ഫാസ്റ്റ്ഫുഡിലെ ട്രാൻസ്ഫാറ്റ്
Thursday, December 22, 2016 2:28 AM IST
അപകടം ട്രാൻസ്ഫാറ്റ് വില്ലൻ

ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യ എണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്‌ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്‌തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുമ്പോൾ പ്രശ്നം സങ്കീർണമാകും.
കനലിൽ ഗ്രിൽ ചെയ്താലും

എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുമ്പോൾ (Grilling) ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്‌ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബൺ (polycyclic hydrocarbon) കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുമ്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.

മാലിന്യം കലരാം

നിർമാണം മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതുഘട്ടത്തിലും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ (സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ... ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ കലരുക) സാധ്യത ഏറെയാണ്. പ്രത്യേകിച്ചു ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന ാമ്യീിമശലെ (എണ്ണയും മുട്ടയും കൂടി മിക്സ് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു. ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. അതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്. വേവിച്ചചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിനുള്ളിലിരുന്നുതന്നെ കേടാകാം. അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.

വിവരങ്ങൾ: ഡോ. അനിതമോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്