കാൻസർ തടയാൻ കരുതലോടെ ജീവിതം
Tuesday, December 27, 2016 4:34 AM IST
* പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാൻക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാൻസർസാധ്യത പുകവലി ഒഴിവാക്കുന്നതിലൂടെ കുറയും. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവർ പുറന്തളളുന്ന പുകയിൽ കാൻസറിനു കാറണമായ 60 ൽ അധികം വിഷപദാർഥങ്ങളുണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്. അതിനാൽ പുകവലി ഒരു സാമൂഹിക വിപത്താണെന്നു കരുതി ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്തുക.

* കരിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്.

* ഉപ്പിലിട്ട ആഹാരപദാർഥങ്ങൾ, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

* പൂപ്പൽ ബാധിച്ച ഭക്ഷണസാധനങ്ങൾ കഴിക്കരുത്.

* ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകൾ സെർവിക്കൽ സ്മിയർ ടെസ്റ്റിനു (ുമു ൊലമൃ) വിധേയമാകണം.

* പുകയിലമുറുക്ക് ഒഴിവാക്കുന്നതു വായ, തൊണ്ട, ശ്വാസകോശം. അന്നനാളം, ആമാശയം എന്നിവയിൽ കാൻസറിനുളള സാധ്യത കുറയ്ക്കും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കണം.

* അമിതഭാരവും ഭാരക്കുറവും ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടണം.

* വ്യായാമം ശീലമാക്കുക. നടത്തം ഗുണപ്രദം.

* ചുവന്നമുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരം എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതു ആമാശയ കാൻസർസാധ്യത കുറയ്ക്കും.

* കൊഴുപ്പു കൂടിയ ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരഭാരം നിയന്ത്രിക്കുക.

* സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം ഒഴിവാക്കുക.

* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.

* നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുമ്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്...) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക


* ലൈംഗിക ശുചിത്വം പാലിക്കുക. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗിക ജീവിതം ഉപേക്ഷിക്കുക.പ്രസവങ്ങൾക്കിടയിലെ ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കുക. കുറഞ്ഞ പ്രായത്തിലുളള വിവാഹം ഒഴിവാക്കുക

* ജൈവകൃഷിയിലൂടെ വിളയിച്ച ഇലക്കറികൾ, സിട്രസ് ഫലങ്ങൾ(നാരങ്ങ, ഓറഞ്ച്) എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക.

* ചക്കപ്പഴം, മാതളനാരങ്ങ, പപ്പായ തുടങ്ങിയ പഴങ്ങൾ ശീലമാക്കുക

* കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദമോ ഓവേറിയൻ കാൻസറോ ഉണ്ടായിട്ടുണ്ടങ്കിൽ ആ കുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും ജെനറ്റിക്് ടെസ്റ്റിനു വിധേയരാകണം. സ്തനാർബുദം മുൻകൂട്ടിയറിയാൻ സഹായകമായ ടെസ്റ്റുകൾക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വിധേയമാകണം.

* വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക

* ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

* പുകയില ഉത്പന്നങ്ങൾ, പാൻമസാല എന്നിവ പൂർണമായും ഒഴിവാക്കുക.

* പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിക്കുക. ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുക. യോഗ ശീലമാക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുക.

* പുരുഷൻമാർ പ്രോസ്റ്റേറ്റ് കാൻസർസാധ്യത മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുളള സ്ക്രീനിംഗ്് ടെസ്റ്റിനു വിധേയരാവുക.

* ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേയുളള പ്രതിരോധ വാക്സിൻ എടുത്തുക. കരളിനുണ്ടാകുന്ന് ചിലതരം കാൻസറുകളെ പ്രതിരോധിക്കാൻ ഇതു സഹായകം.

* സെർവിക്കൽ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കാൻ പെൺകുട്ടികൾ നിർബന്ധമായും വ്ാക്സിനേഷനു വിധേയരാകണം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്