പ്രമേഹവും ബിപിയും വൃക്കരോഗസാധ്യതയും
Wednesday, August 17, 2016 2:50 AM IST
വൃക്കരോഗത്തിന്റെ പ്രധാന കരണങ്ങളിലൊന്നാണു പ്രമേഹം. 45 ശതമാനം സ്‌ഥായിയായ വൃക്കസ്തംഭനതത്ിന്റെ തുടക്കം പ്രമേഹത്തിൽ നിന്നാണ്. അതിനാൽ പ്രമേഹമുള്ളവർ എല്ലാ വർഷവും രക്‌തവും മൂത്രവും പരിശോധിച്ച് മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യം ഇ്ല്ല എന്ന് ഉറപ്പുവരുത്തണം. രക്‌തത്തിലെ ക്രിയാറ്റിനിന്റെ അളവും പരിശോധിച്ചറിയണം. പ്രമേഹബാധിതർ ആഹാരത്തിലെ കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവു നിയന്ത്രിക്കണം.

രക്‌തസമ്മർദമാണ് വൃക്കരോഗങ്ങൾക്കുള്ള മറ്റൊരു കാരണം. രക്‌തസമ്മർദമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നിന്റെ ഉപയോഗത്തിലൂടെ അതു നിയന്ത്രിതമാക്കണം. രക്‌തസമ്മർദം കുറഞ്ഞുവെന്നു കണ്ടാൽ മരുന്നു നിർത്താനും പാടില്ല. ഉയർന്ന ബിപി ഉള്ളവർ ഉപ്പിന്റെ ഉപയോഗത്തിൽ കുറവു വരുത്തണം. രക്‌തസമ്മർദം 130/80ൽ താഴെ നിർത്താനും ശ്രദ്ധിക്കണം.രക്‌തം, മൂത്രം എന്നിവ പരിശോധിച്ച് ക്രിയാറ്റിനിന്റെയും പ്രോട്ടീനിന്റെയും തോതു നിയന്ത്രിതമാണെന്ന് ഉറപ്പുവരുത്തണം.