പകർച്ചപ്പനിക്കാലത്ത് മറക്കരുതേ...
Friday, January 27, 2017 4:32 AM IST
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും ടിഷ്യു പേപ്പറോ ടവ്വലോ ഉപയോഗിച്ചു മറച്ചുപിടിക്കുക.

* കണ്ണ്്്, മൂക്ക്്്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ടു സ്പർശിക്കുന്നത്്് ഒഴിവാക്കുക. സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ അണുനാശിനിയോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.
* രോഗബാധിതരുമായി അടുത്തിടപഴകുന്നത്് ഒഴിവാക്കുക. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ആഹാരം എന്നിവ മറ്റുളളവർ ഉപയോഗിക്കരുത്.


*പകർച്ചപ്പനി ഉണ്ടാകുന്പോൾ അസുഖം മാറുന്നതുവരെ ജോലിക്കു പോകുന്നതും മറ്റുളളവരുമായി അടുത്തു പെരുമാറുന്നതും ഒഴിവാക്കണം.