കാപ്പി അധികമായാൽ കാൽസ്യം കുറയും
Wednesday, August 31, 2016 3:27 AM IST
* സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നത്. ശരീരം കാൽസ്യം ആഗിരണം ചെയ്യുന്ന പ്രവർത്തനത്തെ വിറ്റാമിൻ ഡി സഹായിക്കുന്നു. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശം കൂടാതെ കഴിക്കരുത്.

* കൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയിൽ കാൽസ്യം അടങ്ങിയിരിക്കുന്നു.

* കാൽസ്യം ഗുളികകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്. അളവിൽ അധികമായാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിന് സാധ്യതയുണ്ട്.


* സംസ്കരിച്ച മാംസവിഭവങ്ങൾ ഒഴിവാക്കുക. ശരീരത്തിൽ നിന്നു കാൽസ്യം നഷ്‌ടമാകുന്നതു തടയാൻ അതു സഹായകം.

* കാപ്പിയിലെ കഫീനും കാൽസ്യം ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. അതിനാൽ അമിതമായ കാപ്പികുടി ഒഴിവാക്കുക.

* ഉപ്പ് മിതമായി ഉപയോഗിക്കുക. ഉപ്പു കൂടിയ ഭക്ഷണം അമിതമായാൽ മൂത്രത്തിലൂടെ കാൽസ്യം അധികമായി നഷ്‌ടമാവും.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്