പുഞ്ചിരിക്കാം....
Monday, August 8, 2016 3:28 AM IST
ദി സ്മൈൽ സെന്റർ ഡോട്ട്ഇന്നിലൂടെ...

മുല്ലമൊട്ടു പോലെയുള്ള പല്ലുകാട്ടിയുള്ള അവളുടെ ചിരികാണാൻ എന്തു ഭംഗിയാണെന്നോ? ആ വർണനയിൽ തന്നെ മനോഹരമായ മുഖം നമുക്ക് ഓർത്തെടുക്കാനാകും. ഇങ്ങനെയുള്ള വർണന കേൾക്കാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുള്ള കൃത്യമായ ഉത്തരമാണ് കടവന്ത്രയിലുള്ള ദി സ്മൈൽ സെന്റർ ഡോട്ട് ഇൻ എന്ന ദന്തസംരംക്ഷണ കേന്ദ്രം. മനോഹരമായ പുഞ്ചിരിയും സുന്ദരമായ പല്ലുകളും സമ്മാനിക്കാൻ ഇതിന്റെ തലവനായ പ്രശാന്ത് പിള്ളയും തയാറാണ്. ഇമ്മീഡിയറ്റ് ലോഡിംഗ് ഡെന്റൽ ഇംപ്ലാന്റേഷൻ, സ്മൈൽ ഡിസൈനിംഗ് ആൻഡ് കറക്ഷൻ എന്നിവയാണ് ഇവിടത്തെ സേവനങ്ങൾ.

<യ> എല്ലാറ്റിനും പരിഹാരം ഇവിടെയുണ്ട്

മനോഹരമായ പല്ലുകളും അതിനെക്കാളേറെ മനോഹരമായ പുഞ്ചിരിയും സൗന്ദര്യത്തിന്റെ എണ്ണപ്പെട്ട ഘടകങ്ങളിലൊന്നാണ്. പ്രായമേറി വരുമ്പോഴോ, അല്ലാതെയോ ഒക്കെ പല്ലുകൾ നഷ്‌ടപ്പെടുന്നത് ഇന്നു സാധാരണസംഭവമാണ്. പാരമ്പര്യമായി പല്ലിനു പ്രശ്നങ്ങളുണ്ടെങ്കിൽ അത് കൂടും എന്നാണ് ഡോ. പ്രശാന്ത് പറയുന്നത്. പക്ഷേ, പ്രശ്നം എന്തുമാകട്ടെ പരിഹാരം ഇവിടെത്തന്നെയുണ്ട്. പ്രായാധിക്യം മൂലം പല്ലുകൾ കൊഴിയുന്നു എന്നുള്ളതു തെറ്റായ ധാരണയാണ്. ഒരിക്കലും പ്രായമായി അതിനാൽ പല്ലു കൊഴിയുന്നു എന്നു പറയാൻ പറ്റില്ല. പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണ് ഇതിനു കാരണം. കൃത്യമായി ദന്തപരിശോധന നടത്തുകയും ദന്തഡോക്ടർ പറയുന്ന കാര്യങ്ങൾ കൃത്യമായി നിറവേറ്റുകയും ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ തടയാം. ഇന്നത്തെ ഭക്ഷണശീലം തന്നെ പല്ലിന്റെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമാകുന്നുണ്ട്. പേസ്ട്രി, ചോക്ലേറ്റുകൾ, കൊക്കോകോള, എന്നിവയെല്ലാം ശരീരത്തിനെന്നതുപോലെ പല്ലിനും ഹാനികരമാണ്. ഇവയൊക്കെ കഴിച്ചതിനുശേഷം വായ വൃത്തിയാക്കുന്നില്ല എന്നതാണു പ്രധാനകാരണം. രണ്ടുനേരം പല്ലു തേക്കുകയും ദന്തഡോക്ടർ പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ തന്നെ പല്ലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് ഡോക്്ടറുടെ അഭിപ്രായം. കുഞ്ഞുന്നാളിലേ തുടങ്ങണം ദന്തസംരക്ഷണം. എങ്കിലേ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സാധിക്കൂ. ഒരേ ഡോക്ടറെ തന്നെ സ്‌ഥിരമായി സമീപിക്കുക എന്നതും അത്യാവശ്യമാണ്. ഇനി ഇതൊക്കെ ചെയ്തിട്ടും പ്രശ്നങ്ങൾ ഉള്ളവരുണ്ടോ? അവർക്കു ധൈര്യപൂർവം സ്മൈൽ സെന്ററിലെത്താം.

<യ> സുന്ദരമായ പല്ലുകൾ എല്ലായ്പ്പോഴും

പല്ലു പോയി ഇനി എന്തു വഴി എന്ന് ആലോചിക്കുന്നവർക്കു മുന്നിലേക്കു പെട്ടന്നെത്തുന്ന ഉത്തരമാണ് വെപ്പു പല്ലുകൾ എന്നത്. ഊരിയെടുത്തു കഴുകാവുന്ന ഈ പല്ലുകൾ ചെലവു കുറഞ്ഞതും സൗകര്യപ്രദവുമാണെങ്കിലും ഇതിനുമുണ്ട് ന്യൂനതകൾ. ഇതു സ്‌ഥിരമല്ല. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവില്ല. വായ്ക്കകത്തു ദുഷിച്ച ഗന്ധം ഉണ്ടാകാൻ ഇതു കാരണമാകും. താടിയെല്ലുകൾ ചുരുങ്ങുന്നതിനും പല്ലുകൾ പാകമാകാതെ വരുന്നതിനും മുഖം വികൃതമാകുന്നതിനും ഇതു കാരണമാകും. ഇതിനൊക്കെയുള്ള പോം വഴിയാണ് പകരം സ്‌ഥിരമായ പല്ലുകൾ സ്‌ഥാപിക്കുക എന്നത്. ഇതിൽ സ്‌ഥിരമായുള്ള പകരം വെക്കൽ രണ്ടു തരമുണ്ട്. ഒന്നാമതായി ബ്രിഡ്ജ് വർക്ക് ചെയ്യുക എന്നുള്ളതാണ്. രണ്ടു പല്ലുകൾക്കിടയിൽ വിടവു വരുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടു പല്ലുകളെ മുറിച്ച് നീളം കുറച്ച് ക്യാപ്പിട്ടതിനു ശേഷം അതിനിടയിൽ ഒരു പല്ലു വെക്കുക എന്നതാണിത്. അടുത്തതാണ് ഇമ്മീഡിയറ്റ് ലോഡിംഗ് ഡെന്റൽ ഇംപ്ലാന്റേഷൻ. എല്ലുകളുടെ ഗ്രാഫ്റ്റിംഗ് നടത്താതെ തന്നെ ഇമ്മീഡിയറ്റ് ലോഡിംഗ് നടത്താൻ സാധിക്കും. കാരണം എല്ലുകൾക്കു വളരാനുള്ള അവസരം ഇവിടെ ലഭിക്കുന്നുണ്ട്. കാരണം സ്ക്രൂഉപയോഗിച്ചു മുറുക്കിയതിനുശേഷം പല്ലുകൾ സ്‌ഥാപിക്കുന്നതിനാൽ എല്ലുകൾക്ക് നല്ല ഉത്തേജനം ലഭിക്കും. ഫേഷ്യൽ കൊളാപ്സ് സംഭവിക്കുകയുമില്ല. ഒരു പല്ലേ ഉള്ളുവെങ്കിലും മുഴുവൻ പല്ലുകളും മാറ്റിവെയ്ക്കണമെങ്കിലും ഇതു വഴി സാധിക്കും. എല്ലിൽ സ്ക്രൂ പിടിപ്പിച്ച് അതിനു മുകളിലാണ് ടൈറ്റേനിയം ഉപയോഗിച്ചുള്ള പല്ലു വെയ്ക്കുന്നത്. ടൈറ്റേനിയമായതിനാൽ അലർജിയുണ്ടാക്കുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജീവിതാവസാനം വരെ ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഇതു സാധാരണയായി സൃഷ്‌ടിക്കാറില്ല. കൃത്യമായി ചെക്കപ്പുകൾ നടത്തണം എന്നുമാത്രം.


ഇനി പരമ്പരാഗത രീതിയിലുള്ള ഇംപ്ലാന്റേഷനും നടത്താം. ഇതിന് ഏകദേശം രണ്ടോ മൂന്നോ സ്റ്റേജ് സിറ്റിംഗ് ആവശ്യമായി വരാറുണ്ട്. കൂടാതെ ഓപ്പൺ സർജറിയുമാണ് നടത്താറ്. പക്ഷേ, ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റേഷൻ വഴിയാണെങ്കിൽ ഒരു സിറ്റിംഗ് മതി. മൂന്നു ദിവസം കൊണ്ടു നല്ല പല്ലുകളുണ്ടായിരുന്ന കാലത്ത് എങ്ങനെയായിരുന്നോ അതേ രീതിയിലേക്കു മാറാൻ കഴിയും.

<യ> മനോഹരമായി പുഞ്ചിരിക്കാൻ

സ്മൈൽ കറക്ഷനിൽ പല്ലിൽ മാത്രം മാറ്റം വരുത്താനുള്ളതാണെങ്കിൽ ശസ്ത്രക്രിയ വേണ്ടാത്ത കോസ്മെറ്റിക് ഡെന്റിസ്ട്രിയുണ്ട്. ഇനി മോണയും കറക്ട് ചെയ്യണമെന്നുണ്ടെങ്കിൽ സർജറി ആവശ്യമായി വരും. ഉദാഹരണമായി മോണ വല്ലാതെ പൊന്തിയതു കൊണ്ട് പല്ലിനുണ്ടാകുന്ന പൊന്തൽ. സർജറി കഴിഞ്ഞാൽ നാലു ദിവസം കഴിയുമ്പോൾ തന്നെ ഭക്ഷണം കഴിച്ചു തുടങ്ങാം. ഇതുവഴി വായ് നാറ്റം, മോണവീക്കം എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾക്കു കൂടിയാണ് പരിഹാരമാകുന്നത്. ഇങ്ങനെ ജീവിതത്തെ പുതിയൊരു തലത്തിലേക്കെത്തിക്കാൻ കഴിയുക എന്നതു തന്നെ വളരെ സംതൃപ്തി നൽകുന്നുവെന്നാണ് ഡോക്ടർ പ്രശാന്ത് പറയുന്നത്.

<യ> പരിശീലകന്റെ റോളിലും

ഡോ. പ്രശാന്ത്പിള്ള ഒരു ഇംപ്ലാന്റോളജി മെന്ററു കൂടിയാണ്. ദക്ഷിണേന്ത്യയിൽ ആദ്യമായി ഇത്തരമൊരു ചികിത്സാസംവിധാനം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. നിരവധി സ്‌ഥലങ്ങളിൽ ഇതു സംബന്ധിച്ച ക്ലാസുകൾ അദ്ദേഹം എടുക്കാറുണ്ട്. കേരളത്തിൽ ഇന്ന് ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റേഷൻ നടത്തുന്ന പലരും അദ്ദേഹത്തിന്റെ ശിഷ്യരാണ്. വിദേശികളാണ് ചികിത്സയ്ക്കായി കൂടുതലായും ഡോക്ടറെ സമീപിക്കാറ്. വെബ്സൈറ്റ് നോക്കിയാണ് രോഗികളിൽ പലരും എത്തുന്നത്. ചികിത്സ നേടി തിരിച്ചെത്തിയ ശേഷം മറ്റുള്ളവരെ പറഞ്ഞു വിടുന്നവരും നിരവധിയാണ് എന്നു ഡോക്ടർ പറയുന്നു.
ബിഡിഎസ്, എംഡിഎസ് എന്നിവ നേടിയത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. 1994 ൽ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. 2011 ലാണ് സ്മൈൽ സെന്റർ ആരംഭിച്ചത്. മാക്സിലോ ഫേഷ്യൽ സർജറിയിലാണ് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തിരിക്കുന്നത്. ഇംപ്ലാന്റോളജിയിൽ ജർമനി, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നെല്ലാം ഫെല്ലോഷിപ്പുകളും ചെയ്തു. ദന്തൽ ഡോക്ടറായ ഭാര്യ ശ്രീജ പിള്ളയും പ്രശാന്തിനൊപ്പം സ്മൈൽ സെന്ററിലുണ്ട്. മകൻ വിവേക് ബംഗളൂരുവിൽ ബിബിഎ എൽഎൽബി ചെയ്യുന്നു. മകൾ നീലിമ ആറാം ക്ലാസിൽ പഠിക്കുന്നു.

<യ> –നൊമിനിറ്റ ജോസ്