സ്ത്രീകളുടെ ആരോഗ്യത്തിന് ഫോളിക്കാസിഡ്
Friday, October 21, 2016 3:35 AM IST
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത പോഷകമാണ്. വിറ്റാമിൻ ബി 9 അഥവാ ഫോളിക് ആസിഡ് എന്ന് അറിയപ്പെടുന്നത്. ഫോളേറ്റ് എന്നും അറിയപ്പെടുന്നു. ചുവന്നരക്‌താണുക്കളുടെ എണ്ണം കൂട്ടി വിളർച്ച തടയുന്നതിന് ഫോളിക് ആസിഡും സഹായിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യത്തിന് ഒഴിച്ചുകൂടാനാകാത്ത പോഷകം. ഓസ്റ്റിയോ പൊറോസിസുമായി ബന്ധപ്പെട്ട് എല്ലുകൾ പൊട്ടുന്നതു തടയാനും ഫോളേറ്റുകൾ സഹായിക്കുന്നു. കാബേജ്, നട്സ്, ഇലക്കറികൾ, നാരങ്ങ, ശതാവരി, ചീര, കോളിഫ്ളവർ, കാബേജ്, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവയിൽ ഫോളേറ്റുകളുണ്ട്.


തയാറാക്കിയത്: ടി.ജി.ബൈജുനാഥ്