നല്ല ദന്താരോഗ്യത്തിന് ആറു മാസത്തിലൊരിക്കൽ ദന്തപരിശോധന
Thursday, January 19, 2017 2:27 AM IST
പല്ലുകളുടെ മറ്റൊരു പ്രധാന ഉപയോഗം ഭക്ഷണം ചവച്ചരയ്ക്കൽ ആണ്. അതുകൊണ്ട് അവ നഷ്‌ടമായാൽ ദഹനം സുഗമമായി നടക്കാതിരിക്കുകയും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുകളിലും താഴെയുമുള്ള ഒരേ നിരയിലെ പല്ലുകൾ തമ്മിലുള്ള ബന്ധം സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്.

ഭക്ഷണം ചവച്ചരയ്ക്കാനും വായ് തുറക്കാനും അടയ്ക്കാനും കൂടാതെ താടിയെല്ലിനെ തലയോട്ടിയുമായി സംയോജിപ്പിക്കുന്നത് ടെംപറോ മാൻഡിബുലാർ ജോയിൻറുകളാണ്. വായ് തുറക്കുമ്പോഴും അടയ്ക്കുന്പോഴും ക്ലിക്ക് ശബ്ദം,വായ് തുറക്കുന്പോൾ ഒരു വശത്തേക്ക് താടിയെല്ല് കോടിപ്പോവുക, വായ് മുഴുവനായും തുറക്കാൻ കഴിയായ്ക, ചെവിയുടെ മുൻവശത്ത് വേദന, നീർക്കെട്ട്, മുഖത്തെ വശങ്ങളിലും മാംസപേശികളിലുമുള്ള വേദന എന്നിവയെല്ലാം ഈ സന്ധികളുടെ പ്രവർത്തനത്തകരാറിൻറെ ലക്ഷണങ്ങളാണ്.

ഇനി ഒരുവശത്തെ ഒന്നോ അതിലധികമോ പല്ലുകൾ നഷ്‌ടമായാൽ ആ സ്‌ഥാനത്ത് കൃത്രിമ പല്ലുകൾ വയ്ക്കാതിരിക്കുകയും ചെയ്യുന്പോൾ പല്ലുകൾ തമ്മിലുള്ള ഹോറിസോണ്ടൽ ആൻഡ് വെർട്ടിക്കൽ റിലേഷനെ പ്രതികൂലമായി ബാധിക്കുകയും ടെംപറോ മാൻഡിബുലാർ ജോയിൻറ് ഡിസ്ഫംഗ്ഷൻ അഥവാ ടിഎംഡിയിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

പല്ലെടുത്തുകഴിഞ്ഞാൽ പ്രധാനമായും മൂന്നു രീതിയിൽ കൃത്രിമ പല്ല് വയ്ക്കാം.

1. രോഗിക്ക് തന്നെ എടുത്തുമാറ്റാവുന്ന രീതിയിലുള്ളത്.
2. ഉറപ്പിച്ചുവയ്ക്കുന്ന പല്ലുകൾ/ബ്രിഡ്ജസ്
3. ഇംപ്ലാൻറുകൾ – പല്ലെടുത്ത സ്‌ഥാനത്തുള്ള എല്ലിൽ, വേരിന് പകരമായി ടൈറ്റാനിയം സ്ക്രൂ ഉറപ്പിച്ച് അതിൽ സപ്പോർട്ട് ചെയ്ത് പല്ല് വയ്ക്കുന്നു.

ഇനി മോണരോഗമോ ദന്തക്ഷയമോ കാരണം മുഴുവൻ പല്ലുകളും നഷ്‌ടമായാൽ മോണയുടെയും താടിയെല്ലിൻറെയും രൂപത്തിനു മാറ്റമുണ്ടാകും. പിന്നീട് കവിളുകൾ ചുരുങ്ങി പ്രായം തോന്നിക്കും. ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ടുകാരണം പോഷകാഹാരക്കുറവ് ഉണ്ടാകുന്നു. അങ്ങനെ വേഗം വാർധക്യത്തിനു കീഴ്പ്പെടുന്നു. ഇങ്ങനെ എല്ലാ പല്ലും നഷ്‌ടമായാൽ അതിനു പകരം വയ്ക്കുന്ന പല്ല് സെറ്റിനെ complete denture എന്നു വിളിക്കുന്നു. ഇവ രണ്ടുതരത്തിലുണ്ട്. ഊരിയെടുക്കാൻ പറ്റുന്നവയും ഉറപ്പിച്ചു വയ്ക്കുന്നവയും.


പുതുതായി വരുന്ന സ്‌ഥിരദന്തങ്ങൾക്കു സ്‌ഥാനമാറ്റം ഉണ്ടാകുന്നുവെങ്കിൽ അതു കണ്ടുപിടിച്ച് ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. അല്ലെങ്കിൽ തെറ്റായ സ്‌ഥാനങ്ങളിൽതന്നെ പല്ല് വളരുകയും ഇത് പല പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും.

നിരതെറ്റിയ പല്ലുകൾകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുപിടിച്ച് തുടക്കത്തിലേ ചികിത്സ തുടങ്ങിയാൽ പിന്നീടുള്ള ചികിത്സാരീതികളെ അതു ലഘൂകരിക്കുകയും എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിനായി യഥാസമയം പരിചയസന്പന്നരായ ദന്തക്രമീകരണ വിഭാഗം വിദഗ്ധരുടെ ഉപദേശം തേടണം.
നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങൾ പോലെതന്നെയാണ് പല്ലിനെയും കാണേണ്ടത്. മേൽപറഞ്ഞ എല്ലാത്തരം സേവനങ്ങളിലും പ്രവർത്തനപരിശീലനം നേടിയ ദന്തഡോക്ടർമാരുണ്ട്. അതിനാൽ നല്ല ദന്താരോഗ്യത്തിന് ആറുമാസം കൂടുന്പോഴുള്ള കൃത്യമായ ദന്തപരിശോധന അത്യാവശ്യമാണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർഴ്ട്ടേസ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903
[email protected]
www.dentalmulamoottil.com