ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ്–2
Saturday, November 19, 2016 4:22 AM IST
ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ് അല്ലെങ്കിൽ ബിനൈൻ ബ്രസ്റ്റ് ഡിസീസസ് എന്ന പദം കാൻസറല്ലാത്തതും (noncancerous disordser) എന്നാൽ സ്തനങ്ങളെ ബാധിക്കുന്നതുമായ നിരവധി ക്രമക്കേടുകളെ സൂചിപ്പിക്കുന്നു. ഹൈപ്പർപ്ലാസിയ, സിസ്റ്റുകൾ, ഫൈബ്രോ അഡിനോമ, ഇൻട്രാ ഡക്റ്റൽ പാപ്പിലോമ, സ്്കളീറോസിംഗ് അഡിനോസിസ്, റേഡിയൽ സ്കാർ തുടങ്ങിയവയാണ് ബിനൈൻ ബ്രസ്റ്റ് കണ്ടീഷൻസ്.

സ്ക്ലീറോസിംഗ് അഡിനോസിസ്

സ്തനത്തിലെ ലോബ്യൂളുകൾ(സ്തനത്തിൽ കാണപ്പെടുന്ന ഗോളാകൃതിയിലുള്ള സഞ്ചികളാണു ലോബ്യൂളുകൾ.ഇവ പാൽ ഉത്പാദിപ്പിക്കുന്നു) വലുതായി രൂപപ്പെടുന്ന ചെറിയ സ്തന മുഴകകളോ തടിപ്പുകളോ (breast lumps) ചേർന്നതാണ് സ്്കളീറോസിംഗ് അഡിനോസിസ.് സ്തനത്തിൽ മുഴയുളളതായി അനുഭവപ്പെടുന്നു. ഇതു ചിലപ്പോൾ വേദയുളളതായിരിക്കും.

മാമോഗ്രഫി പരിശോധനയിൽ സ്്കളീറോസിംഗ് അഡിനോസിസ് കണ്ടെത്താം. ഇതിന്റെ അസ്വാഭാവിക രൂപം മൂലം സ്തനാർബുദമെന്നു തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്. എന്നാൽ, സ്്കളീറോസിംഗ് അഡിനോസിസ് സ്തനത്തിലുണ്ടാകുന്ന കാൻസർ അല്ലാത്തതരം മാറ്റമാണ്. ഇതിനു സാധാരണയായി പ്രത്യേക ചികിത്സയില്ല. ഇതു സ്തനാർബുദ സാധ്യത കൂട്ടുമോ എന്ന വിഷയത്തിൽ ഇപ്പോഴും പഠനങ്ങൾ തുടരുന്നു.

സ്കളീറോസിംഗ് അഡിനോസിസ് ചിലപ്പോൾ atypical hyperplasia, lobular carcinoma in situ (LCIS) or ductal carcinoma in situ (DCIS) എന്നിവയ്ക്കൊപ്പം കാണാറുണ്ട്. സ്കളീറോസിംഗ് അഡിനോസിസ് നേരിയ തോതിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, സ്കളീറോസിംഗ് അഡിനോസിസ് സ്തനാർബുദ സാധ്യത കൂട്ടുന്നില്ലെന്നാണ് അടുത്തിടെ നടന്ന ചില പഠനങ്ങൾ പറയുന്നത്.


റേഡിയൽ സ്കാർസ് (complex sclerosing lesiosn)

റേഡിയൽ സ്കാർറുകൾക്ക് കണക്ടീവ് ടിഷ്യൂ ഫൈബറുകളുടെ ഒരു അകക്കാമ്പ് ഉണ്ടായിരിക്കും. ഇതിൽ നിന്ന് ലോബ്യൂളുകളും ഡക്റ്റുകളും പുറത്തേക്കു വളരുന്നു. മാമോഗ്രാം പരിശോധനയിൽ ഇവ സ്തനാർബുദമാണെന്നു തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. പക്ഷേ, ഇവ കാൻസർ അല്ല. സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴകൾ നീക്കം ചെയ്ത് ബയോപ്സി പരിശോധനയ്ക്കു വിധേയമാക്കുമ്പോഴാണ് റാഡിക്കൽ സ്കാറുകൾ കണ്ടെത്തപ്പെടുന്നത്്. അവ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞാൽ തുടർചികിത്സ ആവശ്യമില്ല. റാഡിക്കൽ സ്കാറുകൾ സ്തനാർബുദസാധ്യത കൂട്ടുമെന്നും ഇല്ലെന്നും വെളിപ്പെടുത്തുന്ന പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്തനത്തിലുണ്ടാകുന്ന പലതരം മാറ്റങ്ങൾക്ക് അനുബന്ധമായി റേഡിയൽ സ്കാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതു സ്തനാർബുദസാധ്യത കൂട്ടുമോ കുറയ്ക്കുമോ എന്നതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. റേഡിയൽ സ്കാറുകൾ കണ്ടെത്തിയാൽ ബയോപ്സിയിലൂടെ അതു കാൻസറസാണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ് Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി. ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്