പഞ്ചസാര: കൗമാരം കരുതലോടെ...
Thursday, December 22, 2016 2:28 AM IST
കൗമാരപ്രായത്തിലുള്ളവർക്കു ദിവസം 50 ഗ്രാം വരെ – 10 ടീ സ്പൂൺ– പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോൾ അത്രയും കഴിക്കണം എന്നു നിർദേശിക്കാറില്ല. ഇപ്പോൾ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്. കൗമാരക്കാർ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങൾ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഷാർജയിലും മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാ അമിതഭാരത്തിനും ട്രൈ ഗ്ലിസറൈഡിന്റെ തോതും വർധിക്കുന്നതിനും ഇടയാക്കും.


അമിതഭാരവും കാൻസർ സാധ്യതയും

പഞ്ചസാരയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം വരും. അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.