തൊട്ടാൽ പകരില്ല സോറിയാസിസ്
Friday, December 2, 2016 5:03 AM IST
സോറിയാസിന് ചൊറിച്ചിൽ പൊതുവെ കുറവാണ്. വ്യക്‌തമായി തിരിച്ചറിയാവുന്ന അരികുകളും അതിരുകളോടും കൂടിയാണ് സ്കാൽപ്പ് സോറിയാസിസ്(തലയിലെ) കാണപ്പെടാറ്. ഇത്തരം അവസരങ്ങളിൽ ഡോക്ടറുടെ സഹായം തേടുക. സ്വയം ചികിത്സിച്ചാൽ രോഗം ഭേദമാക്കാവുന്നതാണ്.

പിന്നെ കാണപ്പെടുന്നത്. PalmoPlantar (കൈ–കാലിൽ) സോറിയാസിസാണ്. കാണുമ്പോൾ അലർജി പോലെയോ തണുപ്പിനുള്ള വിണ്ടുകീറൽപോലെയോ ഒക്കെ തോന്നാം. ഇതിലെ പാളികൾ പൊളിയുമ്പോൾ ചെറുതായി രക്‌തം പൊടിയുന്ന അവസ്‌ഥയുണ്ടാവാറുണ്ട്.

പലപ്പോഴും കാലിലെ ഡെർമറ്റൈറ്റിസ്, ഫംഗൽ രോഗങ്ങൾ എന്നിവയൊക്കെയായി സംശയിക്കാം. വിദ്ഗധനായ ഒരു ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാവുന്നതാണ്. സോറിയാസിസ് വൾഗാരിസ്, ഗട്ടേറ്റ് സോറിയാസിസ് എന്നിവ ശരീരത്തിൽ മുഴുവനായും പ്രത്യേകിച്ച് വയർ, മുതുക്, കാൽ, കൈകളിൽ കാണുന്നു. സോറിയാസി എന്ന രോഗം തീരെ കാണാതാവുകയും വീണ്ടും വരികയും ചെയ്യുന്ന രോഗമാണ്. അതിനാൽ ചികിത്സ ആരംഭിച്ച് ചിതമ്പലുകൾ അപ്രത്യക്ഷമായാൽ ചികിത്സ നിർത്തരുത്. തുടർ ചികിത്സ വേണ്ട രോഗമാണ്. ഹോമിയോ ചികിത്സ, മനസിന്റെ താളപ്പിഴകൾ പരിഹരിച്ച് ആന്തരിക പ്രതിരോധ ശക്‌തി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായ ചികിത്സാരീതി ആവശ്യമാണ്.


ബീഫ്, മട്ടൻ, പോർക്ക്, വിനഗർ അടങ്ങിയ ഭക്ഷണങ്ങൾ, പുളി, എരിവ് എന്നിവയൊക്കെ നിയന്ത്രിക്കുന്നത് വളരെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുക. യാത്രകൾ മാനസികാരോഗ്യം കൂട്ടും. ശരിയായ ഉറക്കം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക,. ഹോമിയോ ചികിത്സ നേടുകവഴി സോറിയാസിസ് അകറ്റാം.

സോറിയസിസ് തൊട്ടാൽ പകരുന്ന രോഗമല്ല, മറിച്ച് ജനിതകപരമായ തുടർച്ച ഉണ്ടാവാം. ഹോമിയോപ്പതിയിലെ ഇമ്യൂൺ ബൂസ്റ്റർ വളരെ പലപ്രദമാണ് ഇത്തരം ഘട്ടങ്ങളിൽ.

ഡോ. സജിൻ എംഡി ഹോമിയോപ്പതി
സ്കിൻ * അലർജി വിഭാഗം ചെയർമാൻ * മാനേജിംഗ് ഡയറക്ടർ
വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 9048624204.