ഉപ്പ് മിതമായി
Saturday, October 15, 2016 3:09 AM IST
വിവിധ വിഭവങ്ങളിലൂടെ അനുവദനീയമായ അളവിലും 50 ശതമാനം അധികം ഉപ്പ് ശരീരത്തിലെത്തുന്നു വെന്നാണു പഠന റിപ്പോർട്ട്. അത് ആവശ്യമായതിലും എത്രയോ അധികമാണ്. സംസ്കരിച്ച
ഭക്ഷ്യവസ്തുക്കളിലൂടെയാണ് അത്രയധികം ഉപ്പ് ശരീരത്തിലെത്തുന്നത്.

സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ പായ്ക്കററിനു പുറത്തെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉപ്പിന്റെ അളവു ശ്രദ്ധിക്കുക. കഴിയുന്നത്ര ഭക്ഷണം വീട്ടിൽത്തന്നെ തയാറാക്കി കഴിക്കുക. ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക. ഉപ്പു ചേർത്ത നട്സ്, ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കുക. പാകം ചെയ്യുമ്പോൾ ചേർത്തതിനു പുറമേ കറികൾക്കു പ്രത്യേകമായി ഉപ്പു ചേർക്കുന്നത് ഒഴിവാക്കുക.


WvS Xbmdm¡nbXv: Sn.Pn.ss_Pp\mYv