പ്ലേറ്റ്ലറ്റ്സ് കുറയുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കഠജ)രോഗത്തിന് നൂതന ചികിത്സ കിംസിൽ
Wednesday, August 31, 2016 3:27 AM IST
മാർത്താണ്ഡത്തുനിന്നുള്ള 28 വയസ്സായ രോഗിക്ക് പ്ലീഹാധമനിയുടെ ഭാഗീക എംബൊളൈസേഷൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>( ടുഹലിശര അൃലേൃ്യ ഋായഹീശ്വമശേീി) എന്ന ഇന്റർവെൻഷണൽ റേഡിയോളജി ചികിത്സ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വിജയകരമായി നടത്തി.

ഇഡിയോപതിക് ത്രോംബോസൈറ്റോപീനിയ (ഐ.ടി.പി) എന്ന രക്‌തത്തിലെ പ്ലേറ്റ്ലറ്റ്സ് കുറയുന്ന ഒരു സാധാരണ രോഗം ബാധിച്ച് മരുന്ന് ചികിത്സ ഫലപ്രദമല്ലാതെയായിരുന്ന ഈ രോഗി പുതിയ ചികിത്സയെതുടർന്ന് ആരോഗ്യം വീണ്ടെ ടുത്തു വരുന്നു. അനിയന്ത്രിതമായ പ്ലീഹ (സ്പ്ലീൻ)യുടെ പ്രവർത്തനത്താൽ രക്‌തത്തിലെ പ്ലേറ്റ്ലെറ്റുകൾ എന്ന കോശങ്ങൾ ക്രമാതീതമായി നശിക്കപ്പെടുന്നു ഇതു കാരണം പ്ലേറ്റ്ലറ്റിന്റെ കൗണ്ട്് (അളവ്) വളരെ കുറഞ്ഞ് ആന്തരിക രക്‌തസ്രാവങ്ങൾ ഉണ്ട ാകാം. ആദ്യഘട്ടത്തിൽ മരുന്നുകൾകൊണ്ട ് കുറെയൊക്കെ നിയന്ത്രിക്കാമെങ്കിലും പിന്നീട് ചികിത്സ ദുഷ്കരമാകുന്നു. ശസ്ത്രക്രിയയിലൂടെ പ്ലീഹ നീക്കം ചെയ്യുന്നത്, ഒരു ചികിത്സാരീതിയാണ്. എന്നാൽ അമിത രക്‌തസ്രാവസ്വഭാവമുള്ള ഈ രോഗികളിൽ ഈ ചികിത്സ അപകടകരമായേക്കാം. പ്ലീഹ പൂർണ്ണമായി മാറ്റുന്നത് മൂലം വ്യക്‌തിയുടെ രോഗ പ്രതിരോധശക്‌തിയെ കുറയ്ക്കുകയും ചെയ്യാം. ഇതിനാലാണ് ധമനിയുടെ ഭാഗികമായ എംബോളൈസേഷൻ എന്ന ചികിത്സയിലൂടെ പ്ലീഹയുടെ 60–70% പ്രവർത്തനരഹിതമാക്കുന്ന രീതി സ്വീകാര്യമാകുന്നത്. കാലിലെ രക്‌തധമനിയിലെ ചെറു സുഷിരത്തിലുടെ വളരെ ചെറിയ ഒരു ട്യൂബ് (കത്തീറ്റർ) കടത്തി പ്ലീഹധമനിയിലെത്തിച്ചാണ് ഈ ചികിത്സ നടത്തിയത്. കാലിലെ രക്‌തധമനിയുടെ ഭാഗത്ത് ചർമ്മം മരവിപ്പിച്ച് ചെയ്യുന്ന ഈ ചികിത്സയിൽ രോഗി പൂർണ്ണമായും ബോധവാനായിരിക്കും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഘീരമഹ അിലെവേലശെമ ഛിഹ്യ).


ഇതിനെ തുടർന്ന് രോഗിയുടെ രക്‌തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങളുടെ എണ്ണം 2000/<ളീിേ ളമരല=്ലൃറമിമ ശ്വെല=2>രാാ ൽ നിന്നും ദിവസങ്ങൾക്കുള്ളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>1,83,000/രാാ ആയി വർദ്ധിക്കുകയുണ്ടായി.

പശ്ചാത്ത്യ രാജ്യങ്ങളിൽ ചെയ്തുവരാറുണ്ടെ ങ്കിലും ഇന്ത്യയിൽ ഈ ചികിത്സാരീതി അത്യപൂർവ്വമാണ്. ഹിമറ്റോളജി വിഭാഗത്തിലെ പ്രൊ. മാത്യൂ തോമസ്, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോ. മനീഷ് കുമാർ യാദവ്, ഡോ. മാധവൻ ഉണ്ണി എന്നിവരാണ് ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ.