ഉണക്കമീൻ ശീലമാക്കേണ്ട
Wednesday, September 7, 2016 2:37 AM IST
ഉണക്കമീൻ പതിവായി കഴിക്കുന്നവരുടെ ആമാശയത്തിൽ കാൻസറിനു മുന്നോടിയായുള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഉണക്കമീനിൽ ഉപ്പിന്റെ അംശം കൂടുതലാണ്. മാത്രവുമല്ല ജീർണിച്ച ശേഷമാണ് അത് ഉണക്കുന്നത്. അതിനാൽ ഉണക്കമീൻ (ഡ്രൈ ഫിഷ്) പതിവായി കഴിക്കരുത്.

ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്

എരിവും പുളിയും ഉപ്പും എണ്ണയും ധാരാളമുള്ള സ്നാക്സ്, ചിപ്സ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഉപ്പു ചേർത്തു വറുത്ത വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കണം. അത്തരം വിഭവങ്ങൾ പതിവായി കഴിക്കരുത്. ഉപ്പു ചേർത്തു വറുത്ത നിലക്കടല, കടല എന്നിവ ദിവസവും കഴിക്കരുത്.


വിവരങ്ങൾ: <യ> ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ് .
തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്