യുവത്വം നിലനിർത്താൻ ബീറ്റ്റൂട്ട്
Friday, October 21, 2016 3:34 AM IST
തലച്ചോറിലേക്കുളള രക്‌തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട് സഹായകം. പ്രായമായവരെ ഡിമെൻഷ്യ എന്ന ഓർമസംബന്ധമായ ആരോഗ്യപ്രശ്നത്തിൽ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് ധാരാളം. ഗർഭിണികളുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് ഉത്തമം. ഗർഭസ്‌ഥശിശുവിന്റെ സ്പൈനൽ കോർഡിന്റെ രൂപപ്പെടലിനു സഹായിക്കുന്നു.

ചർമത്തിന്റെ ആരോഗ്യത്തിന് ബീറ്റ്റൂട്ടിന്റെ ആന്റി ഇൻഫ്ളമേറ്ററിസ്വഭാവം സഹായകം. ചർമത്തിലെ പൊളളൽ, കുരുക്കൾ, എന്നിവ ഭേദപ്പെടുത്തുന്നു. രക്‌തശുദ്ധിക്കും സഹായകം. ചർമത്തിലെ മൃതകോശങ്ങളെ നീക്കി പുതിയവ രൂപപ്പെടുത്തുന്നു. ബീറ്റ്റൂട്ടിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ചർമത്തിനു തിളക്കം നല്കുന്നു, യുവത്വം നിലനിർത്തുന്നു.


തയാറാക്കിയത്: ടി.ജി.ബൈജുനാഥ്