ചർമസംരക്ഷണത്തിനു വിറ്റാമിൻ ഇ
Wednesday, October 19, 2016 2:55 AM IST
വിറ്റാമിൻ ഇയാണ് ആരോഗ്യജീവിതത്തിന് അവശ്യംവേണ്ട മറ്റൊരു പോഷകം.
ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിന് സഹായകം. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നു ചർമത്തിനു സംരക്ഷണം നല്കുന്നു.

കോശങ്ങളെ നശിപ്പിക്കാനെത്തുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. പ്രോസ്റ്റേറ്റ് കാൻസർ, ആൽസ്ഹൈമേഴ്സ് എന്നിവ തടയുന്നു. വെജിറ്റബിൾ ഓയിൽ, സോയാബീൻ, പരിപ്പുവർഗങ്ങൾ, ചോളം, ഒലിവ് എണ്ണ, പച്ചനിറമുള്ള ഇലക്കറികൾ, പഴച്ചാറുകൾ, പപ്പായ.ചുവന്ന മുളക്, ബദാം, വെളിച്ചെണ്ണ, ചീര, ശതാവരി, സൂര്യകാന്തിയെണ്ണ തുടങ്ങിയവയിൽ വിറ്റാമിൻ ഇ സാന്നിധ്യമുണ്ട്.


തയാറാക്കിയത്: ടി.ജി.ബൈജുനാഥ്