ഹോമിയോ ചികിത്സാക്രമം ശാസ്ത്രീയം
Thursday, July 28, 2016 2:33 AM IST
ആരോഗ്യവാന്മാരിൽ കൃത്രിമമായി രോഗാവസ്‌ഥ സൃഷ്‌ടിക്കാൻ പര്യാപ്തമായ ഒരു മരുന്ന് രോഗിയായ ഒരാൾക്കു കൊടുത്ത് അസുഖം ഇല്ലാതാക്കുന്ന രീതിയാണ് ഹോമിയോപ്പതിയിൽ പ്രായോഗികമാക്കുന്നത്. സ്വാഭാവിക രോഗശമന സിദ്ധാന്തമാണ് ഇതിന് അടിസ്‌ഥാനം. സദൃശമായവയെ സദൃശമായവയാൽ ചികിത്സിക്കുക – സിമിലിയ സിമിലിബസ് കുരെന്റർ– എന്നതാണ് ഹോമിയോപ്പതി സിദ്ധാന്തം.

* ശാസ്ത്രീയ അടിത്തറയുളള ചികിത്സാക്രമം

കാലമേറെയായി വിവിധതരത്തിലുളള രോഗാവസ്‌ഥകൾക്ക് ഫലസിദ്ധിയുളളതായി ബോധ്യപ്പെട്ടിട്ടുളളവയാണ് ഹോമിയോ മരുന്നുകൾ. ഇത്തരം മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ചും ശാസ്ത്രീയ അടിത്തറയെക്കുറിച്ചും നിരവധി പഠനങ്ങൾ ലോകമെമ്പാടും നടന്നിട്ടുണ്ട്. കൂടാതെ മൃഗങ്ങളിലും സസ്യജാലങ്ങളിലും പ്രായോഗിക പഠനങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തിൽ നിരവധി തെളിവുകൾ ലഭ്യമായിട്ടുണ്ട്. അതിൽ നിന്ന് ശാസ്ത്രീയ നിഗമനങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. ഹോമിയോപ്പതിയുടെ ചികിത്സാക്രമത്തിനു ശക്‌തമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നു ചുരുക്കം. നിരീക്ഷണ, പരീക്ഷണ, പ്രയോഗ അംശങ്ങളിൽ അധിഷ്ഠിതമാണ് ഹോമിയോപ്പതി.

* ഹോമിയോമരുന്നുകളുടെ പ്രവർത്തനം മന്ദഗതിയിലാണോ?

പകർച്ചപ്പനി, ജലദോഷം തുടങ്ങിയ സാധാരണ രോഗങ്ങൾ കടുത്ത അവസ്ഥയിലാണെങ്കിൽ പോലും നേരിയ കാലയളവിനുളളിൽത്തന്നെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നു. രോഗവിമുക്‌തിക്ക് കൃത്യമായ ഹോമിയോപ്പതി മരുന്നു തെരഞ്ഞെടുക്കണമെന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

പഴകിയ രോഗങ്ങൾ പൂർണമായി ഭേദമാക്കുകയെന്നതിനു കാലതാമസം നേരിടുക സ്വാഭാവികമാണ്. ഇതര വൈദ്യശാസ്ത്രശാഖകളിലുമെന്നതുപോലെ തീക്ഷ്ണരോഗങ്ങളായ സന്ധിവാതം, ആസ്ത്മ, വരട്ടുചൊറി, സോറിയാസിസ് തുടങ്ങിയവയ്ക്കു ദീർഘകാല ചികിത്സ അനിവാര്യം.


ശരിയായ രീതിയിൽ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയാണെങ്കിൽ ഹോമിയോപ്പതി മരുന്നുകളെല്ലാം തന്നെ രോഗം പൂർണമായും ശമിപ്പിക്കുന്നതിനു കഴിവുളളവയാണ്. ശാശ്വതമായ രോഗനിവാരണത്തിനു സ്വാഭാവികമായും സമയദൈർഘ്യം വേണ്ടിവരും.

എല്ലാ രോഗികൾക്കും ഒരേ തരത്തിലുളള വെളള നിറമുളള ഗുളികകളാണ് നല്കുന്നത് എന്നതു തെറ്റിദ്ധാരണ മാത്രമാണ്. ഹോമിയോ ഗുളികകളും പൗഡർ രൂപത്തിലുളള മരുന്നുകളും വിവിധ കുപ്പികളിൽ അടക്കം ചെയ്തിട്ടുളളതു കാഴ്ചയിൽ ഒരേ പോലെ തോന്നിക്കുമെങ്കിലും ഓരോന്നും വ്യത്യസ്തങ്ങളായ മരുന്നുകളാണ്.

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016ഖൗഹ്യ28ൗമ2.ഷുഴ മഹശഴി=ഹലളേ>

നേർപ്പിച്ച അവസ്‌ഥയിലാണ് പ്രാഥമികമായി ഹോമിയോ ഔഷധങ്ങൾ തയാറാക്കുന്നത്. പാലിൽ അടങ്ങിയിട്ടുളള പഞ്ചസാരയുടെ അംശം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ൌഴമൃ ീള ാശഹസ) പൊടിരൂപത്തിൽ വേർതിരിച്ചെടുത്തതിലും പഞ്ചസാര ഗുളികകളിലും ഹോമിയോ മരുന്നുകളുടെ ഏതാനും തുളളി ഒഴിച്ച് രോഗികൾക്കു കൊടുക്കുന്നു. യഥാർഥ ഔഷധങ്ങളുടെ വാഹകരായിട്ടാണ് ഈ ഗുളികകൾ നിലകൊളളുന്നത്.

* പ്രമേഹരോഗികൾക്കു ഹോമിയോ ഗുളികകൾ കഴിക്കാമോ ?

പ്രമേഹരോഗികൾക്കു ഹോമിയോ ഗുളികകൾ കഴിക്കാവുന്നതാണ്. ഔഷധം ചേർത്ത ഗ്ലോബ്യൂളുകളിൽ നിസാര തോതിലുളള പഞ്ചസാരയുടെ അംശം മാത്രമേ ഉണ്ടാവുകയുളളൂ. മൂർധന്യാവസ്‌ഥയിലുളള പ്രമേഹരോഗ ചികിത്സയ്ക്ക് ഹോമിയോ ഔഷധങ്ങൾ ശുദ്ധജലത്തിൽ ചേർത്തും കൊടുക്കാവുന്നതാണ്.

വിവരങ്ങൾ: ജില്ലാ ഗവ. ഹോമിയോ
ആശുപത്രി, കോട്ടയം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്