ബിപി വരുതിയിലാക്കാൻ മാമ്പഴം
Monday, January 16, 2017 2:10 AM IST
രുചികരവും പോഷകസമൃദ്ധവുമാണു മാമ്പഴം. മാമ്പഴ ജ്യൂസ് അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദമെന്നു റിപ്പോർട്ട്്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ മാന്പഴ ജ്യൂസിൽ ധാരാളം. മാമ്പഴത്തിൽ പൊട്ടാസ്യം ഏറെ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ഹൃദയാരോഗ്യത്തിനു ഗുണപ്രദം. ഹൃദയപേശികൾ ബലപ്പെടുത്തുന്നതിനു സഹായകം. രക്‌തസമ്മർദം നിയന്ത്രിക്കുന്നതിനും മാന്പഴ ജ്യൂസ് ഫലപ്രദം. നാഡീവ്യവസ്‌ഥയുടെ ആരോഗ്യത്തിനും മാന്പഴം ഗുണപ്രദം. രക്‌തശുദ്ധി വർധിപ്പിക്കുന്നു. ശരീരത്തിൽ ജലത്തിൻറെ സന്തുലനം നിലനിർത്തുന്നു.

* പ്രതിരോധശക്‌തി വർധിപ്പിക്കുന്നതിനും മാന്പഴ ജ്യൂസ് സഹായകം. പനി, ജലദോഷം, ശ്വസനസംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.

* മാമ്പഴ ജ്യൂസിൽ ഇരുന്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഗർഭിണികൾ മാന്പഴ ജ്യൂസ് കഴിക്കുന്നതു വിളർച്ച അകറ്റുന്നതിനു സഹായകം. പേശികളുടെ കോച്ചിപ്പിടിത്തം കുറയ്ക്കുന്നതിനും മാനസികസംഘർഷം ഒഴിവാക്കുന്നതിനും മാന്പഴ ജ്യൂസ് സഹായകം. സെലിനിയവും മാന്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നതിനു സെലിനിയം ഗുണപ്രദം.

* കിഡ്നിയിൽ കല്ലുണ്ടാകാനുളള സാധ്യത കുറയ്ക്കുന്നു. മറ്റു കിഡ്നി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മാന്പഴ ജ്യൂസ് ഗുണപ്രദമെന്നു ഗവേഷകർ. ദിവസവും മാന്പഴം കഴിക്കുന്നതു ചർമത്തിൻറെ ആരോഗ്യത്തിനു ഗുണപ്രദം. ചർമത്തിൻറെ ഇലാസ്തികസ്വഭാവം മെച്ചപ്പെടുത്തുന്നതിനും നിറം വർധിപ്പിക്കുന്നതിനും മാന്പഴ ജ്യൂസ് സഹായകം.

* മാമ്പഴത്തിൽ ബീറ്റാ കരോട്ടിൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എയുടെ ദഹനത്തിനും കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിനും ബീറ്റാ കരോട്ടിൻ സഹായകം.


* മാന്പഴത്തിൽ നാരുകൾ ധാരാളം. ദഹനവ്യവസ്‌ഥയുടെ ആരോഗ്യത്തിന് മാന്പഴ ജ്യൂസ് ഗുണപ്രദം.
നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിനും മാന്പഴ ജ്യൂസ് സഹായകം. മലബന്ധം കുറയ്ക്കുന്നു. അതിസാരം കുറയ്ക്കുന്നതിനും ഫലപ്രദം. മാന്പഴ ജ്യൂസ് പതിവായി കഴിക്കുന്നത് ഓർമശക്‌തി മെച്ചപ്പെടുത്തുന്നതിനു സഹായകം. ഏകാഗ്രത, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുന്നു. അതിനാൽ കുട്ടികളുടെ മാനസികാരോഗ്യത്തിനു മാന്പഴ ജ്യൂസ് സഹായകം. വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവയ്ക്കു പ്രതിവിധിയായി മാന്പഴ ജ്യൂസ് ഫലപ്രദം. വിറ്റാമിൻ കെ, ബി, കോപ്പർ, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മാന്പഴത്തിൽ അടങ്ങിയിരിക്കുന്നു.

ആൻറി ഓക്സിഡൻറുകളും ഫീനോളിക് സംയുക്‌തങ്ങളുമാണ് മാന്പഴത്തിൻറെ ആരോഗ്യസിദ്ധികൾക്ക് അടിസ്‌ഥാനം. കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങിളിലുണ്ടാകുന്ന കാൻസറുകളെ പ്രതിരോധിക്കുന്നതിനു സഹായകം. ജരാനരകൾ അതിജീവിക്കുന്നതിനും മാമ്പഴ ജ്യൂസ് ഗുണപ്രദം.
മാന്പഴത്തിൽ വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഒരു ഗ്ലാസ് മാന്പഴ ജ്യൂസിൽ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിൻ സിയുടെ പകുതി അടങ്ങിയിരിക്കുന്നു.

തയാറാക്കിയത് – ടി.ജി.ബൈജുനാഥ്