ഒരുതവണ പാകംചെയ്ത വിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുമ്പോൾ
Thursday, October 6, 2016 2:55 AM IST
പഴകിയ ഭക്ഷണം ദിവസങ്ങളോളം സൂക്ഷിക്കാൻ ഫ്രിഡ്ജ് ഉപയോഗിക്കുന്ന രീതി ആരോഗ്യകരമല്ല. ഒരു ദിവസം നാം ഉണ്ടാക്കിയ വിഭവങ്ങൾ അടുത്ത രണ്ടു ദിവസം കൂടി വേണമെന്നുണ്ടെങ്കിൽ രണ്ടു ചെറിയ പാത്രങ്ങളിലേക്കു പകർന്നു സൂക്ഷിക്കാം. ഒരു പാത്രത്തിലെ വിഭവം തൊട്ടടുത്ത ദിവസം എടുത്തു പുറത്തുവച്ച് തണുപ്പു മാറിയശേഷം ചൂടാക്കി ഉപയോഗിക്കാം. രണ്ടാമത്തെ പാത്രത്തിലേത് അതിനടുത്തദിവസവും.

ബാക്കി വന്ന വിഭവം മൊത്തമായി എടുത്തു ഫ്രിഡ്ജിൽ വയ്ക്കുന്നുവെന്നിരിക്കട്ടെ. അടുത്തദിവസം ഉപയോഗിക്കാനെടുക്കുമ്പോൾ വീണ്ടും മൊത്തമായി ചൂടാക്കും. പക്ഷേ, ഉപയോഗിക്കുന്നത് അളവിൽ കുറച്ചുമാത്രം. ബാക്കിവന്നത് വീണ്ടും എടുത്ത് അകത്തുവയ്ക്കും. തൊട്ടടുത്തദിവസം അതു വീണ്ടും ചൂടാക്കും. ഇപ്രകാരം ആവർത്തിച്ചു ചൂടാക്കുമ്പോൾ ഒരു തവണ പാകം ചെയ്തെടുത്ത വിഭവങ്ങളുടെ ഗുണം നഷ്‌ടമാകുന്നതിനിടയാക്കും.


വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്