കാൻസർ സാധ്യത കുറയ്ക്കാൻ ഒമേഗ 3
Wednesday, October 12, 2016 3:05 AM IST
പ്രായമായവരുടെ ആരോഗ്യജീവിതത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായകം.സന്ധികളിൽ നീരും വേദനയുമാക്കുന്നതാണ് റുമാറ്റോയ്ഡ് ആർത്രൈറ്റിസ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ റുമാറ്റോയ്ഡ് ആർത്രൈറ്റിസ് ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ശരീരത്തിലെ കാൽസ്യത്തിന്റെ തോതു കൂട്ടുന്നതിനും എല്ലുകളുടെ കരുത്തു മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നതിനും ഒമേഗ 3 സഹായകമെന്നു ചില പഠനങ്ങൾ സൂചന നല്കുന്നു. ഡിപ്രഷൻ (വിഷാദരോഗം) കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ ഗുണകരമെന്നു ഗവേഷകർ. പ്രായമാകുന്നതോടെ കണ്ണുകളെ ബാധിക്കുന്ന മാകുലാർ ഡീജനറേഷൻ എന്ന രോഗാവസ്‌ഥയുടെ തീവ്രത കുറയ്ക്കുന്നതിനും ഒമേഗ 3 ഡയറ്റ് സഹായകം.

കുടലിലെ കാൻസർസാധ്യത കുറയ്ക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായകമെന്നു പഠനങ്ങൾ. ഒമേഗ 3 സമൃദ്ധമായ ആഹാരക്രമം ശീലമാക്കിയ സ്ത്രീകളിൽ സ്തനാർബുദസാധ്യത കുറയുമെന്നു പഠനങ്ങൾ പറയുന്നു. പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കുന്നതിനും സഹായകം.
കാൻസർ, സന്ധിവാതം എന്നിവ തടയുന്നതിനും ഒമേഗ 3 സഹായകം. ഗർഭിണികൾക്കു മതിയായ തോതിൽ ഒമേഗ 3 ഫാറ്റി ആഡിഡുകൾ ലഭ്യമായില്ലെങ്കിൽ കുഞ്ഞിന് കാഴ്ച, നാഡി സംബന്ധമായ പ്രശ്നങ്ങൾക്കുളള സാധ്യതയുന്നെു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
(തുടരും)

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്