മീൻ, പോഷകങ്ങളുടെ കലവറ
Saturday, November 26, 2016 4:23 AM IST
പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം.

തലച്ചോറിന്റെ ആരോഗ്യത്തിന്

* മീനിലടങ്ങിയിരിക്കുന്നഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ വികാസത്തിനു സഹായകം. മനസിന്റെ ഏകാഗ്രത വർധിപ്പിക്കുന്നതിനു ഗുണപ്രദം. പ്രായമായവരിലുണ്ടാകുന്ന ഓർമക്കുറവിനു പ്രതിവിധിയെന്നു ഗവേഷകർ. കുഞ്ഞുങ്ങളുടെയും കൊച്ചു കുട്ടികളുടെയും തലച്ചോറിന്റെ വികാസത്തിനു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫലപ്രദം.

* സന്ധിവാതം മൂലമുണ്ടാകുന്ന വീക്കവും വേദനയും കുറയ്ക്കുന്നതിന് മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇജിഎ എന്നിവ ഫലപ്രദമെന്നു ഗവേഷകർ.

* കാഴ്ചശക്‌തി വർധിപ്പിക്കുന്നതിനു മീൻ ഗുണപ്രദം. മാകുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, കണ്ണിലെ ഈർപ്പം നഷ്‌ടപ്പെടുന്ന അവസ്‌ഥ എന്നിവയ്ക്കെതിരേ പൊരുതാൻ മീൻഫലപ്രദം.ചർമസംരക്ഷണത്തിനു സഹായകം


* ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മീൻ ഗുണപ്രദം. പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ മീനിലടങ്ങിയിരിക്കുന്ന ഇപിഎ എന്ന ഘടകംസഹായകം. സൂര്യതാപത്തിൽ നിന്നു ചർമത്തിനു സംരക്ഷണമേകുന്നു.

* മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഡിപ്രഷൻ, അമിതമായ ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതായി ഗവേഷകർ

* ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനെണ്ണ വന്ധ്യത കുറയ്ക്കാൻ ഫലപ്രദമെന്നു ഗവേഷകർ.

ഗർഭിണികളുടെ ആരോഗ്യത്തിന്

* ഗർഭാവസ്‌ഥയിലെ ആരോഗ്യസംരക്ഷണത്തിനും മീനെണ്ണ ഗുണപ്രദം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗർഭാവസ്‌ഥയിലുണ്ടാകുന്ന ഉയർന്ന രക്‌തസമ്മർദം ഒഴിവാക്കുന്നതിനും ഇതു സഹായകം. ഗർഭിണിയുടെയും ഗർഭസ്‌ഥശിശുവിന്റെയും ആരോഗ്യത്തിന് ഉത്തമം.