ജീവിതം തകർക്കുന്ന മദ്യാസക്‌തി
Thursday, January 5, 2017 4:49 AM IST
മദ്യപാനം മനസും ശരീരവും തളർത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളെയും മദ്യാസക്‌തി ദോഷകരമായി ബാധിക്കുന്നു. അമിതമദ്യപാനം തകരാറിലാക്കുന്ന ചില അവയവങ്ങളും ശരീരവ്യവസ്‌ഥകളും ശാരീരികപ്രവർത്തനങ്ങളും...

1. രക്‌തവും പ്രതിരോധ വ്യവസ്‌ഥയും
2. എല്ലുകളും പേശികളും
3. തലച്ചോറും നാഡീവ്യവസ്‌ഥയും
4. സ്തനങ്ങൾ
5. കണ്ണുകൾ
6. ഹൃദയവും രക്‌തസമ്മർദവും
7. കുടലുകൾ
8. വൃക്കകളും ഫ്ളൂയിഡ് സംതുലനവും
9. കരൾ
9. ശ്വാസകോശം
10. മാനസിക ആരോഗ്യം
11. വായ, തൊണ്ട
12. പാൻക്രിയാസും പഞ്ചസാരയുടെ ദഹനവും
13. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക– പ്രത്യുത്പാദന വ്യവസ്‌ഥകൾ
14. ചർമവും കൊഴുപ്പും
15. ആമാശയ വ്യവസ്‌ഥ

മദ്യാസക്‌തി വ്യക്‌തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പലവിധത്തിൽ ദോഷകരമായി സ്വാധീനിക്കുന്നു. ചില അവസരങ്ങളിൽ കടുത്ത മദ്യാസക്‌തി വ്യക്‌തിയുടെ മരണത്തിനു തന്നെ ഇടയാക്കുന്നു. ഇതു നേരിട്ടോ പരോക്ഷമായോ സംഭവിക്കാം. മദ്യപാനം കാൻസർ ഉൾപ്പെടെയുളള നിരവധി കടുത്ത രോഗങ്ങളുടെ അടിമകളാക്കുന്നു. ചില ഘട്ടങ്ങളിൽ ചിലതരം കാൻസറുകൾ മരണകാരണമായേക്കാം.

ആകസ്മികമായി സംഭവിക്കുന്ന അപകടങ്ങളാണ് മദ്യപാനികളെ കാത്തിരിക്കുന്ന മറ്റൊരു ദുരന്തമേഖല. മദ്യപിച്ചു ലക്കുകെട്ടു വഴിയിൽ വീണുനാകുന്ന അപകടങ്ങൾ, മദ്യലഹരിയിൽ കെട്ടിടങ്ങൾക്കു മേൽ നിന്നു കാൽവഴുതി വീണുനാകുന്ന അപകടങ്ങൾ, മദ്യപിച്ചു കാൽവഴുതി ജലാശയങ്ങളിൽ വീണുനാകുന്ന അപകടങ്ങൾ, മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലമുനാകുന്ന അപകടങ്ങൾ... ഈ ലിസ്റ്റ് അവസാനിക്കുന്നില്ല.

മദ്യപാനികൾ പലപ്പോഴും ബോധം നശിച്ച് അക്രമപ്രവൃത്തികളിൽ ഏർപ്പെടാറുന്. ഇതു ചിലപ്പോൾ മരണത്തിൽ കലാശിച്ചേക്കാം. മറ്റു ചിലരിൽ കടുത്ത മദ്യാസക്‌തി ആത്മഹത്യക്കു വഴിതെളിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മദ്യാസക്‌തി വ്യക്‌തിജീവിതവും സാമൂഹികജീവിതവും തകർക്കുന്നു. ഈ അടുത്തകാലത്തെ പല അക്രമസംഭവങ്ങളും ഈ നിരീക്ഷണം ശക്‌തമാണെന്ന് അടിവരയിടുന്നു.


കടുത്ത മദ്യാസക്‌തി രക്‌തത്തിൽ നിരവധി അസ്വാഭാവിക മാറ്റങ്ങൾക്ക് ഇടയാക്കുന്നു. ശരീരമാകമാനം ഓക്സിജനെത്തിക്കുന്ന രക്‌തത്തിലെ ഹീമോഗ്ലോബിൻ എന്ന ഘടകത്തിന്റെ തോതു കുറയുന്നതിനു കാരണമാകുന്നു. ഇതാണ് വിളർച്ച അഥവാ അനീമിയ. ചിലപ്പോൾ ബ്ലീഡിംഗ്
(അനിയന്ത്രിത രക്‌തസ്രാവം)തടയുന്നതിനു സഹായിക്കുന്ന രക്‌തത്തിലെ ഘടകമായ പ്ലേറ്റ്ലെറ്റുകളുടെ തോതിലും കാര്യമായ കുറവുനാകുന്നു. കടുത്ത മദ്യാസക്‌തിയുളളവരിൽ രോഗപ്രതിരോധ സംവിധാനം തന്നെ കാലക്രമത്തിൽ തകരാറിലാകുന്നു. അണുബാധകൾക്കെതിരേ പൊരുതുന്ന രക്‌തത്തിലെ വെളുത്ത രക്‌താണുക്കളെ വരെ കടുത്ത മദ്യാസക്‌തി ദോഷകരമായി ബാധിക്കുന്നു. ക്രമേണ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളായ അണുക്കളോടു പൊരുതിനില്ക്കാനാകാതെ ശരീരം വിവിധ രോഗങ്ങൾക്ക് അടിപ്പെടുന്നു.

കടുത്ത കുടിയന്മാരെ തേടി ഇനിയുമുന് രോഗങ്ങളുടെ നീനനിര. വർഷങ്ങളോളം അമിതമായി കുടിക്കുന്നവരുടെ രോഗപ്രതിരോധശക്‌തി നഷ്‌ടമാകുന്നു. സർജറി, പൊളളലുകൾ, പരിക്ക് എന്നിവയെത്തുടർന്ന് അണുബാധയ്ക്കുളള സാധ്യത ഇവർക്കു കൂടുതലാണ്. ശ്വാസകോശ അണുബാധ, നീർവീക്കം എന്നിവയെത്തുടർന്നുനാകുന്ന ന്യുമോണിയ, ഹെപ്പറ്റൈറ്റിസ് സി അണുബാധ, മെനിഞ്ജൈറ്റിസ്, ക്ഷയം എന്നീ മാരകരോഗങ്ങളും കടുത്ത കുടിയന്മാരെ തേടിവരാം.