പോഷകാഹാരം എന്തിന്?
Saturday, October 15, 2016 3:11 AM IST
നമുക്കു ചിലതരം വിഭവങ്ങളോട് ഇഷ്‌ടം കൂടുതലായിരിക്കും. പക്ഷേ, പതിവായി അതുമാത്രം കഴിച്ച് വിശപ്പടക്കുന്നത് ആരോഗ്യകരമല്ല. ആരോഗ്യജീവിതം അവതാളത്തിലാകും. എല്ലാത്തരം ഭക്ഷണവും ഉൾപ്പെടുത്തിയ ആഹാരക്രമമാണ് നമുക്കുവേണ്ടത്. എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് ആവശ്യമുണ്ട്.

ശരീരത്തിലെ വിവിധതരം വ്യവസ്‌ഥകളുടെ ആരോഗ്യത്തിനും കരുത്തിനും വിവിധതരം പോഷകങ്ങൾ അവശ്യം. പോഷകങ്ങളെന്നു പറഞ്ഞാൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ. ഒരു വിഭവത്തിൽ എല്ലാത്തരം പോഷകങ്ങളുമില്ല. അതിനാൽ പലതരം വിഭവങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങളുടെ കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നു.


WvS Xbmdm¡nbXv: Sn.Pn.ss_Pp\mYv