ഹോമിയോ + അലോപ്പതി ശരിയോ ?
Tuesday, September 13, 2016 2:29 AM IST
ഔഷധീയ സ്വഭാവമുളള യാതൊന്നും ഹോമിയോപ്പതി മരുന്നുകൾക്കൊപ്പം കഴിക്കാൻ പാടില്ല എന്നതാണ് വാസ്തവം. ധാരാളം രോഗികളിൽ ദീർഘനാളത്തെ അലോപ്പതി മരുന്നുകളുടെ ഉപയോഗം ധാരാളം രോഗികളിൽ ഔഷധാശ്രയത്വം (റൃൗഴ റലുലിറലിര്യ) എന്ന അവസ്‌ഥയ്ക്ക് ഇടയാക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അലോപ്പതി പോലെ ഇതര വൈദ്യശാസ്ത്ര ശാഖകളിലെ ചികിത്സ വളരെ പെട്ടെന്നു മതിയാക്കി ഹോമിയോ ഔഷധങ്ങൾ മാത്രമായി ചികിത്സ തുടരുമ്പോൾ പ്രതികൂലഫലങ്ങൾ പ്രകടമാകാനുളള സാധ്യത ഏറെയാണ്. പ്രമേഹം, രക്‌താതിസമ്മർദം, ആസ്ത് മ, ചുഴലി തുടങ്ങിയ രോഗാവസ്‌ഥയിലുളളവർക്ക് അത്തരം അനുഭവം ഉണ്ടായേക്കാം.

അലോപ്പതി മരുന്നുകൾ തത്ക്ഷണം പിൻവലിക്കുന്നതിനു പകരം അവയുടെ അളവ് സാവകാശം കുറച്ചുകൊണ്ടുവരുന്നതാണ് ഉചിതം. ക്രമേണ ഹോമിയോ ഔഷധങ്ങൾ ശരിയായ തോതിൽ പ്രയോഗക്ഷമമാക്കാം. കാലക്രമേണ രോഗിക്കു ഹോമിയോ മരുന്നുകൾ മാത്രം മതിയാകുന്ന അവസ്‌ഥയിലെത്താനുമാവും.

<യ>ഹോമിയോമരുന്നുകളുടെ കാലാവധി

മിക്കപ്പോഴും കവറിൽ പായ്ക്ക് ചെയ്തുവരുന്ന ഹോമിയോപ്പതി മരുന്നുകളുടെ കാലപരിധി കവറിനു മുകളിൽ പ്രിന്റ് ചെയ്തിരിക്കും. എന്നാൽ കുപ്പികളിലും മറ്റുമായി നല്കുമ്പോൾ കാലപരിധി രേഖപ്പെടുത്താനുളള സാധ്യത കുറവാണ്. ഹോമിയോ മരുന്നു കലർത്തിയ ഗ്ലോബ്യൂളുകളുടെ വെളളനിറം നഷ്‌ടമാകുമ്പോൾ അവ ഉപേക്ഷിക്കുകയാണ് ഉത്തമം.

കാലപരിധി കഴിയുമ്പോൾ പലപ്പോഴും വെളള മഞ്ഞയായി മാറാറുണ്ട്. ദ്രാവകരൂപത്തിലുളള ഔഷധങ്ങൾക്കു നിറവ്യത്യാസം പ്രകടമാവുകയോ മട്ട് (ലെറശാലിേെ) അടിഞ്ഞുകൂടുകയോ ചെയ്താൽ അത്തരം മരുന്നുകൾ ഉപേക്ഷിക്കുകയാണ് ഉചിതം.


പുതുതായി ഔഷധം കലർത്തിയ ഹോമിയോപ്പതി ഗുളികകൾക്ക് സ്പിരിറ്റിന്റെ ഗന്ധം അനുഭവപ്പെടാമെങ്കിലും ക്രമേണ അതില്ലാതെയാകുന്നതാണു പതിവ്. രോഗികളിൽ ചിലരെങ്കിലും ഗന്ധരഹിതമാകുന്ന ഗുളികകൾ ഫലസിദ്ധി നല്കില്ലെന്നു തെറ്റിദ്ധരിക്കാറുണ്ട്. സ്പിരിറ്റിന്റെ അംശം ബാഷ്പീകരിച്ചു നഷ്‌ടമായാലും ഔഷധമൂല്യം ഗുളികകളിൽ നിന്നു നഷ്‌ടപ്പെടുന്നില്ല.

ഉയർന്ന താപനില, നേരിട്ടുളള സൂര്യപ്രകാശം എന്നിവയിൽ നിന്ന് അകറ്റി ഉണങ്ങിയതും നേരിയ തണുപ്പുളളതുമായ ഇടങ്ങളിലാണ് ഹോമിയോപ്പതി മരുന്നുകൾ സൂക്ഷിക്കേണ്ടത്. രൂക്ഷതയാർന്ന സുഗന്ധദ്രവ്യങ്ങൾ,കർപ്പൂരം എന്നിവയുടെ സാമീപ്യവും ഹോമിയോ മരുന്നുകൾക്ക് ദോഷം വരുത്താവുന്നതാണ്.

<യ>പുകവലി, മദ്യപാനം, വെറ്റിലമുറുക്ക്...അപകടം

പുകവലി, മദ്യപാനം, വെറ്റിലമുറുക്ക് തുടങ്ങിയ ദുൾീലങ്ങൾക്ക് അടിപ്പെടാത്ത രോഗികളിൽ ഹോമിയോ മരുന്നുകൾ പൂർണഫലസിദ്ധി ഉളവാക്കുന്നുവെന്ന വസ്തുത സ്‌ഥിരീകരിക്കപ്പെട്ടതാണ്.

വിവരങ്ങൾ: ജില്ലാ ഗവ. ഹോമിയോ ആശുപത്രി, കോട്ടയം.
തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്