ഹൃദയാരോഗ്യത്തിന് ഉള്ളി
Friday, November 4, 2016 5:49 AM IST
ഉളളിയിലെ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ കരളിലെ മാലിന്യങ്ങൾ നീക്കുന്നതിനു സഹായകം. ഭക്ഷ്യവസ്തുക്കളിൽ കലരാനിടയുളള ആഴ്സനിക്, കാഡ്മിയം, ലെഡ്, മെർക്കുറി, ടിൻ തുടങ്ങിയ വിഷലോഹങ്ങളെ നീക്കുന്നതിന് ഉളളി ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ പറയുന്നു. ഉളളിയുടെ ഇതളുകൾ അമിതമായി നീക്കം ചെയ്യുന്നത് അതിലുളള ഫ്ളേവോനോയ്ഡുകൾ നഷ്‌ടപ്പെടുത്തുന്നതിന് ഇടയാക്കും.

ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തിനും ഉളളി ഗുണപ്രദം. കുടലിലെ കാൻസർ സാധ്യത തടയാൻ ഉളളി ഫലപ്രദമെന്നു ഗവേഷകർ. രക്‌തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നു. ദിവസവും ഉളളി കഴിക്കുന്നതു കൊളസ്ട്രോളും രക്‌തസമ്മർദവും കുറയ്ക്കുന്നതിനു സഹായകം. ഇത് ആർട്ടീരിയോ സ്ക്ലീറോസിസ്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു

ത്വക്കിന്റെ ആരോഗ്യത്തിനും ഫലപ്രദം. പൊളളൽ, മുറിവ് എന്നിവ സുഖപ്പെടുത്തുന്നതിനും ഉളളി ഉത്തമം. ചെറിയ മുറിവുകളിൽ ഉള്ളി ചതച്ചു വച്ചാൽ പെട്ടെന്നു മുറിവുണങ്ങും. ഇത് അടുക്കളയിൽ ഉപയോഗപ്പെടുത്താം. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം. സ്ത്രീകൾക്കുണ്ടാകുന്ന ഓസ്റ്റിയോ പൊറോസസിനെ(എല്ലുകളുടെ കട്ടികുറഞ്ഞു പൊളളയാകുന്ന അവസ്‌ഥ) പ്രതിരോധിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയും കുറയ്ക്കുന്നതിനു ഫലപ്രദം. ദിവസവും ഉളളി ചവച്ചു കഴിക്കുന്നതു പല്ലുകളുടെ ആരോഗ്യത്തിനു സഹായകമെന്നു ഗവേഷകർ. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ ഉളളി ഫലപ്രദമെന്നു പഠനങ്ങൾ. മൂത്രനാളിയിലുണ്ടാകുന്ന പുകച്ചിലിന് ഉളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതു ഗുണപ്രദം.