ഹോമിയോ മരുന്നുകൾ സൂക്ഷിക്കുമ്പോൾ...
Wednesday, January 25, 2017 6:44 AM IST
1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്‌തിയുടെ രോഗപ്രതിരോധശക്‌തിയുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.

2. രോഗം എന്നത് ഒരു അവയയവത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിെൻറ രോഗാവസ്‌ഥ ഒരു അവയവത്തിൽ കൂടുതലായി പ്രതിഫലിക്കുന്നതു കൊണ്ടാണ് പലപ്പോഴും രോഗങ്ങൾ ചില അവയവങ്ങളിൽ മാത്രമായിക്കാണുന്നത്.

3. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ സവിശേഷതകളെയും വൈകല്യങ്ങളെയും കണക്കിലെടുത്താണ് ഹോമിയോപ്പതിയിൽ മരുന്ന് നിർണയിക്കുന്നത്. ആയതിനാൽ ലക്ഷണങ്ങൾ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നത് അനുയോജ്യമായ മരുന്ന് തെരഞ്ഞെടുക്കുന്നതിനു തടസമായേക്കാം.

4. അസുഖമുളള വ്യക്‌തിയുടെ അതതു സമയത്തെ പ്രത്യേകതകൾ അനുസരിച്ചാണ് മരുന്നു നിർണയിക്കുന്നത്. അതേ അസുഖമുളള വേറെ വ്യക്‌തിക്കോ ആ വ്യക്‌തിക്കു തന്നെ പിന്നീട് ഇതേ അസുഖം വന്നാലോ പ്രസ്തുത മരുന്ന് ഗുണം ചെയ്യണമെന്നില്ല.

5. രോഗി നേരിു വന്ന് വിവരങ്ങൾ ധരിപ്പിക്കുന്നതാണ് അഭികാമ്യം.

6. ഹോമിയോപ്പതി ഔഷധങ്ങൾ സേവിക്കുന്പോൾ ആഹാരക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്

7. ആഹാരക്രമം വ്യക്‌തികൾക്കും അസുഖങ്ങൾക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും.

8. ലഹരിപദാർഥങ്ങൾ, ഫാസ്റ്റ് ഫുഡ്, മറ്റ് കൃത്രിമ സംസ്കരണ പദാർഥങ്ങൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എന്നിവ ഉപേക്ഷിക്കുക.

9. മരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങൾ ഡോക്ടറെ ധരിപ്പിക്കുക.


10. ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്പോൾ മറ്റ് നാടൻ, അലോപ്പതി, ആയുർവേദ ചികിത്സാവിധികൾ ഡോക്ടറുടെ അറിവോടെ മാത്രം ഉപയോഗിക്കുക.

11. മരുന്ന് ഉപയോഗിക്കുന്നത് വായ കഴുകി വൃത്തിയാക്കിയതിനുശേഷവും കഴിയുന്നിടത്തോളം വെറും വയറ്റിലുമായിരിക്കണം. ഹോമിയോ ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് അര മണിക്കൂർ മുന്പും പിന്പും ശക്‌തമായ മണമുളള വസ്തുക്കൾ ഉപയോഗിക്കരുത്.

12. മരുന്നുകഴിക്കുന്ന വേളയിൽ, 24 മണിക്കൂർ സമയപരിധിക്കുളളിൽ ആശ്വാസമുണ്ടാകാതിരിക്കുകയോ രോഗാവസ്‌ഥ മൂർച്ഛിക്കുകയോ ചെയ്യുകയാണെങ്കിൽ അടിയന്തരമായി ഏറ്റവുമടുത്തുളള ഹോമിയോപ്പതി ഡിസ്പൻസറിയിലെ ഡോക്ടറെ കാണേണ്ടതാണ്.

13. ഹോമിയോ മരുന്നുകൾ രൂക്ഷതയാർന്ന സുഗന്ധദ്രവ്യങ്ങൾ, കർപ്പൂരം തുടങ്ങിയ പദാർഥങ്ങളിൽ നിന്ന് അകറ്റി സൂക്ഷിക്കണം.

14. മരുന്നുകൾ തണുപ്പുളളതും വരണ്ടതും സൂര്യപ്രകാശം നേരേിൽക്കാത്തതുമായ സ്‌ഥലത്താണു സൂക്ഷിക്കേണ്ടത്.

15. എല്ലാ മരുന്നുകളും കുികൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഇടങ്ങളിൽ സൂക്ഷിക്കണം.

16. ഹോമിയോമരുന്നുകൾ സംബന്ധിച്ച സംശയങ്ങൾ അംഗീകൃത ഹോമിയോപ്പതി ഡോക്ടറോട് ചോദിച്ചു നിവാരണം ചെയ്യാം. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ അതു സഹായകരമാണ്.

വിവരങ്ങൾ: ജില്ലാ ഗവ. ഹോമിയോ
ആശുപത്രി, കോട്ടയം