കൂണിൽ വിറ്റാമിൻ സി ധാരാളം
Tuesday, October 18, 2016 3:10 AM IST
വിറ്റാമിനാണ് സി ജലത്തിൽ ലയിക്കുന്നതരം വിറ്റാമിനാണ്. ആന്റി ഓക്സിഡന്റാണ് വിറ്റാമിൻ സി. അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു; കാൻസർസാധ്യത കുറയ്ക്കുന്നു. മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നു. മുറിവുകൾ ഭേദമാകുന്നതിനും അണുബാധ തടയുന്നതിനും രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

ശരീരത്തിനു വിറ്റാമിൻ സി നിർമിക്കാനോ സംഭരിക്കാനോ ആവില്ല. അതിനാൽ ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഓറഞ്ച്, മുന്തിരി, കാബേജ്, കോളിഫ്ളവർ, ഇലക്കറികൾ, ഉരുളക്കിഴങ്ങ്, മുളക്, നാരങ്ങ, പപ്പായ, തക്കാളി, കൈതച്ചക്ക, തണ്ണിമത്തങ്ങ, ചീര, കാരറ്റ്, മല്ലിയില, പയർ, മധുരനാരങ്ങ, ഏത്തപ്പഴം, ആപ്പിൾ, കൂൺ, നെല്ലിക്ക തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളം.


തയാറാക്കിയത്: ടി.ജി.ബൈജുനാഥ്