്കുന്നതിനു ഫലപ്രദം.
* സ്്ട്രോക്ക്്(മസ്തിഷ്കാഘാതം) സാധ്യത കുറയ്ക്കുന്നു.

* ഒമേഗ 3 ഫാറ്റി ആസിഡുകൾ രോഗപ്രതിരോധശക്‌തി കൂട്ടുന്നു; ആയുസും.
* ഒമേഗ 3 ഫാറ്റി ആസിഡുകൾ ട്രൈഗ്ലിസറൈഡ്സ് തോത് കുറയ്ക്കുന്നു. നല്ല കൊളസ്്ട്രോളായ എച്ച്ഡിഎൽ വർധിപ്പിക്കുന്നു.
* രക്‌തം കട്ടപിടിക്കുന്നതു തടയുന്നു.
* ആൽസ്ഹൈമേഴ്സിനെ പ്രതിരോധിക്കുന്നതിന് ഒമേഗ 3 ഫലപ്രദമെന്നു ഗവേഷകർ.
* ഒമേഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിൽ കാൽസ്യത്തിന്റെ തോതു വർധിപ്പിക്കുന്നു. കാൽസ്യം എല്ലുകളുടെ ശക്‌തി വർധിപ്പിക്കുന്നു. എല്ലുരോഗമായ ഓസ്റ്റിയോ പോറോസിസിനെ പ്രതിരോധിക്കുന്നു.
* ഡിപ്രഷൻ കുറയ്ക്കുന്നതിനും മാനസികാരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ഗുണപ്രദം.
* പൊളളലുകൾ സുഖപ്പെടുന്നതിനും മുറിവുകൾ ഉണങ്ങുന്നതിനും ഒമേഗ 3 സഹായകം.
* ഒമേഗ 3 ആസ്്ത്മ കുറയ്ക്കുന്നതിനു സഹായകമെന്നു ഗവേഷകർ.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്