രണ്ടു വയസുവരെ ഫാസ്റ്റ്ഫുഡ് കൊടുക്കരുത്
Thursday, August 4, 2016 3:49 AM IST
<യ> അഡിറ്റീവ്സ് സാന്നിധ്യം

പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു. നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഊർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്കുന്നത്.

<യ> അജിനോമോട്ടോയിലും സോഡിയം

ഫാസ്റ്റ് ഫുഡിലെ മറ്റൊരു അപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം. ഉപ്പ് എത്രമാത്രം കുറച്ചുപയോഗിക്കുന്നുവോ സ്ട്രോക്കും ഉയർന്ന രക്‌തസമ്മർദവും അത്രത്തോളം തടയാനാകും എന്നതാണു വാസ്തവം.
അതുപോലെ തന്നെ ചൈനീസ് വിഭവങ്ങളിൽ രുചിക്കുവേണ്ടി ചേർക്കുന്ന അജിനോമോട്ടോയിലും സോഡിയം ഉണ്ട്. അജിനോമോട്ടോ ചേർത്ത വിഭവം ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രേരണ ഉണ്ടാകുന്നു.


<യ> ഫാസ്റ്റ്ഫുഡ് ശീലമാക്കരുത്

രണ്ടു വയസുവരെപ്രായമുള്ള കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കൊടുക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിലാണു തലച്ചോറിന്റെ വളർച്ച നടക്കുന്നത്. ആ സമയത്ത് അജിനോമോട്ടോ പോലെയുള്ള അഡിറ്റീവ്സ് ചേർത്ത വിഭവങ്ങളോ ഡ്രിംഗ്സോ കുട്ടികളെക്കൊണ്ടു കഴിപ്പിക്കരുത്. വലിയ കുട്ടികൾ ഇത്തരം അഡിറ്റീവ്സ് ചേർത്ത വിഭവങ്ങൾ അപൂർവമായി കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശീലമാക്കരുത്. അത് അപകടത്തിനിടയാക്കും.

വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ് ; തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്