എല്ലുകളുടെ ആരോഗ്യത്തിന്
Tuesday, October 11, 2016 4:43 AM IST
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും.

* 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കി ഉപയോഗിക്കണം.

* മത്തി, നെത്തോലി എന്നിവയെപ്പോലെ ചെറു മുളളുളള മീനുകൾ കാൽസ്യം സമ്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം.


* കാൽസ്യം ധാരാളമടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ് സോയാബീൻ. ഗോതമ്പുമാവിനൊപ്പം സോയാ പൗഡർ ചേർത്തു ചപ്പാത്തി തയാറാക്കാം. സോയാ ബീൻസ്, സോയാ ബോൾ എന്നിവയും വിപണിയിൽ സുലഭം. ആർത്തവവിരാമം വന്ന സ്ത്രീകൾ പതിവായി സോയാബീൻ കഴിക്കുന്നത് എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനു സഹായകം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്