ക്ഷയ രോഗം: പ്രതിരോധശക്‌തി കുറഞ്ഞാൽ രോഗസാധ്യതയേറും
Wednesday, December 28, 2016 4:48 AM IST
പ്രമേഹവും ക്ഷയരോഗവും

കേരളത്തിൽ കണ്ടെത്തുന്ന ക്ഷയരോഗികളിൽ 25% പേരും പ്രമേഹബാധിതരാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. പ്രമേഹ രോഗികളിൽ ക്ഷയരോഗാണുബാധ ക്ഷയരോഗമായിത്തീരുവാൻ എളുപ്പമാണ്. ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ കുറയുന്നത് കാരണം ക്ഷയരോഗാണുക്കൾ എളുപ്പത്തിൽ വളരാം. ആയതിനാൽ ക്ഷയരോഗലക്ഷണങ്ങൾക്ക് കാത്ത് നിൽക്കാതെ പ്രമേഹ രോഗികൾ ഇടക്കിടെ ക്ഷയരോഗ പരിശോധനകൾ നടത്തുന്നത്, ക്ഷയരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിന് സഹായിക്കും. പ്രമേഹ രോഗികളിൽ ക്ഷയം ഉണ്ടെങ്കിൽ, പ്രമേഹം ഇൻസുലിൻ വഴി നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ, ക്ഷയരോഗം മാറുന്നതിന് കാലതാമസം കണ്ടുവരികയും പിന്നീട് മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയം പിടിപെടുകയും ചെയ്യാം.

ഒകഢയും ക്ഷയരോഗവും

ഒകഢബാധിതനായ ഒരാൾക്ക് ഓരോ വർഷവും ടിബി വരാനുള്ള സാധ്യത 10% ആണ്. ഒകഢ ബാധിതരുടെ മൂന്നിൽ ഒരു മരണത്തിനും കാരണം ക്ഷയരോഗമാണ്. 2014 ൽ ലോകത്താകെ 40 ലക്ഷം HIV – TB രോഗികൾ മരണമടഞ്ഞിട്ടുണ്ട്. എങ്കിലും ഇവരിലും കൃത്യമായ മരുന്നുകൾ വഴി ക്ഷയരോഗം ഭേദമാക്കാം.

MDR TB (മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി)

ആന്റീബയോട്ടിക്കുകളുടെ ദുരുപയോഗം ഇന്ന് ഇന്ത്യ നേരിടുന്ന ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്നമാണ്. സ്വന്തമായും അല്ലാതെയും വിവേചനമില്ലാതെ, കൃത്യതയില്ലാതെ, ആന്റി ബയോട്ടിക്കുകൾ ശരീരത്തിലെത്തുന്നത് രോഗാണുക്കൾക്ക് ശക്‌തി പകരുവാൻ സഹായിക്കും. ഈ അവസ്‌ഥ ക്ഷയരോഗാണുവും നേടിക്കഴിഞ്ഞിട്ടുണ്ട് MDR ടി.ബി ഈ അവസ്‌ഥയാണ്. ഏറ്റവും ഫലപ്രദമായി ക്ഷയരോഗാണുക്കളെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകൾ കൃത്യഡോസിൽ അല്ലാതെയും കൃത്യമായ കാലയളവിൽ അല്ലാതെയും, ഇടയ്ക്ക് മുടക്കുന്നതു കൊണ്ടും, രോഗാണുക്കൾ തിരിച്ചറിഞ്ഞ് ശക്‌തി വർധിപ്പിക്കുന്നു. പിന്നീട് രണ്ടാം നിര ആന്റിബയോട്ടിക്കുകളും മൂന്നാം നിര മരുന്നുകളും വർഷങ്ങളോളം രോഗിയിൽ പരീക്ഷിക്കേണ്ടി വരുന്നു.


ചില സ്വകാര്യ മേഖലയിൽ രണ്ടാം നിര മരുന്നുകൾ ആദ്യഘട്ടത്തിൽ തന്നെ ക്ഷയരോഗികൾക്ക് നൽകുന്നതും ഇപ്പോൾ കണ്ടുവരുന്നു. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് 80,000 ൽ അധികം MDR ടി.ബി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന പ്രശ്നം ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് MDR ടി.ബി പകരുന്നു എന്നതാണ്. ങഉഞ ടി.ബി വന്നാൽ ചികിത്സാവിജയം 50 ശതമാനത്തിൽ താഴെയാണ്. MDR ടി.ബി.ക്ക് കഴിക്കുന്ന രണ്ടാം നിര മരുന്നുകൾക്കെതിരെ ബാക്ടീരിയ ശക്‌തിപ്രാപിക്കുമ്പോൾ അത് കൂടുതൽ ഗുരുതരമായ തഉഞ ടി.ബി. ആയി മാറുന്നു. (Extensively drug resistant – TB)

കഫ പരിശോധനയും ചികിത്സയും

ക്ഷയരോഗനിർണയത്തിനുള്ള പരിശോധനയും ഡോട്ട് ചികിത്സയും സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും സൗജന്യമാണ്. കഫപരിശോധന ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ ലാബുകളിൽ സ്വയം ആവശ്യപ്പെടാവുന്നതാണ്.

എം.കെ. ഉമേഷ്,
ഐഇസി നോഡൽ കോർഡിനേറ്റർ (ആർഎൻടിസിപി)
ജില്ലാ ടിബി സെന്റർ, കണ്ണൂർ.